Connect with us

Hi, what are you looking for?

Exclusive

കെ റെയിൽ തൂണ് പറിച്ചാൽ തല്ലുമെന്ന് ഷംസീർ MLA .. കേരളം സിപിഎം ഗ്രാമമല്ലെന്ന് എം കെ മുനീർ

കെ റെയിൽ തൂണ് പറിക്കുന്നവരെ ഇനിയും തല്ലുമെന്ന്എ എൻ ഷംസീർ എംഎൽഎ .
തൂണ് പറിച്ചാൽ കുറച്ച്‌ അടിയൊക്കെ കിട്ടുമെന്നും വികസനത്തില്‍ ആര് തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും അതാണ് ഇടതുപക്ഷ സര്‍ക്കാരെന്നും എ എന്‍ ഷംസീർ പറഞ്ഞു .
കെ റെയിൽ പദ്ധതിയെ എതിർക്കുന്ന പ്രതിപക്ഷത്തിന്റേത് വികസനവിരുദ്ധ രാഷ്ട്രീയമാണെന്നും ഈ നടപടിയിൽ നിന്നും പ്രതിപക്ഷം പിന്നോട്ട് പോകണമെന്ന് എ എന്‍ ഷംസീര്‍ നിയമ സഭയിൽ പറഞ്ഞു. സില്‍വര്‍ലൈന്‍ വിഷയത്തിന്മേലുള്ള അടിയന്തരപ്രമേയ ചര്‍ച്ചയിലായിരുന്നു ഷംസീറിന്റെ പരാമർശം .
അടിയന്തര പ്രമേയത്തില്‍ ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയാറായതോടെയാണ് സഭ നിര്‍ത്തിവച്ച്‌ വിഷയം ചര്‍ച്ച ചെയ്യുന്നത്. പി സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കുകയായിരുന്നു.

കെ റെയില്‍ തൂണ്‍ പറിക്കുന്ന പണിയാണിപ്പോള്‍ ചിലര്‍ക്കെന്ന്​ ഷംസീർ ആരോപിച്ചു . ‘എന്നിട്ട്​ പൊലീസിന്‍റെയടുത്തുനിന്ന്​ അടി കിട്ടിയെന്ന്​ പറയുന്നു എന്നും തൂണൊക്ക പറിച്ചാല്‍ അടിയൊക്കെ കിട്ടും. ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും’ എന്നും പ്രതിപക്ഷ നിരയെ ​നോക്കി ഷംസീര്‍ പറഞ്ഞു.

വികസനത്തിന്​ തുരങ്കം വെക്കാന്‍ ശ്രമിയ്ക്കുന്നവരെ നേരിടുമെന്നും സർക്കറിനോട് ധൈര്യമായി​ മുന്നോട്ട്​ പോകാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ സാധ്യത ടൂറിസത്തിലാണെന്നും അ​തിന്​ കെ റെയില്‍ അത്യാവശ്യമാണെന്നും ഷംസീർ കൂട്ടിച്ചേർത്തു. 2023 ആകുമ്ബോള്‍ രാജസ്ഥാനും ചത്തിസ്​ഗഡും കോണ്‍ഗ്രസിന്​ നഷ്ടമാകുമെന്നും അപ്പോള്‍ നിങ്ങള്‍ കോൺഗ്രെസ്സുകാർ ഞങ്ങള്‍സിപിഎമ്മുകാര്ക്ക്ക് പിന്നിലാകുമെന്നും ഷംസീര്‍ പ്രതിപക്ഷത്തോട്​ പറഞ്ഞു.

സില്‍വര്‍ലെന്‍ പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത ശശി തരൂര്‍ എം.പിതന്നെ കഴിഞ്ഞദിവസം വ്യക്തമാക്കി. ഏഴര മണിക്കൂര്‍ എടുത്താണ് പാണക്കാട് തങ്ങളുടെ വിയോഗമറിഞ്ഞ് അദ്ദേഹത്തിന് എത്താനായത്. പദ്ധതി എന്തുകൊണ്ട് നടപ്പാക്കണമെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കാത്തവര്‍ തോമസ് ഐസക് എഴുതിയ പുസ്തകം വായിച്ചാല്‍മതി. പ്രതിപക്ഷത്തെ 40 അംഗങ്ങള്‍ക്കും ഇത് സൗജന്യമായി നല്‍കാം. വായിച്ച്‌ മനസ്സിലാക്കണം. സാമ്ബത്തികമായ ബാധ്യതയാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. 49 ശതമാനം റെയില്‍വേയും, 51 ശതമാനം കേരളവുമാണ് പണം മുടക്കുന്നത്. ഇതൊരു ജോയിന്റ് വെഞ്ചുര്‍ കമ്ബനിയാണെന്ന് പ്രമേയം അവതരിപ്പിച്ച പി സി വിഷ്ണുനാഥിനും കൃത്യമായി അറിയാവുന്നതാണ്.
അടുത്തവര്‍ഷം നടക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് തോല്‍ക്കും. ഇപ്പോള്‍ ബി.ജെ.പി ഓഫീസില്‍ മോദിയുടെ ഫോട്ടോക്കൊപ്പം വെക്കുന്നത് കെ.സി വേണുഗോപാലിന്റെ ഫോട്ടോ ആണെന്നും ഷംസീര്‍ ആക്ഷേപമുന്നയിച്ചു .

എന്തിനെയും എതിര്‍ക്കുക എന്ന നിലപാടാണ് കോണ്‍ഗ്രസും ലീഗും സ്വീകരിക്കുന്നത്. കമ്മീഷന്‍ ഇടപാട് നടത്തുന്നത് ഇടതു പക്ഷത്തിന്റെ ശീലമല്ലെന്നും കോൺഗ്രസിനാണ് ആ സ്വഭാവമുള്ളതെന്നും ഷംസീര്ആരോപിച്ചു .
എല്ലാം എതിര്‍ക്കുന്ന മനോഭാവം മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഒരുകാലത്തും രക്ഷപെടില്ലെന്നും എ എന്‍ ഷംസീര്‍ എം എല്‍ എ ആഞ്ഞടിച്ചു. നിങ്ങള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഒരിക്കലും രക്ഷപെടില്ലെന്നും എന്നും അപ്പുറത്ത് ഇരിക്കാന്‍ തന്നെയാകും നിങ്ങളിടെ സ്ഥാനമെന്നും ഷംസീര്‍ പറഞ്ഞു.

എപ്പോഴും കളിയാക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ ശീലമെന്നും എപ്പോഴെങ്കിലും ഈ കളിയാക്കലുകള്‍ നിര്‍ത്തിയിട്ട് കാര്യങ്ങള്‍ പഠിക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെന്നും ഷംസീര്‍ പറഞ്ഞു.
ഇങ്ങനെ കളിയാക്കിയിട്ട് കാര്യമില്ല. കളിയാക്കിയവപര്‍ പലരും ഇന്ന് മൂലയ്ക്ക് ഇരിക്കുകയാണ് എന്നും ഷംസീർ പറയുന്നു .
വികസനത്തില്‍ തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അതാണ് ഇടത് സര്‍ക്കാരെന്നും ഷംസീര്‍ വ്യക്തമാക്കി.

എന്നാൽ തൂണ് പറിക്കുന്നവരെ തല്ലുമെന്ന ഷംസീറിന്റെ പരാമർശത്തിനെതിരെ മറുപടിയുമായി എം കെ മുനീറും രംഗത്തെത്തി.
ഇനിയും ജനങ്ങളെതല്ലിച്ചതക്കുമെന്ന് പറയാന്‍ കേരളം ‘സിപിഎം ഗ്രാമമല്ല’എന്ന് എം.കെ മുനീര്‍ ആഞ്ഞടിച്ചു . കെ റെയിലിനെതിരെ ശബ്ദമുയർത്തുന്നവരെയെല്ലാം പോലീസ് തല്ലിച്ചതയ്ക്കുകയാണെന്ന് മുനീർ പറഞ്ഞു .
പലയിടത്തും പൊലീസ് അടിക്കുന്നത് സിപിഎം പ്രവര്‍ത്തകരെയാണെന്നും തല്ലിച്ചതച്ച്‌ കെ റെയില്‍ നടപ്പിലാക്കാമെന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ ലോകത്താണെന്നും അദ്ദേഹം പറഞ്ഞു .സമരം നടത്തുന്നവരെ ഇനിയും അടിക്കുമെന്ന് പറയാന്‍ കേരളം സിപിഎമ്മിന്റെ ഗ്രാമമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...