Connect with us

Hi, what are you looking for?

India

സോളാര്‍ പീഡനകേസ് :കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തു; ഹൈബിക്കും ,അടൂര്‍ പ്രകാശിനുമെതിരായ പരാതിയില്‍ തിരുവനന്തപുരം എം.എല്‍.ഐ ഹോസ്റ്റലിലും, ആലപ്പുഴ ഗസ്റ്റ് ഹൗസിലും തെളിവെടുപ്പ്.

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മൂന്നിടത്തായി തെളിവെടുപ്പ്. തിരുവനന്തപുരം ആലപ്പുഴ, ഒപ്പം ഡല്‍ഹി കേരള ഹൗസിലുമായിട്ടായിരുന്നു തെളിവെടുപ്പ്. മൊഴിയെടുക്കാനായി ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.പരാതിക്കാരിയും ആരോപണവിധേയരായ നേതാക്കളും കേരള ഹൗസില്‍ താമസിച്ച വേളയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണെടുത്തത്.എംപിയും മുന്‍ മന്ത്രിയുമായ അടൂര്‍ പ്രകാശിനെതിരായ പരാതിയിലും സിബിഐ തെളിവെടുപ്പ് നടത്തി. പീഡനം നടന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്ന ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് അന്വേഷണ സംഘം എത്തി പരിശോധന നടത്തിയത്.

അതേ സമയം, സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന നടത്തി. മുന്‍ എംഎല്‍എ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് എംഎല്‍എമാരുടെ ഹോസ്റ്റലിനുള്ളില്‍ പരിശോധന നടത്തിയത്.നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിച്ചത്.

2013 ല്‍ എംഎല്‍എ ആയിരിക്കവെ ഹൈബി ഈഡന്‍ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
അഞ്ച് അംഗ സിബിഐ സംഘമാണ് ഇപ്പോള്‍ കേസില്‍ അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2021 ആഗസ്റ്റിലായിരുന്നു സിബിഐ ഏറ്റെടുത്തത്.കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഭവത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. സംഭവം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്കാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍, ഹൈബി ഈഡന്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലകുട്ടി എന്നിവരും എഫ്‌ഐആര്‍ ഇല്‍ ഉള്‍പ്പെടുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...