Connect with us

Hi, what are you looking for?

India

രാജ്യസഭാ തിരഞ്ഞെടുപ്പ് ;ബി ജെ പി യ്ക്ക് വോട്ട് ചെയ്ത മൗലാന ബദറുദ്ദീന്‍ അജ്മല്‍ ഖാസ്മിയുടെ അഞ്ച് എംഎല്‍എമാര്‍

മൗലാന ബദറുദ്ദീന്‍ അജ്മല്‍ ഖാസ്മി, നേതൃത്വം നല്‍കുന്ന അസമിലെ ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ അഞ്ച് എംഎല്‍എമാര്‍ വോട്ട് ചെയ്തത് ബിജെപിക്ക്.കോൺഗ്രസിലെ ഏഴ് എം എൽ എ മാരും മറിച്ചു വോട്ട് ചെയ്തതോടുകൂടി ബി ജെ പി യ്ക്ക് രാജ്യ സഭയിൽ 2 സീറ്റ് ഉറപ്പായി.അതോടെ രാജ്യസഭയില്‍ 100 സീറ്റ് നേടുന്ന ആദ്യത്തെ പാര്‍ട്ടിയായി ബിജെപി മാറുകയും ചെയ്തു.
രണ്ട് പേരാണ് രാജ്യസഭയിലേക്ക് മല്‍സരിച്ചത്. ബിജെപിയുടെ പ്രതിഭ ഗൊഗോയ് മാര്‍ഗരിതയും യുപിപിഎല്ലിന്റെ റംഗ്വ്ര നര്‍സാരിയും. അസം കോണ്‍ഗ്രസ് പ്രസിഡന്റ് രിപുന്‍ ബോറയായിരുന്നു പ്രതിപക്ഷത്തിന്റെ ഒരു സംയുക്ത സ്ഥാനാര്‍ത്ഥി.എത്ര എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറാന്‍ പദ്ധതിയിടുന്നുണ്ടെന്ന് കോണ്‍ഗ്രസിന് അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
”രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയുടെ വിപ്പ് പാലിക്കേണ്ടതില്ല. ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് രണ്ട് സീറ്റുകളും നേടാനാകും” -അദ്ദേഹം പറഞ്ഞു.

126 അംഗങ്ങളുള്ള ലെജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 43 വോട്ട് വേണം. 15 പ്രതിപക്ഷ എംഎല്‍എമാര്‍ മാറി വോട്ട് ചെയ്തതാണ് മാര്‍ച്ച്‌ 31ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തുണയായത്.
126 അംഗ നിയമസഭയില്‍ ബിജെപിക്ക് 76 അംഗങ്ങളുണ്ട്. അതില്‍ 60 ബിജെപി, 9 അസം ഗണപരിഷത്ത്, 7 യുപിപിഎല്‍ എന്നിങ്ങനെയാണ് കണക്ക്. കോണ്‍ഗ്രസ് 29ഉം എഐഡിയുഎഫ് 16ഉം മറ്റുള്ളവര്‍ 21ഉം സീറ്റുമാണ് നേടിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...