Connect with us

Hi, what are you looking for?

India

കോവിഡ് കൂടുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ വളരെ പെട്ടെന്ന് വർദ്ധനയുണ്ടായതിനെ തുടർന്ന് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്‌ച വെർച്വലായാകും യോഗം ചേരുക. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിഷയം അവതരിപ്പിക്കും.രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കൂടി വരികയാണ്. ഇതിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഡൽഹിയോട് ചേർന്ന് കിടക്കുന്ന പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പൊതുഇടങ്ങളിൽ ഇപ്പോൾ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലും മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.ഇന്ന് രാജ്യത്ത് 2593 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് കേസ് രണ്ടായിരത്തിന് മുകളിലെത്തിയത്. രാജ്യത്തെ ആക്‌ടീവ് കേസുകൾ 15,873 ആണ്. ശനിയാഴ്‌ച 2527 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ചെന്നൈ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മാത്തമാറ്റിക്കൽ സയൻസസ് ഗവേഷകരുടെ കണ്ടെത്തലനുസരിച്ച് രാജ്യത്തെ ഇൻഫെക്‌ഷൻ നിരക്ക് അറിയാനുള‌ള ആർ വാല്യു അതിവേഗം ഉയർന്നതായും ജനുവരിയ്‌ക്ക് ശേഷം ആദ്യമായി ഒന്നിന് മുകളിലെത്തിയതായും റിപ്പോർട്ടുണ്ട്.ഏപ്രിൽ 12 മുതൽ 18 വരെ 1.07 ആയിരുന്നു രാജ്യത്തെ ആർ വാല്യു ഏപ്രിൽ 5 മുതൽ 11 വരെ ഇത് 0.93 ആയിരുന്നു. ഉത്തർ പ്രദേശ്, ഹരിയാന, ഡൽഹി, മഹാരാഷ്‌ട്ര, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത് നൽകി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...