Connect with us

Hi, what are you looking for?

Kerala

എന്‍.സി.പിയിലേക്കില്ല, ശരദ് പവാറിനെ സന്ദര്‍ശിച്ചത് രാഷ്ട്രീയ ചര്‍ച്ചയ്ക്കല്ല: വാര്‍ത്ത നിഷേധിച്ച്‌ മാണി സി കാപ്പന്‍

എന്‍.സി.പിയിലേക്ക് തിരിച്ചെത്തുകയാണ് എന്ന വാര്‍ത്ത നിഷേധിച്ച്‌ മാണി സി കാപ്പന്‍. തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് കാപ്പന്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ശരദ് പവാറിനെ പതിനഞ്ച് തവണ സന്ദര്‍ശിച്ചത് രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ആയിരുന്നില്ല. പി.സി ചാക്കോയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇടത് മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ച്‌ ചര്‍ച്ച നടന്നിട്ടില്ല. അതിനെ കുറിച്ച്‌ ആലോചിച്ചിട്ട് പോലുമില്ല. വാര്‍ത്തയുടെ അടിസ്ഥാനം എന്താണെന്ന് പ്രചരിപ്പിച്ചവരോട് തന്നെ ചോദിക്കണം’ കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

മാണി സി കാപ്പന്‍ എന്‍.സി.പിയിലേക്ക് എത്തുകയാണെന്ന വാര്‍ത്ത പി.സി ചാക്കോയും നിഷേധിച്ചു. അത്തരമൊരു ചര്‍ച്ച നടന്നതായി അറിയില്ലെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ‘സംസ്ഥാന പ്രസിഡന്റ് ആയ ഞാന്‍ അറിയാതെ ചര്‍ച്ച നടക്കുമോ?’ അദ്ദേഹം ചോദിച്ചു. പാലാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന്, ഇടത് മുന്നണിയും എന്‍.സി.പിയും വിട്ടിറങ്ങി മാണി സി കാപ്പന്‍ എന്‍.സി.കെ എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച്‌, പാലാ മണ്ഡലത്തില്‍ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയാണ് എം.എല്‍.എ ആയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...