Connect with us

Hi, what are you looking for?

Kerala

സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയുടെ മരണം :ദുരൂഹതയെന്ന്് ആരോപണവുമായി കൂടൂംബം

മാനന്തവാടി: വയനാട്ടില്‍ സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയെ സിന്ധുവിനെ (42) വയസ്സ്് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് എളുമന്ദത്തെ വീട്ടില്‍ സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ദുരൂഹിത ആരോപിച്ച് കുടുംബം മുന്നോട്ടു വന്നു. എന്നല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണ നിഷേധിച്ചു. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരന്‍ പറഞ്ഞതെന്നുമായിരുന്നു ജോയിന്റ് ആര്‍ ടി ഒ ബിനോദ് കൃഷ്ണയുടെ പ്രതികരണം.

ജോലി പോകുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നു കാരണമെന്തെന്ന് അറിയില്ലെ. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ സിന്ധുവും പരാതി നല്‍കിയിട്ടില്ല. ഇന്നലെ ചിരിച്ച് കൊണ്ടാണ് സിന്ധു ഓഫീസില്‍ നിന്ന് മടങ്ങിയത്. എന്താണ് മരണകാരണമെന്തെന്ന് തനിക്കറിയില്ലെന്നും മായിരുന്നു ബിനോദ് ക്യഷ്ണയുടെ പ്രതികരണം.

സിന്ധുവിന്റെ ആത്മഹത്യക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണമാണ് കുടുംബം ഉയര്‍ത്തി്. മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ നോബിള്‍ പറഞ്ഞു. ഓഫീസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് തന്നോട്് പകയുണ്ടെന്നും, തന്നെ ഒറ്റപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും സിന്ധു പറഞ്ഞിരുന്നുവെന്നും സഹോദരന്‍ വെളുപ്പെടുത്തി. ഇത്തരത്തിലുളള പ്രശനങ്ങളാല്‍ സിന്ധുവിന് ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നവെന്നും കുടുംബം വ്യക്തമാക്കി. സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ സിന്ധു ഒന്‍പത് വര്‍ഷമായി മാനന്തവാടി സബ് ആര്‍ടിഒ ഓഫീസില്‍ ജീവനക്കാരിയാണ്. ഭിന്നശേഷിക്കാരിയും അവിവാഹിതയുമാണ് സിന്ധു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...