Connect with us

Hi, what are you looking for?

Health

കേരളത്തില്‍ വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ആരംഭിക്കുക ഭാരത് ബയോടെക്കിന്റെയും,വിര്‍ചൗ ബയോടെക്കിന്റെയും യൂണിറ്റുകള്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വാക്സിന്‍ നിര്‍മാണയൂണിറ്റ് തുടങ്ങാനെരുങ്ങി സര്‍ക്കാര്‍.. തെലങ്കാന ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വിര്‍ചൗ ബയോടെക് എന്നീ കമ്പനികളാണിത് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് വാക്‌സിന്‍ നിര്‍മ്മാണയൂണിറ്റ് ആരംഭിക്കുന്നത്.ഇവയുടെ പ്രവര്‍ത്തനം, വാക്സിന്‍ ഉത്പാദനത്തിലും പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലുമുള്ള ശേഷി എന്നിവയെല്ലാം പരിശോധിച്ച് സാങ്കേതിക അനുമതിയും നല്‍കിയിട്ടുണ്ട്. ഇനി ഈ കമ്പനികള്‍ക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള മാനദണ്ഡങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം.നിലവില്‍ വ്യവസായവികസന കോര്‍പ്പറേഷന്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ധനവകുപ്പിന്റെ പരിശോധനയിലാണ്.നിക്ഷേപത്തിനു തയ്യാറാകുന്ന കമ്പനികള്‍ക്ക് നല്‍കാവുന്ന ഇളവുകള്‍ എന്തെല്ലാമെന്നു കാണിച്ച് 2021 െസപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവുമിറക്കിയിരുന്നു. ഇതനുസരിച്ചാണ് കെ.എസ്.ഐ.ഡി.സി. താത്പര്യപത്രം ക്ഷണിച്ചതും രണ്ടുകമ്പനികള്‍ യോഗ്യത നേടിയതും.

തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് വാക്സിന്‍ നിര്‍മാണവും ഗവേഷണകേന്ദ്രവും തുടങ്ങാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.ഏതെല്ലാം രീതീയില്‍ ഭൂമിയും അടിസ്ഥാനസൗകര്യവും നല്‍കണമെന്നത്‌ലാണ്് ഇനി തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് നിക്ഷേപത്തിനു തയ്യാറായി വരുന്ന കമ്പനികളായതിനാല്‍ ടെന്‍ഡര്‍ രീതി വേണ്ടെന്നാണ് പൊതുനിലപാട്. ബി.ഒ.ടി., പാട്ടവ്യവസ്ഥ എന്നിവയാണ് നിലവില്‍ പരിഗണനയിലുള്ളത്.സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതോടെ, ഇരുകമ്പനികള്‍ക്കും സ്വീകാര്യമായ പാക്കേജ് ഉറപ്പാക്കി കരാറുണ്ടാക്കും. കെ.എസ്.ഐ.ഡി.സി.യുമായിട്ടായിരിക്കും കരാര്‍.

വാക്സിന്‍ യൂണിറ്റിനും ഗവേഷണകേന്ദ്രത്തിനും അപേക്ഷിച്ചാല്‍ ഒരുമാസത്തിനകം അനുമതി നല്കും.
60 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് . പാട്ടത്തുകയില്‍ നിന്ന് 50 ശതമാനംവരെ ഇളവും,സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയെല്ലാം ഒഴിവാക്കും.മൂലധനച്ചെലവിന്റെ 30 ശതമാനം വരെ സബ്‌സിഡി സര്‍ക്കാര്‍ നല്‍കും.20 വര്‍ഷംവരെ തിരിച്ചടവ് കാലാവധി നല്‍കി നാലുശതമാനം പലിശയില്‍ വായ്പ ലഭ്യമാക്കുംവൈദ്യുതിക്കും, വെള്ളത്തിനും സബ്‌സിഡി,ലൈഫ് സയന്‍സ് പാര്‍ക്കിലെ 85,000 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്കോ പാട്ടത്തിനോ സ്ഥലം അനുവദിക്കും.ഇതൊക്കെയാണ് സര്‍ക്കാര്‍ ഉറപ്പുനല്ക്കുന്നത്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...