Connect with us

Hi, what are you looking for?

Kerala

ജാഡ വേണ്ട റിയാസേ, താഴെ നില്ല് റഹീമിനെയും മന്ത്രി റിയാസിനെയും പൊളിച്ചടുക്കി DYFI

ഡി.വൈ.എഫ്‌.ഐ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രിയും ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസിനും നിലവിലെ ഡി.വൈ.എഫ്.ഐ എ.എ പ്രസിഡന്‍റ് റഹീമിനും നേരെ ഉയർന്നത് അതി രൂക്ഷ വിമര്‍ശനം.
സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുകയും സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നായിരുന്നു മന്ത്രി റിയാസിനും റഹീമിനുമെതിരെ ഉയർന്ന പ്രധാന ആരോപണം. ആക്ഷേപം. മുഹമ്മദ് റിയാസ്, എ.എ റഹിം, എസ്.സതീഷ് എന്നിവരടങ്ങുന്ന കോക്കസ് ആണ് സംഘടനയെ നയിക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.
മൂന്ന് നേതാക്കളും ചേര്‍ന്നുള്ള ഈ കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിക്കുന്ന നിലയാണ് ഇപ്പോഴുള്ളതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മുന്‍കാലങ്ങളില്‍ സ്വയം വിമര്‍ശനം നടത്തിയിരുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ ഇക്കുറി അങ്ങനെയൊരു ആത്മപരിശോധന ഇല്ലെന്ന വിമർശനവും ശക്തമാണ്.

ഡിയുഎഫ്ഐ ക്കെതിരെ സമൂഹത്തിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. സംഘടനാ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കള്ളക്കടത്ത് മുതലായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു.
തിരുവനന്തപുരത്ത് ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടിട്ടും സംഘടനക്കുള്ളിലേക്ക് ക്വട്ടേഷന്‍-ലഹരി സംഘങ്ങള്‍ പിടിമുറുക്കുന്നതായും ഡി.വൈ.എഫ്.ഐയുടെ പേര് മറയാക്കി പലയിടങ്ങളിലും സാമൂഹിക വിരുദ്ധര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതായും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പല തവണ ഇത് കണ്ടെത്തിയിട്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതിൽ പ്രധാനമായും ആകാശ് തില്ലങ്കേരി , അർജുൻ ആയങ്കി എന്നിവരുടെ പങ്കും എടുത്ത് പറയേണ്ടതാണ് . സംഘടനയുടെ ലേബലിൽ തന്നെയാണ ഇപ്പോഴും ഇരുവരും അറിയപ്പെടുന്നത് . കേസിൽ കുടുങ്ങിയതോടെ ഇരുവരെയും ഡിവൈ എഫ്ഐ നേതൃത്വം തള്ളിപ്പറഞ്ഞുവെങ്കിലും ഇരുവരും സംഘടനയുടെ ഭാഗമാണെന്നു വെളിവാക്കുന്ന തെളിവുകൾ പലതും പുറത്തു വന്നു കൊണ്ടിരിക്കുകയാണ് ഇപ്പോഴും.

കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തുകേസുകളിലെ പ്രതികളാണ് അർജുൻ ആയങ്കിയു ആകാശ്ക തില്ലങ്കേരിയും . കണ്ണൂര്‍ ജില്ലയിലെ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് ഇവരുമായി അടുത്ത ബന്ധമുള്ളതായി ആരോപണമുയര്‍ന്നിരുന്നു. കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കലിന് അര്‍ജുന്‍ ആയങ്കിയും സംഘവും ഉപയോഗിച്ച കാര്‍ ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് കണ്ടെത്തിയതുമാണ് . എന്നാൽ സിപിഐഎമ്മും ഡിവൈഎഫ്‌ഐയും പല തവണ തള്ളിപ്പറഞ്ഞെങ്കിലും പാര്‍ട്ടി അനുഭാവികളെന്ന തരത്തില്‍ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരിടുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ പിന്തുണയാണ് ലഭിക്കുന്നത്.
എന്നാൽ പാർട്ടിയുടെ മുഖം രക്ഷിക്കാനായി ഇരുവരെയും തള്ളിപ്പറയുകയാണ് സിപിഎം ചെയ്യുന്നത് . ഇതേത്തുടർന്ന് പരസ്പരം പല വാക് പോരുകള് ഉയരുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ സമൂഹ മാധയമങ്ങൾ വഴി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന കാരണം കാട്ടി കഴിഞ്ഞ ദിവസം അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കുമെതിരെ DYFI പോലീസിൽ പരാതി നൽകിയിരുന്നു .ഡി.വൈ. എഫ്. ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജറാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇരുവർക്കുമെതിരെ പരാതി നല്‍കിയത്. ലഹരി-ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരെ ഡി.വൈ. എഫ്. ഐ ക്യാംപയിന്‍ സംഘടിപ്പിച്ചതിന്റെ വിരോധത്തില്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയവര്‍ അപവാദപ്രചരണം നടത്തിയെന്നാണ് പരാതിയുടെ ഉള്ളടക്കം.
എന്നാൽ ഇതേത്തുടർന്ന് DYFI ക്കെതിരെ ഭീഷണിയുമായി അര്‍ജുന്‍ ആയങ്കിയും എത്തുകയുണ്ടായി . മെയ് ഒന്നാം തീയതി താനൊരു പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്നാണ് DYFI യുടെ പരാതിക്ക് പിന്നാലെ അര്‍ജുന്‍ ആയങ്കി ഡിഫി നേതാക്കളെ വെല്ലുവിളിച്ചത് . താല്പര്യമുള്ള ചാനലുകാർ ബന്ധപ്പെടാനുള്ള നമ്പർ സഹിതമായിരുന്നു അർജുൻ ആയങ്കിയുടെ മറുപടി കുറിപ്പ് .
എന്നാൽ എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് അർജുൻ ആയങ്കിക്ക്ഡിവൈഎഫ്ഐ നേതാവ് മനു തോമസ് നൽകിയ മറുപടി. ഒരാളെ കൊല്ലാനും പാർട്ടി ഇവരെ പറഞ്ഞുവിട്ടില്ല എന്നും സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ മനു തോമസ് വ്യക്തമാക്കി . സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ ഇവർ പുകഴ്ത്തുന്നത് എന്നും പി ജയരാജൻ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീർക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു. ക്വട്ടേഷന്‍ മാഫിയാ സംഘത്തെ എതിര്‍ക്കുമ്ബോള്‍ ഇത്തരം ഭീഷണികള്‍ വരുമെന്നും ക്വട്ടേഷന്‍ സംഘത്തിനെതിരാണ് പാര്‍ട്ടിയെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജന്‍ പറഞ്ഞിരുന്നു.

എന്തായാലും ഇത്തരം നിരവധി ആരോപണങ്ങൾ ഡി വൈ എഫ് ഐ ക്ക് പാരയായി നിൽക്കുന്നതിനിടെയാണ് മിസ്റ്റർ മരുമോന്റെയും ലുട്ടാപ്പി റഹീമിന്റെയും ജാഡയ്ക്കും അഹങ്കാരത്തിനും നേരെ ഡിവൈഎഫ് ഐ പ്രവർത്തകർ വാളോങ്ങിയിരിക്കുന്നത്.
ഡി.വൈ.എഫ്.ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഇന്നലെയാണ് പത്തനംതിട്ടയില്‍ തുടങ്ങിയത്. സമ്മേളന നഗരിയില്‍ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പതാക ഉയര്‍ത്തി. എഴുത്തുകാരനും ഇടത് സഹയാത്രികനുമായ സുനില്‍ പി.ഇളയിടം പ്രതിനിധി സമേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന – കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 609 പേരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

എന്നാൽ വിമർശനത്തെ തള്ളിക്കൊണ്ട് മുഹമ്മദ് റിയാസ് രംഗത്തെത്തിയിരിക്കുകയാണ്.
DYFI സംസ്ഥാന സമ്മേളനത്തില്‍ വ്യക്തിപരമായ വിമര്‍ശനമെന്ന വാര്‍ത്ത നിരാശാവാദികളുടെ കോക്കസ് നടത്തിയ നീക്കമാണെന്നാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.
പൊതുചര്‍ച്ചയില്‍ ഒരാൾ പോലും പറയാത്ത കാര്യമാണ് ഒരേ തരത്തില്‍ പ്രചരിപ്പിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി . അതിനെ നിരാശാവാദികളുടെ കുസൃതിയായി മാത്രം കാണുന്നുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് വകുപ്പിനെ സുതാര്യമാക്കാന്‍ നടത്തിയ നടപടികള്‍ അസ്വസ്ഥതമാക്കിയവരാണ് ഇതിനു പിന്നിലെന്നും മന്ത്രി പത്തനംതിട്ടയില്‍ പ്രതികരിച്ചു.
അതിനിടെ മാധ്യമ മനക്കോട്ടകള്‍ ഡിവൈഎഫ്‌ഐയുടെ അക്കൗണ്ടില്‍ ചാര്‍ത്തരുതെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ … പതിനഞ്ചാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ പ്രൗഢഗംഭീരമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ കരുത്തുറ്റ യുവജന വിപ്ലവ പ്രസ്ഥാനത്തിന്റെ കേരള സംസ്ഥാന സമ്മേളനം കരുത്തുറ്റ സംഘടനാ ശേഷി കൊണ്ട് ശ്രദ്ധ നേടിയും പത്തനംതിട്ടയിലെ ജനങ്ങളാകെ ഹൃദയത്തിലേറ്റി കൊണ്ടും സമാനതകളില്ലാത്ത ഒരു സമ്മേളനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ യുവതയും ഇന്ത്യന്‍ പൊതു സാമൂഹിക സാഹചര്യവും അതീവ സങ്കീര്‍ണ്ണമായ സ്ഥിതി വിശേഷത്തിലൂടെ കടന്നു പോകുമ്ബോള്‍ ഡി.വൈ.എഫ്.ഐയുടെ കേരള സംസ്ഥാന സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയുണ്ട്.സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങളും അനുബന്ധമായി നടക്കുന്ന സെമിനാറുകളും മറ്റു പരിപാടികളും ഇത് വിളിച്ചോതുന്നതാണ്.

എന്നാല്‍ ചില മാധ്യമങ്ങള്‍ ഇത്തരം സാമൂഹ്യ പ്രസക്തമായ വിഷയങ്ങള്‍ കണ്ടെന്നു നടിക്കാതെ അവരുടെ മനക്കോട്ടകളും, ആഗ്രഹങ്ങളും ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്‌തെന്ന പേരില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്.ഡി.വൈ.എഫ്.ഐ യെ സംബന്ധിച്ച്‌ സംഘടനയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ആഴത്തിലുള്ള വിലയിരുത്തലുകളും രാജ്യത്തെ യുവജന സമൂഹവും പൗരന്മാരും നേരിടുന്ന ജീവല്‍പ്രശ്‌നങ്ങളെ കുറിച്ചുള്ള സമഗ്രമായ ചര്‍ച്ചകളും ഭാവി പരിപാടികളും തീരുമാനിക്കാനുള്ള പ്രധാനപ്പെട്ട ഒരു സമ്മേളനമാണ് നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും തന്നെ അപകടത്തിലായ വര്‍ത്തമാന കാലത്ത് ഡി.വൈ.എഫ്.ഐ യുടെ സമ്മേളനത്തില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ച്‌ മിനിമം ധാരണയെങ്കിലും സ്വപ്ന ലോകത്തെ വാര്‍ത്തകള്‍ നിര്‍മ്മിച്ചെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടാകണം.ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നെന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തു വിടുന്ന സാങ്കല്‍പ്പിക കഥകള്‍ അവസാനിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...