Connect with us

Hi, what are you looking for?

Kerala

അമേഠിയിലെ ഡി സി സി പ്രസിഡന്റ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ പി വി അൻവർ

രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ പരിഹാസവുമായി പി വി അൻവർ എംഎൽഎ .കാലങ്ങളോളം കോണ്‍ഗ്രസ്‌ അടക്കി ഭരിച്ചിരുന്ന, രാഹുൽ ഗാന്ധി യു.പിയിലെ അമേഠിയില്‍ ദയനീയമായി പരാജയപ്പെട്ടത്തിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പരിഹസിച്ചുകൊണ്ട് പി വി അൻവർ രംഗത്തെത്തിയത്.
അമേഠിയിലെ ജനത കോൺഗ്രെസ്സിനേയു രാഹുൽ ഗാന്ധിയെയും ചവറ്റുകൊട്ടയിലെറിഞ്ഞു എന്നാണ് അൻവറിന്റെ പരിഹാസം . സ്മൃതി ഇറാനി എന്ന മുന്‍ സീരിയല്‍ നടിക്ക്‌ മുന്നില്‍ ഗാന്ധി കുടുംബത്തിലെ ഭാവി പ്രധാനമന്ത്രി തോറ്റ്‌ തൊപ്പിയിട്ടു എന്നും അൻവർ ആക്ഷേപമുന്നയിച്ചു.

ഒരേ സമയം രാഷ്ട്രീയവും വ്യവസായവും കൈകാര്യം ചെയ്യുന്നതിലൂടെ രണ്ടിടങ്ങളിൽ നിന്നും ധാരാളം വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന ആളാണ് പി വി അൻവർ. ദാർഷ്ട്യത്തിന്റെ ആൾരൂപം എന്ന് തന്നെ വിശേഷിപ്പിക്കേണ്ട അൻവർ പലപ്പോഴും അതിരുകടന്ന വെല്ലുവിളികൾ കൊണ്ട് തന്നെ ആപത്തിൽ ചാടിയിട്ടുമുണ്ട് . നാവിൻ എല്ലിലാത്ത രാഷ്ട്രീയക്കാരൻ എന്നാണ് അൻവറിനു പൊതുവെയുള്ള പേര് . പക്ഷെ ആ വിടുവായത്തം അതിരുകടന്നാൽ വായിൽ പല്ലും ഉണ്ടാവില്ല എന്ന കാര്യം അദ്ദേഹം മറന്നു പോകാറുണ്ട് എന്നാണ് എതിരാളികളുടെ പക്ഷം .

എന്തായാലും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഭരണമെല്ലാം ആശ്രിതരെ ഏല്പിച്ച് തന്റെ മണ്ഡലത്തില്‍ നില്‍ക്കാതെ വ്യവസായത്തിനായി വിദേശരാജ്യങ്ങളില്‍ പോകുന്ന പിവി അന്‍വറിനെതീരെ നിരവധി പരാതികൾ ഉയർന്നു വരാറുണ്ട് . എന്നാല്‍ ഇപ്പോൾ അതെ അൻവർ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിച്ചു കൊണ്ട് പങ്കു വെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത് .,

അൻവർ പങ്കു വെച്ച കുറിപ്പിന്റെ പൂർണ രുപം ഇങ്ങനെ….
കാലങ്ങളോളം കോണ്‍ഗ്രസ്‌ അടക്കി ഭരിച്ചിരുന്ന ഒരു ലോക്സഭാ മണ്ഡലമായിരുന്നു യു.പിയിലെ അമേഠി.വിദ്യാധര്‍ വാജ്പേയില്‍ തുടങ്ങി സഞ്ജയ്‌ ഗാന്ധി,രാജീവ്‌ ഗാന്ധി,സോണിയ ഗാന്ധി,രാഹുല്‍ ഗാന്ധി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം.1999 മുതല്‍ 2019 വരെ സ്ഥിരമായി കോണ്‍ഗ്രസ്‌ അംഗങ്ങളെ മാത്രം ലോക്സഭയിലേക്ക്‌ തിരഞ്ഞെടുത്ത്‌ അയച്ചിരുന്ന അമേഠിയിലെ ജനത അവസാനം അവരെ ചവറ്റുകുട്ടയിലേക്ക്‌ വലിച്ചെറിഞ്ഞു.സ്മൃതി ഇറാനി എന്ന മുന്‍ സീരിയല്‍ നടിക്ക്‌ മുന്നില്‍ ഗാന്ധി കുടുംബത്തിലെ ഭാവി പ്രധാനമന്ത്രി തോറ്റ്‌ തൊപ്പിയിട്ടു

അടുത്തിടെ, ഒതായിലെ വീട്ടുമുറ്റത്ത്‌ ഇരിക്കുമ്ബോള്‍ ആക്രി പറക്കുന്ന ചില അന്യസംസ്ഥാനക്കാര്‍ എത്തി. അതിലൊരാള്‍ ഗാന്ധിതൊപ്പി ധരിച്ചിരുന്നു.വെറുതെ ഒന്ന് പരിചയപ്പെട്ടു. അമേഠിയിലെ ഡി.സി.സി പ്രസിഡന്റായിരുന്നു അദ്ദേഹം. ഇതറിഞ്ഞ്‌ ഞാന്‍ സങ്കടത്തിലായി.അത്‌ കണ്ടാവണം,അയാള്‍ക്കും വിഷമമായി.എന്നെ ആശ്വസിപ്പിക്കാനായി അയാള്‍ എന്നോട്‌ പറഞ്ഞു.

‘വിഷമിക്കണ്ട,ഞങ്ങളുടെ അമേഠിയിലെ അവസാനത്തെ കോണ്‍ഗ്രസ്‌ എം.പി അടുത്തിടെ വയനാട്ടില്‍ ജോലിക്ക്‌ വന്നിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും അടുത്ത തവണ കേരളത്തില്‍ പണിക്ക്‌ വരും.!!’
അയാളുടെ നിഷ്കളങ്കമായ വാക്കുകള്‍ കേട്ട്‌, എന്റെ കണ്ണുനിറഞ്ഞ്‌ പോയി.സന്തോഷത്തോടെ അവരെ യാത്രയാക്കി..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...