Connect with us

Hi, what are you looking for?

Kerala

പി. സന്തോഷ്‌കുമാര്‍ സിപിഐ രാജ്യസഭാ സ്ഥാനാര്‍ഥി; സിപിഎം സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ സിപിഐ സ്ഥാനാര്‍ഥിയായി പി. സന്തോഷ് കുമാറിനെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം.

സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ സന്തോഷ് കുമാര്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ കണ്ണൂരിലെ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്നവരില്‍ ഒരാളായ സന്തോഷ് കുമാര്‍ പാര്‍ട്ടിയുടെ യുവജനമുഖമായി അറിയപ്പെടുന്ന നേതാവ് കൂടിയാണ്. മലബാറില്‍ നിന്നുള്ള ഒരാള്‍ ഇത്തവണ രാജ്യസഭയിലേക്ക് പോകണമെന്ന സിപഐ പരിഗണനയാണ് സന്തോഷ് കുമാറിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്. ഇതോടെ കണ്ണൂരില്‍ നിന്ന് സിപിഐയുടെ എന്‍.ഇ ബല്‍റാമിന് ശേഷം രാജ്യസഭയിലേക്ക് പോകുന്ന ആദ്യത്തെ നേതാവായി സന്തോഷ് കുമാര്‍ മാറും.

രാജ്യസഭയിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച തീരുമാനിക്കും. എ.വിജയരാഘവന്‍, ടി.എം. തോമസ് ഐസക്ക്, സി.എസ്. സുജാത, ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് എ.എ. റഹിം, വി.പി.സാനു, ചിന്താ ജെറോം എന്നിവരുടെ പേരുകളാണ് സിപിഎം പരിഗണനയിലുള്ളത്.

എല്‍ഡിഎഫിന് വിജയസാധ്യതയുള്ള രണ്ട് രാജ്യസഭാ സീറ്റുകള്‍ സിപിഎമ്മിനും സിപിഐയ്ക്കും നല്‍കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനമായത്. ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് സിപിഐയ്ക്ക് കൊടുക്കുന്നതാണ് ഉചിതമെന്ന കാര്യം യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശിച്ചത്. ഈ നിര്‍ദേശം എല്ലാവരും അംഗീകരിക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...