Connect with us

Hi, what are you looking for?

Kerala

കൊച്ചിയിൽ ലഹരി വിൽപ്പന ;പ്രതികളെ പിടികൂടി ഇൻഫോ പാർക്ക് പോലീസും ഡാൻസാഫ് ടീമും

ഓൺലൈൻ ഡെലിവറി ജീവനക്കാരായും ഗ്രാഫിക് ഡിസൈറായും ജോലി ചെയ്യാനായി കൊച്ചിയിലെത്തിയ യുവാക്കളും യുവതിയുമാണ് കഴിഞ്ഞ ദിവസം ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി ഇൻഫോ പാർക്ക് പൊലീസിന്റെയും ഡാൻസാഫ് ടീമിന്റെയും പിടിയിലായത്. ബ്രഹ്മപുരത്തെ കെന്റ് മഹൽ ഫ്ലാറ്റിൽ നിന്നുമാണ് ആലപ്പുഴ വള്ളികുന്നം സ്വദേശി മുഹമ്മദ് സിറാജ്(21), തിരുവനന്തപുരം കല്ലമ്പലം സ്വദേശി റിസ്വാൻ(23), തിരുവനന്തപുരം വഴുതക്കാട് സ്വദേശി ശങ്കരനാരായണൻ(23), ആലപ്പുഴ ചേർത്തല, മണപ്പുറം സ്വദേശി ജിഷ്ണു(22), തേക്കുമുറി, പുളിയന്നൂർ സ്വദേശി അനന്തു(27), ഹരിപ്പാട് ചിങ്ങോട് സ്വദേശി അഖിൽ(24), തൃശൂർ ചാവക്കാട് പിള്ളക്കാട് സ്വദേശി അൻസാരി(23), കോട്ടയം വില്ലൂന്നി സ്വദേശിനി കാർത്തിക(26) എന്നിവരെ പൊലീസ് പിടികൂടിയത്.

പ്രതികൾ താമസിച്ചിരുന്ന പത്തൊൻപതാം നിലയിലെ ഫ്ലാറ്റിൽ നിന്നും 82 കുപ്പി ഹാഷിഷ് ഓയിലും 1.1ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്. ഹാഷിഷ് ഓയിൽ ചെറിയ കുപ്പി ഒന്നിന് 1,500 മുതൽ 3,000 രൂപവരെയാണ് ഇവർ ഈടാക്കയിരുന്നത്. ആദ്യമായി വാങ്ങുന്നവർക്ക് 3,000 രൂപയും സ്ഥിരമായി വാങ്ങുന്നവർ 1,500 – 2,000 എന്നീ നിരക്കുകളിലായിരുന്നു വിൽപ്പന. പൊലീസ് ഫ്ലാറ്റിലെത്തുമ്പോൾ യുവതിയടക്കം എട്ടുപേരായിരുന്നു ഉണ്ടായിരുന്നത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന പ്രധാന പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതികളിൽ നിന്നും മയക്കുമരുന്നു വാങ്ങുന്നരിൽ ഭൂരിഭാഗവും ജെയിൻ യൂണിവേഴ്സിറ്റിയിലേയും രാജഗിരി കോളേജിലെയും വിദ്യാർത്ഥികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും ലഭിച്ച ഫോൺ നമ്പറുകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി മാതാപിതാക്കളെ വിവരമറിയിക്കുമെന്നും പൊലീസ് അറിയിച്ചു.

ആറുമാസം മുൻപാണ് പ്രതികളിൽ നാലുപേർ ചേർന്ന് ഉത്തരേന്ത്യൻ സ്വദേശിയുടെ പേരിലുള്ള ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്. ഇവിടെ സ്ഥിരമായി പുറത്ത് നിന്നും ആളുകൾ എത്തുന്നത് പതിവായിരുന്നു. പലപ്പോഴും അർദ്ധ രാത്രിയിൽ ഇവരുടെ മുറിയിൽ നിന്നും ഉച്ചത്തിൽ പാട്ടും ബഹളവും ഉണ്ടാകുമായിരുന്നു. ഇതിനിടയിലാണ് കൊച്ചി സിറ്റി പൊലീസിന് ഇവിടെ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടക്കുന്നതായുള്ള രഹസ്യ വിവരം ലഭിക്കുന്നത്. തുടർന്നായിരുന്നു ഡാൻസാഫും ഇൻഫോ പാർക്ക് പൊലീസും സംയുക്തമായി റെയ്ഡ് നടത്തിയത്.

റെയ്ഡിനെത്തുമ്പോൾ പ്രതികൾ ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ കണ്ട് പരിഭ്രമിച്ച പ്രതികൾ കുതറി ഓടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു അബദ്ധം പറ്റിയതെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇത് മുഖവിലയ്ക്കെടുത്തില്ല. കാരണം ദിവസങ്ങളായി ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കോട്ടയം സ്വദേശിനിയായ കാർത്തിക വഴുതക്കാട് സ്വദേശി ശങ്കരനാരായണന്റെ കാമുകിയാണ്. ആഡംബര ജീവിതത്തിനായാണ് സംഘം ഇതിൽ നിന്നും കിട്ടുന്ന പണം വിനിയോഗിച്ചിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് റിമാൻഡ് ചെയ്യും.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി.യു കൂര്യാക്കോസിന്റെ നിർദ്ദേശാനുസരണം നർക്കോട്ടിക് സെൽ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ.എ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ കൊച്ചി സിറ്റി പൊലീസ് ഡാൻസാഫും ഇൻഫോ പാർക്ക് എസ്.എച്ച്.ഒ ടി.ആർ സന്തോഷ്, പ്രിൻസിപ്പൽ എസ്‌ഐ മനു പി മേനോൻ, എസ്‌ഐമാരായ ജേക്കബ് മാണി, മണികണ്ഠൻ, എഎസ്ഐ മാരായ സുനിൽ, രാജിമോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുരളീധരൻ, അനിൽ ജെബി, അനിൽ, സിവിൽ പൊലീസ് ഓഫീസർമാരായ ജയകുമാർ, ബിയാസ്, ഷബ്ന, ശരത് മോൻ എന്നിവരും ചേർന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...