Connect with us

Hi, what are you looking for?

Exclusive

തൃശൂർ പ്രസ് ക്ലബ് സ്ഥിതി ചെയ്യുന്ന വടക്കുംനാഥ ക്ഷേത്രഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടതായി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം..

തൃശൂർ പ്രസ് ക്ലബ് സ്ഥിതി ചെയ്യുന്ന വടക്കുംനാഥ ക്ഷേത്രഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടതായി വ്യക്തമാക്കി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർക്കാർ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രസ് ക്ലബ്ബുകൾക്കെതിരേ ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെയാണ്, നേതൃത്വത്തിൻ്റെ പിടിപ്പുകേട് മൂലം തൃശൂർ പ്രസ് ക്ലബ്ബിന് സ്ഥലവും നഷ്ടമാകുന്നത്.
    തൃശൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രഭാത്, സെക്രട്ടറി എം.വി. വിനീത എന്നിവര്‍ക്കെതിരേ വ്യാജ രേഖ ചമച്ച കേസും നിലനില്‍ക്കുന്നുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. അടുത്ത മാസം ഈ കേസും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. തൃശൂര്‍ സ്വദേശി ജയകുമാറാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
   1971 ല്‍ അന്നത്തെ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയായ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ തൃശൂര്‍ എന്ന സംഘടനയ്ക്ക് അന്നത്തെ കലക്ടര്‍ സാധാരണ നോട്ടിഫിക്കേഷനിലൂടെ കൈമാറിയ സ്ഥലത്തിന് വ്യാജ രേഖ ചമച്ചാണ് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രഭാതും സെക്രട്ടറി വിനീതയും ചേര്‍ന്ന് ഭൂമി സ്വന്തമാക്കിയത്. 2019ലെ പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് നാല്‍പ്പത് വര്‍ഷത്തെ നികുതി ഒന്നിച്ചടച്ചത്. ഭരണനേട്ട പട്ടികയില്‍ പെടുത്തി അധികാര തുടര്‍ച്ചയ്ക്ക് വഴിയൊരുക്കാനായി തിരക്കിട്ട് നടത്തിയ നീക്കം പാളിയതോടെ സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കാകെ നാണക്കേടുമായി.
    തൃശൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സില്‍ തീരുമാനമെന്ന വ്യാജേനയായിരുന്നു, വടക്കുംനാഥന്‍ ദേവസ്വംഭൂമി, വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ തൃശൂരിന് അന്നത്തെ കലക്ടര്‍ നോട്ടിഫിക്കേഷനിലൂടെ കൈമാറിയത്. ആ സംഘടനയുമായി പുലബന്ധം പോലുമില്ലാത്ത നിലവിലെ പത്ര പ്രവര്‍ത്തക യൂണിയന്‍ പ്രസ് ക്ലബ്ബ് നേതൃത്വം വ്യാജരേഖ ചമച്ച് നികുതിയടച്ച് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതാണ് ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടത്. തൃശൂര്‍ സ്വദേശി ജയകുമാറാണ് ഹര്‍ജിക്കാരന്‍. അഞ്ച് വര്‍ഷം നികുതി അടവ് മുടങ്ങിയാല്‍ പോലും ഭൂമി പോക്കുവരവ് നടത്തിവേണം തുടര്‍ന്ന് നികുതി സ്വീകരിക്കാനെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് പ്രസ് ക്ലബ്ബ് പ്രസിഡന്റും സെക്രട്ടറിയും ഭരണതുടര്‍ച്ച മാത്രം ലക്ഷ്യമിട്ട് ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തി നികുതി അടച്ചത്.
    മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരോട് പോലും കൂടിയാലോചന നടത്താതെയാണ് യൂണിയനിലെ ഇളംതലമുറയില്‍ പെട്ട സെക്രട്ടറിയും പ്രസിഡന്റും അധികാരക്കൊതിമൂത്ത് നികുതി ഒന്നിച്ചടച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കാകെ കളങ്കം തീര്‍ത്തതെന്നാണ് വിമര്‍ശനം. പ്രസ് ക്ലബ്ബിന്റെ ബഹുനില കെട്ടിടമടക്കം ഈ ഭൂമിയില്‍ നിലനില്‍ക്കുന്നുണ്ട്. നികുതി അടയ്ക്കാത്ത കാലത്തും കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാകും. രേഖകള്‍ ശരിയാക്കി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച്, നിയമോപദേശം തേടിയായിരുന്നു നികുതി അടയ്ക്കാനുള്ള നീക്കം നടത്തിയതെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി രൂപപ്പെടില്ലായിരുന്നുവെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പ്രസ്€ബ്ബ് സെക്രട്ടറിയുടേയും പ്രസിഡന്റിന്റേയും തികഞ്ഞ നിരുത്തരവാദപരമായ ഇടപെടലാണ് സ്ഥലവും ഓഫീസും നഷ്ടമാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വിമര്‍ശനം.
     പ്രസ് ക്ലബ്ബ് തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയുള്ള കോടതി നടപടി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. കഴിഞ്ഞ നാലുവര്‍ഷക്കാലം പ്രസ് ക്ലബ്ബ് സെക്രട്ടറിയായി തുടരുന്ന എം.വി.വിനീത, ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ചരടുവലികള്‍ ശക്തമാക്കിയിരിക്കെയാണ് കോടതി ഇടപെടല്‍. ഇരവാദം ഉന്നയിച്ച് നടത്തിയ നീക്കങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയായി. അനുഭവ പരിചയമുള്ളവര്‍ നേതൃത്വസ്ഥാനത്തില്ലാത്തതാണ് ഇത്തരം പ്രതിസന്ധികള്‍ക്കും നാണക്കേടിനും ഇടയാക്കുന്നതെന്നും ചൂണ്ടികാണിക്കപ്പെടുന്നു. യൂണിയന്‍ അംഗത്വത്തില്‍ ഒരംഗം മാത്രമുള്ള വീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന വിനീത, തന്ത്രപരാമയ നീക്കത്തിലൂടെ അധികാരത്തില്‍ തുടരുന്ന രീതിയും സംഘടനയ്ക്ക് ഗുണകരമല്ലെന്നതിന്റെ തെളിവായി കോടതി ഇടപെടലിനെ ചൂണ്ടികാണിക്കുന്നവരുമുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ സംഘടനയെ നയിക്കാന്‍ രംഗത്തുവരണമെന്നും തുടര്‍ച്ചയായി അധികാരത്തില്‍ വിരാജിക്കാനുള്ള ചിലരുടെ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നുമുള്ള അഭിപ്രായം കോടതി ഇടപെടലിലൂടെ ശക്തമായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...