Connect with us

Hi, what are you looking for?

India

രണ്ടാം വർഷ ഹയർ സെക്കൻഡറി,വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം ;ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി.

രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു . അതോടൊപ്പം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്നു .മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 26 വരെയാണ് പരീക്ഷ. കേരളത്തിനകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലായാണ് ഹയര്‍ സെക്കന്ററി പരീക്ഷനടത്തുന്നത്.ആകെ 4,33,325 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാര്‍ച്ച്‌ 30ന് 907 കേന്ദ്രങ്ങളിലായി 70440 വിദ്യാര്‍ഥികളും ഏപ്രില്‍ 1ന് 2005 കേന്ദ്രങ്ങളിലായി 419640 വിദ്യാര്‍ഥികളും ഏപ്രില്‍ 5ന് 1868 കേന്ദ്രങ്ങളിലായി 206612 വിദ്യാര്‍ഥികളും ഏപ്രില്‍ 7ന് 2005 കേന്ദ്രങ്ങളിലായി 411813 വിദ്യാര്‍ഥികളുംഏപ്രില്‍ 11ന് 1757 കേന്ദ്രങ്ങളിലായി 156080 വിദ്യാര്‍ഥികളും ഏപ്രില്‍ 13ന് 1988 കേന്ദ്രങ്ങ ളിലായി 358188 വിദ്യാര്‍ഥികളും ഏപ്രില്‍ 22ന് 836 കേന്ദ്രങ്ങളിലായി 53098 വിദ്യാര്‍ഥികളും ഏപ്രില്‍ 23ന് 2005 കേന്ദ്രങ്ങളിലായി 4227340 വിദ്യാര്‍ഥികളും ഏപ്രില്‍ 26ന് 2004 കേന്ദ്രങ്ങളിലായി 415294 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.വൊക്കേഷണല്‍ ഹയര്‍സെക്കന്ററിക്ക് 389 കേന്ദ്രങ്ങളിലായി NSQF വിഭാഗത്തില്‍ 30158 വിദ്യാര്‍ഥികളും മറ്റു വിഭാഗത്തില്‍ 1,174 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 31,332 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.പരീക്ഷ നടത്തിപ്പിനായി 2005 ചീഫ് സൂപ്രണ്ടുമാരെയും 4015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22139 ഇന്‍വിജിലേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷകള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സംസ്ഥാനതലത്തിലും പ്രാദേശികമായും വിജിലന്‍സ് സ്ക്വാഡുകളും പ്രവര്‍ത്തിക്കുന്നതാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...