Connect with us

Hi, what are you looking for?

Exclusive

സിൽവർ ലൈൻ കല്ലിടൽ നിർത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ

സിൽവർ ലൈൻ കല്ലിടൽ നിർത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ. തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടൽ തുടരുമെന്നും മന്ത്രി പറഞ്ഞു.
ജിയോ ടാഗിംഗ് അടക്കം പുതിയ സാങ്കേതിക വിദ്യകൾക്ക് അനുമതി നൽകിയത് സർവ്വേ നടപടികൾ വേഗത്തിലാക്കാനെന്നും വിശദീകരണം നൽകിയിട്ടുണ്ട്.
‘ഉടമകൾക്ക് സമ്മതമാണെങ്കിൽ കല്ലിടും. അല്ലെങ്കിൽ കെട്ടിടങ്ങൾ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ച് അടയാളപ്പെടുത്തും,’ മന്ത്രി കൂട്ടിച്ചേർത്തു.
പുതിയ സർക്കുലർ സർവേ വേഗത്തിലാക്കാനെന്ന് കെ.രാജൻ പറഞ്ഞു. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് മൂന്ന് തരത്തിലുളള നടപടിക്ക് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. റവന്യു വകുപ്പിന്റേത് ഉത്തരവല്ല, സർക്കുലർ മാത്രം. സമ്മതമുളള സ്ഥലത്ത് മാത്രമാണ് കല്ലിടുക. അടയാളമിടൽ, ജിയോടാഗ് ചെയ്യുക എന്നീ രീതികളും സർവേയ്ക്കായി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, റവന്യൂ വകുപ്പാണ് കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിന് ജി.പി.സ് സംവിധാനം കൊണ്ടുവരാൻ ഉത്തരവിറക്കിയത്. കേരളാ റെയിൽവേ ഡെവലപ്മെന്റ് കോർപറേഷന്റെ അപേക്ഷ പ്രകാരമാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. കെ റെയിൽ കല്ലിടലിനെതിരെ വലിയ രീതിയിൽ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നതിനെത്തുടർന്നാണ് തീരുമാനം. ഇനി മുതൽ കല്ലിടൽ വേണ്ട എന്നും പകരം ജി.പി.എസ് സർവേ മതിയെന്നുമാണ് റവന്യൂ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...