Connect with us

Hi, what are you looking for?

India

കേരളത്തെ ഞെട്ടിച്ച ജെസ്നയുടെ തിരോധാനം പുതിയ വഴിത്തിരിവിലേക്ക് : ജെസ്നയെ കണ്ടെത്തിയെന്ന് കേരള പോലീസ്.

കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ട് കാണാതായ ജെസ്‌ന മരിയ ജെയിംസ് എന്ന കോളജ് വിദ്യാര്‍ഥിനിയെ കണ്ടെത്തി കേരളാ പോലീസ്. ജെസ്നയെ കാണാതായി നാലുവര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് ഇപ്പോള്‍ ജെസ്നയെക്കുറിച്ച സുപ്രധാന കണ്ടെത്തലുകള്‍ പുറത്ത് വിട്ടു കേരളം പോലീസ് രംഗത്തെത്തിയിരിക്കുന്നത്. വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ ജെസ്‌ന മാറിയ ജെയിംസ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്നു.

മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടില്‍ നിന്ന് 2018 മാര്‍ച്ച് 22ന് രാവിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് ഇത് വരെ ആരും തന്നെ കണ്ടിട്ടില്ല. എങ്ങോട്ടാണ് അവള്‍ പോയതെന്നോ എന്ത് സംഭവിച്ചുവെന്നോ കണ്ടെത്താന്‍ പോലീസിനോ സിബിഐക്കോ കഴിഞ്ഞുമില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ജെസ്നയെ കണ്ടെത്തിയതായി സ്ഥിരീകരിച്ചിരിക്കുകയാണ് സിബിഐ.

രണ്ടു വര്‍ഷം മുന്‍പ് വരെ ജെസ്ന ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നുവെന്നും എന്നാല്‍ കേരളത്തിന് പുറത്ത് മറ്റൊരു സംസ്ഥാനത്ത് വിവാഹിതയായി കഴിയുന്നുണ്ടായിരുന്നു എന്ന വിവരമാണ് സിബിഐയ്ക്ക് പുറത്ത് വിടുന്നത് .ജെസ്ന താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ളവരാണ് ഇക്കാര്യം സിബിഐയെ അറിയിച്ചിരിക്കുന്നത്. രണ്ടു കുട്ടികളുടെ അമ്മയാണ് ജെസ്ന എന്നും കേരളാ പോലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ജെസ്നയെ അന്വേഷിച്ച് പോലീസ് ഈ സ്ഥലത്തെത്തിയതോടെ ഇവര്‍ അവിടുന്ന് അതി വിദഗ്ധമായി കടന്നു കളയുകയായിരുന്നു എന്നാണ് സിബിഐ യുടെ വെളിപ്പെടുത്തല്‍.

കേരളാ പോലീസിന്റെ ക്രൈംബ്രാഞ്ചാണ് ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത്. ജെസ്ന എവിടെയാണുള്ളതെന്നു തങ്ങള്‍ കണ്ടെത്തിയെന്നും എന്നാല്‍ തല്‍ക്കാലം അത് വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേകാര്യം തന്നെ പത്തനംതിട്ട എസ്.പിയായിരുന്ന കെ.ജി. സൈമണ്‍ ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ ജെസ്നയെ തിരികെയെത്തിക്കാന്‍ കഴിയാതെ പോയത് പോലീസിന്റെ അനാസ്ഥകൊണ്ടാണെന്ന് സിബിഐ ആരോപിച്ചു.

ജെസ്ന നിലവില്‍ സിറിയയിലേക്ക് കടന്നോ എന്ന സംശയവും ശക്തമാണ്.സിറിയയിലേക്ക് രാജ്യം വിട്ടുവോ എന്നു സ്ഥിരീകരിക്കാന്‍ വിമാനടിക്കറ്റുകള്‍ ഉള്‍പ്പെടെ സിബിഐ പരിശോധിക്കുകയാണ്. 2018 മാര്‍ച്ചിലാണ് ജെസ്നയെ കാണാതാവുന്നത്. അന്നുമുതലുള്ള ടിക്കറ്റുകള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം . ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്തവരുടെ വിവരങ്ങളാണ് ആദ്യം പരിശോധിക്കുക.

ഇതിന്റെ ഭാഗമായി സി.ബി.ഐ. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ടശേഷമാണു പുതിയ നടപടി. കേസില്‍ അന്വേഷണപുരോഗതി അറിയിക്കാന്‍ തിരുവനന്തപുരം സി.ജെ.എം. കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ 12ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരന്‍ നായര്‍ സമര്‍പ്പിച്ച എഫ്ഐആര്‍ കോടതി അംഗീകരിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...