Connect with us

Hi, what are you looking for?

India

2022 :ഓസ്കാർ അവാർഡ് OTT റിലീസ് ചിത്രമായ കോഡക്കിന്

ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.
2014 ല്‍ പുറത്തിറക്കിയ ഫ്രഞ്ച് ചിത്രമായ ലാ ഫിമില്‍ ബെലറിന്റെ ഇംഗ്ലീഷ് റീമേക്കിങ് ചിത്രമാണ് കോഡ യ്ക്കാണ് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്ക്കാരം .
സിയന്‍ ഹെഡര്‍ സംവിധാനം ചെയ്ത കോഡ,ബദിരരായ കുടുംബത്തില്‍ കേള്‍വി ശക്തിയുള്ള ഏക അംഗമായ പെണ്‍കുട്ടിയുടേയും,ആ പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടേയും കഥ പറയുന്ന സിനിമ ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് പുറത്തിറങ്ങിയത്. ആദ്യമായാണ് OTT ഇറങ്ങിയ ഒരു ചിത്രത്തിന് ഓസ്കാർ അവാർഡ് ലഭിക്കുന്നത് .കോഡ ചൈല്‍ഡ് ഓഫ് അഡള്‍ട്സ് എന്നാണ് ചിത്രത്തിന്റെ മുഴുവൻപേര് . എമിലിയ ജോണ്‍സ്, ട്രോയ് കോട്സുര്‍, ഡാനിയല്‍ ഡ്യൂറന്റ്, മാര്‍ലി മറ്റ്ലിന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
കോഡയിലെ പ്രേകടനത്തിന് ട്രോയ് കോട്സുര്‍ മികച്ച സഹനടനുള്ള പുരസ്ക്കാരം സ്വന്തമാക്കിയിരുന്നു. ഫ്രാങ്കി റോസി എന്ന കഥാപാത്രത്തെയാണ് ട്രോയ് അവതരിപ്പിച്ചത്. മികച്ച നടന്‍ വില്‍ സ്മിതാണ് , ജെസീത ചെസ്റ്റെയ്ന്‍ ആണ് മികച്ച നായിക.

      മികച്ച സംവിധായിക   ജെയിൻ  കാംപി. 90 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിന്‍. ഓസ്‌കര്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്  തുടര്‍ച്ചയായി രണ്ട് വര്‍ഷവും പുരസ്‌കാരം സ്ത്രീകള്‍ സ്വന്തമാക്കുന്നത്.

കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അര്‍ഹയായത്. കെനെത് ബ്രനാഗ്, പോള്‍ തോമസ് ആന്‍ഡേഴ്സണ്‍, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിന്‍ ചരിത്ര വിജയം നേടിയത്.

ഇന്‍ഡ്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. ആകെ 23 മത്സരവിഭാഗങ്ങളില്‍ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുന്‍പായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറില്‍ അവതാരകരായി എത്തുന്നത്. കോവിഡ് ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങള്‍ക്കാണ് ഇത്തവണ അകാഡമി നോമിനേഷന്‍ ലഭിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...