Connect with us

Hi, what are you looking for?

Exclusive

കിടപ്പാടം നഷ്ടമാകുന്ന പാവങ്ങള്‍ക്ക് സഖാക്കളുടെ വീട് നല്‍കും’

കെ റെയിലിന്റെ പേരില്‍ കേരളത്തിലെ ജനങ്ങൾ മുഴുവൻ കാന്നേറും കൈയുമായി ആശങ്കയുടെ നെരിപ്പോടിൽ പുകയുമ്പോൾ ഈ വിഷയത്തിൽ ഒരു നല്ല പരിഹാരം മുന്നോട്ടു വെച്ചു രംഗത്തെത്തിയിരിയ്ക്കായാണ് ബിജെപി വക്താവ് സന്ദീപ് വചസ്പതി. സന്ദീപ് മുന്നോട്ടു വെയ്ക്കുന്ന ആശയം നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞാൽ കെ റെയിൽ നടപ്പാകും എന്ന് മാത്രമല്ല , പിണറായി വിജയൻ മാസ്സ് ആണെന്ന് ലോകം മുഴുവൻ ഏറ്റു പറയുകയും ചെയ്യുമെന്നു സന്ദീപ് വചസ്പതി പറയുന്നു.
കെ റെയിലിന് വേണ്ടി തന്റെ വീട് വിട്ടുനല്‍കാന്‍ സന്തോഷമേയുള്ളൂ എന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകളെ ഉത്‌ഘോഷിച്ചു കൊണ്ടാണ് സന്ദീപ് ഈ ആശയം സഖാക്കൾക്ക് മുന്നിലേക്ക് വെയ്ക്കുന്നത്.

ജനങ്ങളൊന്നാകെ ഈ പദ്ധതിയെ എതിർക്കുന്ന സാഹചര്യത്തിൽ സര്‍വേ കല്ലിടാന്‍ വരുന്ന പോലീസുകാരോട് പോലും പൊട്ടിത്തെറിക്കുന്ന അമ്മമാരെയും അലറിക്കരയുന്ന കുഞ്ഞുങ്ങളെയുമാണ് നമുക്ക് കാണാനാവുന്നത് . എന്നാൽ അവരുടെയെല്ലാം പ്രശ്നംഅവരുടെ ഭൂമിയും വീടും നഷ്ടമാകും എന്നത് മാത്രമാണ് . അല്ലാതെ അവർ വികസന വിരോധികളായതുകൊണ്ടോ അല്ലെങ്കിൽ കെ റെയിലിൽ സർക്കാരിന്റെ കള്ളക്കളി മനസിലാക്കിയതുകൊണ്ടോ ഒന്നുമല്ല. ആ പാവങ്ങൾക്ക് ആകെ പ്രധാനം അവരുടെ കിടപ്പാടം നഷ്ടമാകാതിരിക്കുക എന്നതാണ് . ഈ സാഹചര്യത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും തങ്ങളുടെ വീടും മണ്ണും കെ റെയിലിനായി ജനങ്ങള്‍ വിട്ടുനല്‍കണമെങ്കില്‍, ‘കിടപ്പാടം നഷ്ടമാകുന്ന പാവങ്ങള്‍ക്ക് സഖാക്കളുടെ വീട് നല്‍കും’ എന്ന ചലഞ്ച് സിപിഎം ഏറ്റെടുക്കണമെന്നാണ് സന്ദീപ് മുന്നോട്ടു വെയ്ക്കുന്ന ആശയം . സാലറി ചലഞ്ച് മുതല്‍ വാക്സിന്‍ ചലഞ്ച് വരെ ഏറ്റെടുത്ത് നടപ്പിലാക്കിയ സിപിഎമ്മിന് ഈ ചലഞ്ച് ഒരു വെല്ലുവിളി ആകില്ല എന്ന നിഗമനവും അദ്ദേഹം നടത്തുന്നുണ്ട്. പിണറായി മാസാണെന്ന് പറയാന്‍ സഖാക്കള്‍ക്ക് കിട്ടുന്ന ഏറ്റവും സുവര്‍ണാവസരം ആകും ഇതെന്നും സന്ദീപ് പരിഹസിക്കുന്നു.

സന്ദീപ് വാചസ്പതിയുടെ വാക്കുകള്‍ ഇങ്ങനെ….

പരിസ്ഥിതിയുടെ നാശം അവിടെ നില്‍ക്കട്ടെ. ആദ്യം നമുക്ക് കെ റെയിലിന്റെ പേരില്‍ കിടപ്പാടം നഷ്ടമാകുന്ന പാവങ്ങളുടെ കാര്യം പറയാം. കെ റെയിലിന് വേണ്ടി മന്ത്രി സജി ചെറിയാന്‍ തന്റെ വീട് വിട്ടുനല്‍കാന്‍ സന്തോഷമേയുള്ളൂ എന്ന് പറഞ്ഞ സ്ഥിതിക്ക് നമുക്ക് അത്തരം ഒരു ചലഞ്ചിനെ കുറിച്ച്‌ പറയാം. ഇനി ഇപ്പോള്‍ മാറ്റിയ അലൈന്‍മെന്റ് മാറ്റിമറിക്കാന്‍ ഒന്നും മെനക്കെടേണ്ട. സജി ചെറിയാന്‍ ആ വീട് കെ റെയില്‍ കാരണം കിടപ്പാടം നഷ്ടമാകുന്ന ഒരാള്‍ക്ക് നല്‍കട്ടെ. മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെയുള്ള ഒരാള്‍ക്ക് നല്‍കിയാല്‍ മതി. വെറുതേ വേണ്ട. വീട് ആര്‍ക്കാണോ നല്‍കുന്നത് അയാളുടെ ഭൂമിക്ക് കിട്ടുന്ന നാലിരട്ടി നഷ്ടപരിഹാരം സജി ചെറിയാന്‍ എടുത്തോളു. അതല്ലേ ഹീറോയിസം?
സജി ചെറിയാന്‍ ഇത്തരത്തില്‍ ഒരു കാമ്ബയിന് തുടക്കമിട്ടാല്‍ അത് കേരളത്തിലെ സിപിഎം സഖാക്കള്‍ ഒന്നടങ്കം ഏറ്റെടുക്കും. കിടപ്പാടം നഷ്ടമാകുന്ന പാവങ്ങള്‍ക്ക് സഖാക്കളുടെ വീട് നല്‍കും. സന്തോഷത്തോടെയും സമാധാനത്തോടെയും അവര്‍ കെ റെയിലിനായി വീടും പുരയിടവും വിട്ടുകൊടുക്കും. പിണറായി വിജയനും കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനുമെല്ലാം നഷ്ടപരിഹാ​രം വാങ്ങി സ്വന്തം വീട് കെ റെയില്‍ ഇരകള്‍ക്കായി വിട്ടുകൊടുക്കുന്ന രം​ഗം ഒന്ന് സങ്കല്‍പ്പിച്ച്‌ നോക്കൂ.. രോമാഞ്ചം കൊള്ളുന്നില്ലേ? അപ്പോള്‍ സഖാക്കള്‍ക്കുണ്ടാകുന്ന ഉന്മേഷവും കോള്‍മയിരും എത്രത്തോളമാകും?

സിപിഎം അത്തരം ഒരു ചലഞ്ച് ഏറ്റെടുക്കുകയാണെങ്കില്‍ ആധുനിക കേരളം കണ്ട ഏറ്റവും വലിയ വിപ്ലവ പ്രവര്‍ത്തനമാകും അത്. പൊളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റി അം​ഗങ്ങളും ജില്ലാ കമ്മിറ്റി അം​ഗങ്ങളും മന്ത്രിമാരും എംഎല്‍എമാരും സ്വന്തം വീടുകള്‍ കെ റെയില്‍ ഇരകള്‍ക്ക് നല്‍കണം. ഫലം വലിയ പൊതുജന പിന്തുണ ലഭിക്കും. ലാഭം, തങ്ങളുടെ വസ്തുവിനെക്കാള്‍ ഉയര്‍ന്ന വില (ഏറ്റെടുക്കുന്ന സ്ഥലത്തിന് ലഭിക്കുന്ന നാലിരട്ടി വില) തങ്ങള്‍ക്ക് സ്വന്തം. ന​ഗരങ്ങളില്‍ ഫ്ലാറ്റോ അല്ലെങ്കില്‍ ​ഗ്രാമങ്ങളില്‍ ഒരേക്കര്‍ വസ്തു വാങ്ങി ആയിരം സ്ക്വയര്‍ ഫീറ്റില്‍ ഒരു വീടും വെച്ചാലും പിന്നെയും പണം ബാക്കിയാകും. ആ പണം കൊണ്ട് വേണമെങ്കില്‍ ഒരു പാര്‍ട്ടിയാപ്പീസ് പണിയാം. അല്ലെങ്കില്‍ മക്കളുടെ പേരില്‍ ബാങ്കിലിടാം. പ്രതിഷേധമില്ലാതെ കെ റെയില്‍ നടപ്പാകുകയും ചെയ്യും സമൂഹത്തില്‍ വലിയ ത്യാ​ഗികളെന്ന പേരും ലഭിക്കും. കൈ നിറയെ പണവും കിട്ടും. ഇതാണ് സഖാക്കളെ സുവര്‍ണാവസരം. മടിച്ചു നില്‍ക്കാതെ അറച്ചു നില്‍ക്കാതെ അമാന്തം വരുത്താതെ എത്രയും വേ​ഗം വീട് വിട്ടു നല്‍കല്‍ ചലഞ്ച് പ്രഖ്യാപിക്കൂ.

സാലറി ചലഞ്ച് മുതല്‍ വാക്സിന്‍ ചലഞ്ച് വരെ ഏറ്റെടുത്ത മുന്‍പരിചയമുണ്ടല്ലോ. ഓര്‍മ്മയില്ലേ പണ്ട് വിളിച്ച ഒരു മുദ്രാവാക്യം ?
‘ചോര കൊടുത്തും
നീരു കൊടുത്തും
നേടിയെടുത്തൊരു
കേരള സര്‍ക്കാര്‍,
ഭൂമി കൊടുക്കാനും മടിക്കില്ല നോക്കിക്കോ കോണ്‍​ഗ്രസേ. ‘
ഒരു ചെറിയ മാറ്റം വരുത്തി കെ റെയിലിനായി സ്വന്തം വീട് കൊടുക്കാനും മടിക്കില്ലെന്ന് പ്രാസമൊപ്പിച്ച്‌ വിളിച്ചാല്‍ മാസാണ് പിണറായി എന്ന് എതിരാളികള്‍ പോലും പറയും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...