Connect with us

Hi, what are you looking for?

Exclusive

കോലമായി വെച്ചാൽ കാക്ക പോലും തിരിഞ്ഞുനോക്കില്ല .. പിണറായിയെ പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ . വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയിലാണ് ആഭ്യന്തര വകുപ്പെന്ന് രാഹുൽ ആരോപിച്ചു. ഇതിലും ഭേദം സ്കൂൾ കുട്ടികളുടെ കൈയിൽ ആഭ്യന്തര വകുപ്പ് ഏൽപ്പിക്കുകയാണെന്നും അങ്ങനെയെങ്കിൽ ഇതിനേക്കാൾ നന്നായി കാര്യങ്ങൾ അവർ നോക്കുമെന്നും രാഹുൽ മാക്കൂട്ടത്തിൽ പരിഹസിച്ചു. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ മാക്കൂട്ടത്തിന്റെ വിമർശനം.
തുടർച്ചയായി പാലക്കാട് അരങ്ങേറിയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
ആർഎസുഎസുകാരൻ എസ്ഡിപിഐക്കാരനെ കൊന്നപ്പോൾ, ജാഗ്രത പാലിക്കാൻ ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നു. എന്നാൽ കൊല്ലാൻ വന്നവരും കൊല്ലപ്പെട്ടയാളും ജാഗ്രത പാലിക്കാഞ്ഞതിനാൽ ആർഎസ്എസുകാരൻ കൊല്ലപ്പെട്ടിരുക്കുന്നു എന്നാണ് രാഹുൽ പ്രതികരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ഡിജിപി അനിൽ കാന്തിന്‍റെയും ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വിമർശനം.

വേറെ വല്ല പണിക്കും പോകാൻ പറയുന്നില്ല
സ്കൂൾ കുട്ടികളെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ ഭംഗിയായി നടക്കും
കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്

വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പെന്ന് അദ്ദേഹം വിമർശിച്ചു.

‘വേറെ വല്ല പണിക്കും പോകാൻ പറയുന്നില്ല, ഒരു പണിക്കും നിങ്ങളെ കൊള്ളുകയില്ലാത്തത് കൊണ്ട് പറയുകയാണ്, ഒരു പണിക്കും പോകരുത്..’ എന്നു പറഞ്ഞു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ പങ്കു വെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ…

വല്ല എസ്പിസിയിലോ, എൻസിസിയിലോ പോകുന്ന സ്കൂൾ കുട്ടികളെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ ഇതിലും ഭംഗിയായി അവരത് കൊണ്ട് നടക്കും.
ആർഎസുഎസുകാരൻ എസ്ഡിപിഐക്കാരനെ കൊന്നപ്പോൾ, ജാഗ്രത പാലിക്കാൻ ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നു. കൊല്ലാൻ വന്നവരും കൊല്ലപ്പെട്ടയാളും ജാഗ്രത പാലിക്കാഞ്ഞതിനാൽ ആർഎസ്എസുകാരൻ കൊല്ലപ്പെട്ടിരുക്കുന്നു.
തീവ്ര നിലപാടുകാരായ രണ്ട് കൂട്ടരും ആലപ്പുഴ പോലെ പാലക്കാടിനെയും കുരുതിക്കളമാക്കിയിരിക്കുന്നു. എല്ലാ മലയാളികളും സ്വയം ജാഗ്രത പാലിച്ച് അവരവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക. കാരണം വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്.
ഇങ്ങനെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഫേസ് ബൂക്കിലൂടെ പങ്കു വെച്ച കുറിപ്പ്…

പാലക്കാട് വിഷു ദിനത്തിൽ എസ് ഡി പി ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്നലെ മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും സമാന രീതിയിൽ കൊല്ലപ്പെട്ടത്. ആദ്യ കൊലപാതകത്തിന് പിന്നാലെ പോലീസ് ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു.
പാലാക്കാടിന്റെ പ്രധാന പ്രദേശങ്ങളിലെല്ലാം കനത്ത പോലീസ് സുരക്ഷയിലും നിരീക്ഷണത്തിലുമായിരുന്നു . എന്നാൽ പൊലീസിന് പുല്ലു വില നൽകിക്കൊണ്ടാണ് പാലക്കാട് അതെ സ്റ്റേഷൻ പരിധിയിൽ തന്നെ പട്ടാപകൽ ശ്രീനിവാസനെയും വെട്ടി വീഴ്ത്തിയത്. ഇതിനെതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പരിഹാസ പരാമർശവുമായി രംഗത്തെത്തിയായത്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ച് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമസമാധാനം ഉറപ്പാക്കാൻ, സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് അയച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ഇന്നലെ ഡിജിപി അനിൽകാന്ത് ജില്ലയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു . ഇതിനു പിന്നാലെ ഡിജിപി യുടെ ജാഗ്രതാ നിർദ്ദേശത്തെ വിമർശിച്ചു കൊണ്ട് കേരളത്തിന്റെ പരിതാപാവസ്ഥ ചൂണ്ടികാട്ടിക്കൊണ്ട് ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു. ആരാണ് ഡി.ജി.പി ഏമാനെ ജാഗ്രത പാലിക്കണ്ടതെന്ന ചോദ്യത്തോടെ ആരംഭിക്കുന്ന പോസ്റ്റിൽ എന്തായാലും ഏമാനും ഏമാന്‍റെ ഏഭ്യന്തര വകുപ്പും ഏമാന്‍റെ വകുപ്പ് മന്ത്രിയും ഒരു ജാഗ്രതയും കാണിക്കില്ലായെന്ന് അറിയാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു .
രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെയായിരുന്നു …
”ആരാ ഡി.ജി.പി ഏമാനെ ജാഗ്രത പാലിക്കേണ്ടത്?
കൊല്ലാന്‍ വരുന്നവരാണോ, കൊല്ലപ്പെടാന്‍ സാധ്യതയുള്ളവരാണോ?
എന്തായാലും ഏമാനും, ഏമാന്റെ ഏഭ്യന്തര വകുപ്പും, ഏമാന്റെ വകുപ്പ് മന്ത്രിയും ഒരു ജാഗ്രതയും കാണിക്കില്ലായെന്ന് അറിയാം…”

രാഹുലിന്റെ ഈ ഫേസ് ബുക്ക് പോസ്റ്റിനു പിന്നാലെ പ്യലീസിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ മറികടന്നു വീണ്ടുംആർ എസ് നേതാവായ ശ്രീനിവാസൻ കൊല്ലപ്പെട്ടു . ഇതോടെയാണ് വീണ്ടും പരിഹാസ പോസ്റ്റുമായി രാഹുൽ രംഗത്തെത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...