Connect with us

Hi, what are you looking for?

Kerala

‘മോദി കര്‍ഷകരുടെ മുന്നില്‍ കീഴടങ്ങിയത് പോലെ പിണറായിക്കും മുട്ടുമടക്കേണ്ടി വരും’, വി.ഡി സതീശന്‍

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് കീഴടങ്ങേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാാവ് വി.ഡി സതീശന്‍. കര്‍ഷക സമരത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴടങ്ങേണ്ടി വന്നത് പോലെ സില്‍വര്‍ ലൈന്‍ സമരത്തിന് മുന്നില്‍ പിണറായി വിജയന് മുട്ടുമടക്കേണ്ടി വരുമെന്ന് സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജസദസ്സിലെ വിദൂഷകന്മാരാണ് സജി ചെറിയാനും കൂട്ടരും. ഇ.പി ജയരാജനും സജി ചെറിയാനുമൊക്കെ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. അതൊന്നും കൊണ്ട് സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട.

കേരളത്തില്‍ ഉടനീളമുള്ള യു.ഡി.എഫ് നേതാക്കളും, പ്രവര്‍ത്തകരും സമരം ചെയ്യുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടി ജയിലില്‍ പോകാന്‍ തയ്യാറാണ്. സമര മുഖത്ത് നില്‍ക്കുന്ന സാധാരണക്കാരെ ഞങ്ങള്‍ കുരുതി കൊടുക്കില്ല. ജനങ്ങളെ തങ്ങള്‍ സംരക്ഷിക്കുമെന്ന് സതീശന്‍ പറഞ്ഞു. പദ്ധതി നടപ്പിലാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും, സി.പി.എം നേതാക്കളും ചേര്‍ന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്ക്കു പിടിച്ചിരിക്കുന്നത് കൊണ്ടാണ്. ജനകീയ സമരങ്ങളെ സി.പി.എം നേതാക്കള്‍ക്ക് ഇപ്പോള്‍ പുച്ഛമാണ്. വരേണ്യ വര്‍ഗത്തിന് വേണ്ടിയാണ് അവര്‍ സംസാരിക്കുന്നത്.

യു.ഡി.എഫ് ജനങ്ങളുമായാണ് സംസാരിക്കുന്നത്. സില്‍വര്‍ ലൈനിന്റെ അപകടത്തെ കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തത് യു.ഡി.എഫാണ്. മുഖ്യമന്ത്രിക്ക് ഇപ്പോഴാണ് ജനങ്ങളുമായി സംസാരിക്കണം എന്ന് ബോധ്യമായത്. സമരത്തെ അധിക്ഷേപിക്കുകയാണ്. സി.പി.ഐക്കും ഇടത് സഹായാത്രികര്‍ക്കും, ശാസ്ത്ര സാഹിത്യ പരിഷത്തിനും ഉള്‍പ്പടെ പദ്ധതിയോട് എതിര്‍പ്പാണ്.

മുഖ്യമന്ത്രിയും, മന്ത്രിമാരും, സി.പി.എം നേതാക്കളും, കെ റെയില്‍ ഉദ്യോഗസ്ഥരും സംസാരിക്കുന്നത് പരസ്പര വിരുദ്ധമായാണ്. പദ്ധതി എന്താണെന്ന് പോലും അവര്‍ക്ക് കൃത്യമായി അറിയില്ലെന്നും സതീശന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...