Connect with us

Hi, what are you looking for?

India

ജസ്‌നയുടെ തിരോധാനം. അന്വേഷണത്തിന് നോട്ടീസ് ഇറക്കി സിബിഐ

തിരുവനന്തപുരം: ജെസ്നയുടെ തിരോധാനത്തില്‍ അന്വേഷണത്തിന് നോട്ടീസ് നല്‍കി സിബിഐ. പത്തനംതിട്ടയില്‍ നിന്നും 2018 മാര്‍ച്ച് 22 ന് മുതലാണ് ജെസ്നയെ(23) കാണാതായത്.149 സെന്റീമീറ്റര്‍ ഉയരം , മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട മുടി, നെറ്റിയുടെ വലതു വശത്ത് കാക്കപ്പുള്ളി, കണ്ണടയും പല്ലില്‍ കമ്പിയും എന്നിവയാണ് ജെസ്നയെ കുറിച്ചുള്ള വിശദാംശങ്ങള്‍. കേസില്‍ സഹായകരമായ വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്നും വിവരങ്ങള്‍ നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ജസ്നയെ തിരിച്ചറിയാന്‍ സഹായിക്കുന്ന മേല്‍ പറഞ്ഞ അടയാളങ്ങളും വിവരങ്ങളും അടങ്ങുന്നതാണ് നോട്ടീസ്.

കേസില്‍ സിബിഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തെന്ന റിപ്പോര്‍ട്ടും നേരത്തെ തന്നെപുറത്തു വന്നിരുന്നു. ജെസ്ന ജീവനോടെയുണ്ടെന്ന സംശയമാണ് എഫ് ഐ ആര്‍ മുമ്പോട്ട് വയ്ക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്നു ജെസ്ന. തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ജെസ്നയുടെ തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതില്‍ അന്തര്‍ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദികള്‍ വ്യാജ പാസ്പോര്‍ട്ടില്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്നാണ് സിബിഎ എഫ്ഐആര്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

ദൃക്സാക്ഷികളൊന്നുമില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുളളത്.കേസില്‍ തെളിവുകളുടെ കണ്ണികള്‍ കോര്‍ത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ അഡീഷണല്‍ റിപ്പോര്‍ട്ടായി മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊടനുബന്ധമായാണ് നോട്ടസ് പുറത്തു വരുന്നത്. അതുകൊണ്ട് തന്നെ സിബിഐയുടെ അന്വേഷണം സജീവമാണെന്ന സൂചനയാണ് ലഭിക്കുന്നത്.

കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസ് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലുള്ളതായി വിവരം ലഭിച്ചുവെന്ന സൂചന നേരത്തെ പുറത്തു വന്നിരുന്നു. വിവരം പരസ്യമാക്കിയതോടെ അന്വേഷണത്തിനെ ബാധിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ജസ്‌ന ചെന്നൈയിലുണ്ടെന്ന് സൂചന ലഭിച്ചന്നായിരുന്നു പുറത്തുവന്നിരുന്ന വിവരം. ലോക്ഡൗണ്‍ കഴിയുന്നതോടെ ജെസ്ന കേസില്‍ ശുഭവാര്‍ത്ത ഉണ്ടാകുമെന്ന് മുമ്പ് ക്രൈം ബ്രാഞ്ച് ഡയറക്ടറായിരുന്ന ടോമിന്‍ തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...