Connect with us

Hi, what are you looking for?

Exclusive

കെ റെയിലിൽ തോറ്റോടി പിണറായി .. മുരളീധരന് മുന്നിൽ മുട്ടുവിറച്ച് പിണറായി

കെ റെയിലിന് വേണ്ടി മഞ്ഞക്കല്ലിടുന്നത് തല്‍ക്കാലുയികമായി നിർത്തിവെച്ചതിലൂടെ ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ട് മടക്കിയിരിക്കുകയാണ് പിണറായി വിജയൻ. പാർട്ടി കോൺഗ്രസ് നടക്കാനിരിക്കുന്ന സഹാചര്യത്തിൽ കൂടുതൽ വിവാദങ്ങൾ ഇല്ലാതിരിക്കാൻ വേണ്ടിയുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ കല്ലിടൽ താൽക്കാലികമായെങ്കിലും നിർത്തിവെച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ . എന്നാൽ സർക്കാരിന്റെ കണക്കു കൂട്ടലുകൾക്കും അപ്പുറത്ത് ജനരോഷം ശക്തമായതോടെ താത്കാലികമായെങ്കില് ജനങ്ങൾക്ക് മുന്നിൽ; അടിയറവ് പറയാതെ മറ്റു നിർവാഹമില്ലാതായി സർക്കാരിന് എന്നതാണ് മറ്റൊരു വസ്തുത. പദ്ധതിക്ക് ഏറ്റവു വലിയ വിലങ്ങു തടിയായി നിൽക്കുന്നത് കേന്ദ്രമന്ത്രി വി മുരളീധരനാണെന്ന തിരിച്ചറിവോടെ മുരളിധരനെ ഒതുക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് സിപിഎം . കേന്ദ്രമന്ത്രി കൂടിയായ ബിജെപി നേതാവ് എന്ന നിലയിൽ വി മുരളീധരന്റെ നിലപാടുകളെ ഏറ്റക്കിരിക്കുക സർക്കാരി വലിയൊരു കടമ്പ തന്നെയായിരിക്കും. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വി മുരളീധരനെതിരെ രംഗത്തെത്തിയിരിക്കുകയാണ് . മുരളീധരന് മൂക്കുകയറിടണമെന്ന അപേക്ഷ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിൽ പോലും പിണറായി വിജയൻ മുന്നോട്ട് വെച്ചിരുന്നു.
കഴിക്കൂട്ടത്ത് സിപിഎം കൗണ്‍സിലറുടെ വീട്ടില്‍ ചെന്ന മുരളീധരനുണ്ടായ അനുഭവം അടക്കം ചുണ്ടാക്കാട്ടിയാണ് ഇപ്പോൾ മുരളീധരനെതിരെ പിണറായിയുടെ വിമർശനങ്ങൾ. എന്താണ് കെ റെയിലിനോടുള്ള ജനങ്ങളുടെ മനോഭാവമെന്ന് മുരളീധരന്‍ നേരിട്ട് അനുഭവിച്ചതാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഇങ്ങനെയുള്ള കേന്ദ്രമന്ത്രിമാരുണ്ടായാല്‍ എന്താണ് സ്ഥിതിയെന്ന് ആലോചിച്ച്‌ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു കേന്ദ്രമന്ത്രി ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പദ്ധതിയെ തകര്‍ക്കാന്‍ വേണ്ടി നാട്ടുകാരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുമോ. ഇതു പോലെ നാട്ടുകാരുടെ കഠിനമായ എതിര്‍പ്പ് വാങ്ങി പോകേണ്ട ഗതികേട് ഒരു മന്ത്രിക്ക് ഉണ്ടാകാന്‍ പാടുണ്ടോ. എന്തിനാണ് ഇവര്‍ നാടിന്റെ താല്‍പര്യത്തിന് എതിരായി നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പരിഹാസ രൂപേണ ആഞ്ഞടിച്ചു.
മുഖ്യന്റെ വാക്കുകൾ ഇങ്ങനെ … ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടതാണ് . എത്ര ആരോഗ്യകരമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് ഞാന്‍ പരസ്യമായി പറഞ്ഞതാണ്. അങ്ങേയറ്റം ആരോഗ്യകരമായ സമീപനമായിരുന്നു. എങ്ങനെയാണ് അദ്ദേഹത്തിന്റെ കീഴിലുള്ള മന്ത്രിസഭയിലെ ഒരു അംഗം ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നതെന്ന് മനസിലാകുന്നില്ല. ഇവിടെ സാമൂഹികാഘാത പഠനമാണ് നടക്കുന്നത്.
ഈ പഠനത്തിന്റെ ഭാഗമായാണ് കാര്യങ്ങള്‍ നിശ്ചയിക്കേണ്ടത്. ആ പഠനം നടക്കട്ടെയെന്ന് സുപ്രീംകോടതി വരെ പറഞ്ഞതാണ്. ഇക്കാര്യത്തില്‍ മറ്റ് ആശങ്കകളൊന്നും നമ്മുടെ യഥാര്‍ത്ഥ വസ്തു ഉടമകള്‍ക്കില്ല. ഭൂമി ഏറ്റെടുക്കേണ്ടി വന്നില്‍ ആവശ്യമായ നഷ്ടപരിഹാരമാണ് അവര്‍ക്ക് നല്‍കുന്നത്. നാട് വികസിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അവരുടെ വികാരത്തിന് എതിരായിട്ടാണ് കോണ്‍ഗ്രസും ബിജെപിയും നില്‍ക്കുന്നത്. വികസന പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ചുമതല. ഇടതുപക്ഷ സര്‍ക്കാരും ആ നില തന്നെ സ്വീകരിക്കാന്‍ തന്നെയാണ് ഉദേശിക്കുന്നത്. സില്‍വര്‍ ലൈന്‍ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. വരുംതലമുറയ്ക്ക് ഒഴിച്ച്‌ കൂടാനാവാത്ത പദ്ധതിയാണ്. അതുകൊണ്ട് പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും.

അതേസമയം കേരളത്തിലുള്ളത് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ തല സ്പര്‍ശിയായ വികസനമാണ് കേരളം കണ്ടത്. കേരളത്തിന്റെ സാമ്ബത്തിക സ്ഥിതി അത്ര നല്ല നിലയിലല്ല. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം വെട്ടി കുറയ്ക്കുന്നു. പ്രതിപക്ഷത്തിന് ശബ്ദിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. കേരളത്തിന് അര്‍ഹമായ വിഹിതം നല്‍കണമെന്ന് പ്രതിപക്ഷം പറഞ്ഞോ. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് സാധുക്കളായ ജനം വിശ്വസിച്ചു. അങ്ങനെ എംപിയായവര്‍ പാര്‍ലമെന്റില്‍ പോയി ഒന്നും സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നാടിനെ നവീകരിക്കുക എന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. യൂണിവേഴ്‌സിറ്റികളില്‍ 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ ഉണ്ടാക്കും. 250 ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ മുറികളും പണിയും. നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മെച്ചപ്പെടുമ്ബോള്‍ വിദേശങ്ങളില്‍ നിന്ന് കുട്ടികള്‍ പഠിക്കാന്‍ വരും. 20 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ കഴിയും വിധമാണ് യുവാക്കള്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സിപിഎമ്മിന് മറുപടിയുമായി വി മുരളീധരനും രംഗത്തുവന്നു. ഫെഡറല്‍ തത്വങ്ങള്‍ എന്ന ഉമ്മാക്കി കാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്നും ഇനിയും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങളെ നേരിട്ട് കാണാന്‍ പോകുന്നതിന് സിപിഎമ്മിന് എന്താണ് അസ്വസ്ഥത? നാടിന്റെ പുരോഗതിക്കായാണോ കിടപ്പാടം കവര്‍ന്നെടുക്കാന്‍ വേണ്ടിയാണോ കെ-റയില്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം.

ശീതീകരിച്ച മുറിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരെ കണ്ടതുപോലെയല്ല താന്‍ നടന്നാണ് കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അറിയാന്‍ ചെന്നത്.’- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങള്‍ ഉന്നയിച്ച്‌ ജനങ്ങളുമായി ബന്ധപ്പെടുന്നതില്‍ നിന്ന് തന്നെ അകറ്റിനിര്‍ത്താന്‍ കഴിയുമെന്ന് സിപിഎം ധരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...