Connect with us

Hi, what are you looking for?

Kerala

കൊച്ചിയിൽ പോക്‌സൊ കേസ് പ്രതിയായ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; മരണത്തിന് കാരണം സുഹൃത്തും കുടുംബവുമെന്ന് ആത്മഹത്യാക്കുറിപ്പിൽ

കൊച്ചിയില്‍ പോക്സോ കേസ് പ്രതിയായ വിദ്യാ‍ര്‍ഥി മരിച്ചനിലയില്‍. പൊന്നുരുന്നി കുഞ്ഞന്‍ബാവ റോഡില്‍ താമസിക്കുന്ന അജിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. തന്റെ മരണത്തില്‍ സുഹൃത്തിനും കുടുംബത്തിനും പങ്കുണ്ടെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്. ഈ സുഹൃത്തിനെതിരെ നടപടി വേണമെന്ന് അജിയുടെ കുടുംബം പോലീസിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ജനുവരിയിലാണ് പ്രായപൂ‍ര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ സൗത്ത് പൊലീസ് കേസെടുത്ത് അജിയെ അറസ്റ്റുചെയ്തത്.പോക്സോ കേസില്‍ സാക്ഷിയായ സുഹൃത്ത് അജിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇത് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പില്‍ പേരുളള സുഹൃത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് അജിയുടെ കുടുംബം കടവന്ത്ര പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു .അതേസമയം അജി തങ്ങളെ ഭീഷണിപ്പെടുത്തിയതായി ആത്മഹത്യക്കുറിപ്പില്‍ പേരുളള സുഹൃത്തും പരാതിക്കാരിയായ പെണ്‍കുട്ടിയും സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...