Connect with us

Hi, what are you looking for?

Exclusive

കെ റെയിൽ -പിണറായിക്ക് തിരിച്ചടി.. മോദി കൈവിടും

സിൽവർ ലൈൻ വിഷയത്തിൽ രാജ്യ സഭയിൽ തീ പാറുന്ന പോരാട്ടം . പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയുടെന്നു തെറ്റിദ്ധരിപ്പിച്ചാണ് സംസ്ഥാന സർക്കാർ വീടുകളിൽ അതിക്രമിച്ചു കയറി കെ റെയിൽ കല്ലിടൽ നടത്തുകയാണെന്ന് വി മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു .

സില്‍വര്‍ലൈന്‍ അനുമതി നേടിയെടുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സംസ്ഥാന സര്‍ക്കാരിനെതിരെ ഈ വിഷയം ഉയർത്തിക്കാട്ടി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ കണ്ടു സിൽവെർലിനെ പാതയ്ക്ക് അനുമതി കരസ്ഥമാക്കാൻ ഉള്ള പിണറായിയുടെ കുബുദ്ധിക്കും ഒരു മുഴം മുന്നേ എറിഞ്ഞതാണ് മുരളീധരൻ.

ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ഇന്ന് ഉച്ചയ്ക്ക്കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഈ കൂടിക്കാഴ്ചയ്ക്കു മുൻപ് തന്നെ സിൽവർ ലൈൻ പദ്ധതിയും രാജ്യ സഭയിൽ ചർച്ചയാക്കി സില്‍വര്‍ലൈനിൽ കേന്ദ്രത്തിന്റെ കൂടുതല്‍ പിന്തുണ തേടാനുള്ള പിണറായിയുടെ നീക്കത്തിന് തടയിട്ടിരിക്കുകയാണ് ഈ ചർച്ചയിലൂടെ.

സിൽവർ ലൈൻ വിഷയത്തിൽ കേരളം വലിയ സംഘര്ഷങ്ങളിലേക്ക് പോകുകയാണെന്നും കേന്ദ്രസർക്കാരിന്റെ പേര് പറഞ്ഞാണ് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നേരെ ഈ അതിക്രമം കാണിക്കുന്നതെന്നും മുരളീധരൻ ആഞ്ഞടിചു . കേരള സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു .കേരളം സമര്‍പ്പിച്ച ഡിപിആറില്‍ പിഴവുകളുണ്ടെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു.
എന്നാൽ ഭൂമി ഏറ്റെടുക്കലല്ല സാമൂഹിക ആഘാത പഠനം മാത്രമാണ് നടക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാൽ സാമൂഹിക ആഖാത് പഠനം മാത്രമാണെങ്കിൽ അതിനു വേണ്ടി ജനങ്ങളുടെ ഭൂമിയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതെന്തിനാണ് . ഇത് തികച്ചും നിയമവിരുദ്ധമാണ് . അതും ജനങ്ങളുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് അതിക്രമിച്ച്‌ കയറിയാണ് കല്ലുകളിടുന്നത്. മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ പൊലീസിനെ ഉപയോഗിച്ചാണ് സര്‍ക്കാരിന്റെ ഈ അഹങ്കാരപരമായ നടപടി. ഏകപക്ഷീയമായി സര്‍ക്കാര്‍ നടത്തുന്ന നടപടിക്കെതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധത്തിലാണെന്നും മുരളീധരന്‍ സഭയെ അറിയിച്ചു.
പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും വ്യക്തമാക്കിയ കാര്യമാണ് . ഡിപിആറില്‍ തെറ്റുകളുണ്ടെന്നും വിശദമായ പഠനം ആശ്യമാണെന്നും പറഞ്ഞിട്ടുണ്ട്. എന്നിട്ടും കേരള സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നത്. ഇതിന്റെ പേരിൽ കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. ഇപ്പോൾ കേരളത്തിന് വേണ്ടത് സില്‍വര്‍ ലൈന്‍ പദ്ധതിയല്ലെന്നും വന്ദേഭാരത് ട്രെയിനാണെന്നും മുരളീധരന്‍ വ്യക്തമാക്കി. വന്ദേഭാരത് പദ്ധതി അനുവദിച്ച്‌ നല്‍കണമെന്നും അതിനായി റെയില്‍വെ മന്ത്രാലയം മൂന്നാമത് ലൈനിടാന്‍ അനുമതി നല്‍കണമെന്നും കേന്ദ്രമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.


എന്നാൽ കെ റെയിൽ കള്ളക്കളിക്ക് പിന്നിൽ സിപിഎം ബിജെപി അന്തർധാരയുണ്ടെന്ന് കോൺഗ്രസ് എം പി കെ സി വെബുഗോപാൽ ആരോപിച്ചു . കേന്ദ്രസര്‍ക്കാരിന്‍റെ പേരു പറഞ്ഞാണ് കല്ലിടല്‍ നടക്കുന്നതെന്നും സിപിഎമ്മും ബിജെപിയും ഒന്നിച്ചത്തിന്റെ തെളിവാണിതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു .
എന്നാൽ ഇരു കൂട്ടരുടെയും വാദങ്ങളെ തള്ളിക്കൊണ്ട് സിൽവർ ലൈൻ പദ്ധതിയെ ന്യായീകരിക്കുകയായിരുന്നു ശ്രീ ജോൺ ബ്രിട്ടാസ്. പദ്ധതിയുടെ പേരിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ളത് രാഷ്ട്രീയ എതിര്‍പ്പാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

എന്നാൽ ബ്രിട്ടാസിന്റെ നയീയീകരണങ്ങളെ ശക്തമായി തള്ളുകയാണ് ബിജെപിയും കോൺഗ്രസ്സും. സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ വലിയ ഡീല്‍ നടന്നു കഴിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നതാണ് . നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബേ തന്നെ ജപ്പാനിലെ ഒരു കമ്ബനിയുമായി പിണറായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിരുന്നു. അതിന്റെ പ്രത്യുപകാരം സിപിഎമ്മിനും സര്‍ക്കാരിനും അന്ന് തന്നെ ലഭിച്ചിരുന്നു.
ജപ്പാനില്‍ എടുക്കാചരക്കായി കിടക്കുന്ന സാധന സാമഗ്രികള്‍ വാങ്ങാമെന്ന് സര്‍ക്കാര്‍ കമ്ബനിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇത് വലിയ അഴിമതി ലക്ഷ്യമിട്ടാണ്. ആസൂത്രിതമായ അഴിമതിയാണ് നടക്കുന്നത്. എവിടെ നിന്നാണ് സില്‍വര്‍ലൈനിന് വേണ്ടി കടം എടുക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം എന്നും ബിജെപി പറയുന്നു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...