Connect with us

Hi, what are you looking for?

Kerala

വര്‍ഷങ്ങളായുള്ള ആചാരം: താന്‍ ദൈവീകമായിട്ട് ചെയ്തതാണ്; വിഷുക്കൈനീട്ട വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി.

തിരുവനന്തപുരം: വിഷുക്കൈനീട്ടത്തെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി സുരേഷ് ഗോപി. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാനായി മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം ഏല്‍പ്പിച്ചതും കുട്ടികള്‍ക്ക് കൈനീട്ടം നല്‍കിയതും വഴിയരികില്‍ വച്ച് കൈനീട്ടം മേടിച്ചവര്‍ കാല്‍ തൊട്ട് വന്ദിച്ചതുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വിവാദത്തിനും വിമര്‍ശനത്തിനും കാരണമായിരുന്നു.തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ സുരേഷ് ഗോപി 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് നല്‍കിയിയത്്. പിന്നാലെ ഇത്തരത്തില്‍ മേല്‍ശാന്തിമാര്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കിയിരുന്നു. കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്ന നിലപാടായിരുന്നു ബോര്‍ഡിന്റെത്്.

വടക്കുംനാഥ ക്ഷേത്രത്തിന് പുറമേ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടത്തിനായി പണം നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം സമ്മാനിക്കുന്ന പരിപാടിയുമായി സുരേഷ് ഗോപി ജില്ലയിലുണ്ട്.കഴിഞ്ഞ വര്‍ഷവും ഇത് പോലെ കൈനീട്ടം കൊടുക്കാനായി ക്ഷേത്രത്തില്‍ പണം ഏല്‍പ്പിച്ചിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ രാജ്യസഭാ കാലാവധി കഴിഞ്ഞ ശേഷം തൃശൂരെത്തിയ ശേഷം ഒരാഴ്ച വിഷു വാരമായി ആഘോഷിക്കാമെന്നും എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കാമെന്നും തീരുമാനിക്കുകയായിരുന്നു.റിസര്‍വ് ബാങ്കില്‍ നിന്നും തന്റെ ലെറ്റര്‍ പാഡില്‍ എഴുതി കൊടുത്താണ് ഒരു ലക്ഷം രൂപയുടെ പുത്തന്‍ ഒരു രൂപ നോട്ടുകളും 20000 രൂപയ്ക്കുള്ള പത്ത് രൂപ നോട്ടുകളും വാങ്ങിയത്. ഇതാണ് കൈനീട്ടത്തിനായി ക്ഷേത്രങ്ങളില്‍ നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജെപി പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൈനീട്ടം കൊടുക്കുന്നത് വര്‍ഷങ്ങളായുള്ള ആചാരമാണ്. അത് ആരെയെങ്കിലും ഭയപ്പെടുത്തുന്നുവെങ്കില്‍ പോയി ചാകാന്‍ പറയ് എന്നും അദ്ദേഹം പ്രതികരിച്ചു.ഞാനിത് ദൈവീകമായി ചെയ്തതാണ്. എനിക്ക് കടപ്പാട് ദൈവത്തോട് മാത്രമാണ്, ഒരു രാഷ്ടീയ പാര്‍ട്ടിയോടുമല്ല. മനുഷ്യ സഹജമായ തെറ്റുകള്‍ ചെയ്തിട്ടുണ്ടാവാം. എന്നാല്‍ ആരേയും ദ്രോഹിച്ചിട്ടില്ല. ദ്രോഹികളാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും അവരോട് പോയി പണി നോക്കാനും സുരേഷ് ഗോപി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...