Connect with us

Hi, what are you looking for?

Kerala

മുതിർന്ന കോണ്‍​ഗ്രസ് നേതാവും മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും മായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു.

കോട്ടയം: മുതിർന്ന കോണ്‍​ഗ്രസ് നേതാവും മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും മായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു.94 വയസ്സായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച്‌ വരികയായിരുന്നു.കോട്ടയം ഈരയില്‍ക്കടവിലെ സ്വവസതിയിലായിരുന്നു അന്ത്യം.
ആ​ര്‍. ശ​ങ്ക​ര്‍ മ​ന്ത്രി​സ​ഭ​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രി, കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടാ​മ​ത്തെ എം.​എ​ല്‍.​എ, ആ​ദ്യ​ത്തെ മ​ന്ത്രി, വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്, അ​ഭി​ഭാ​ഷ​ക​ന്‍, എ​ന്‍.​എ​സ്.​എ​സ് പ്ര​തി​നി​ധി സ​ഭാം​ഗം, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍​റ്​ തു​ട​ങ്ങി​യ ഒ​​ട്ടേ​റെ പ​ദ​വി​ക​ള്‍ വ​ഹി​ച്ചിട്ടുണ്ട്.
വി​ദ്യാ​ര്‍​ഥി കോ​ണ്‍​ഗ്ര​സി​ന്റെ പ്ര​തി​നി​ധി​യാ​യാ​ണ്​ 1957ല്‍ ​പാ​ര്‍​ട്ടി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ സി.​പി.​ഐ​യു​ടെ പി. ​ഭാ​സ്​​ക​ര​ന്‍ നാ​യ​രോ​ട്​ തോ​റ്റു.1960ല്‍ ​ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ചു. പ​ട്ടം താ​ണു​പി​ള്ള പ​ഞ്ചാ​ബ് ഗ​വ​ര്‍​ണ​റാ​യി പോ​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ 1962ല്‍ ​ആ​ര്‍. ശ​ങ്ക​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി.
ആ ​മ​ന്ത്രി​സ​ഭ​യി​ലാ​ണ്​ ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍ ആ​രോ​ഗ്യ വകുപ്പ് മന്ത്രിസ്ഥാനം നേ​ടി​യ​ത്. അ​വി​ശ്വാ​സ​ത്തി​ലൂ​ടെ മ​ന്ത്രി​സ​ഭ പു​റ​ത്താ​യ​തി​നാ​ല്‍ ര​ണ്ടു​വ​ര്‍​ഷ​മേ ആ ​സ്ഥാ​ന​ത്തി​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ. 1965ല്‍ ​വീ​ണ്ടും മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. പിന്നീട് അ​ഭി​ഭാ​ഷ​ക​ ജോലിയിൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​​ രാ​ഷ്​​ട്രീ​യ​ത്തി​ല്‍​നി​ന്ന്​ മാ​റി ​നി​ല്‍ക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...