Connect with us

Hi, what are you looking for?

News

ബിജെപി നടത്തിയ ഗംഭീര പ്രകടനത്തിന് അഭിനന്ദനങ്ങള്‍: ശശി തരൂര്‍

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.കോണ്‍ഗ്രസ് യോഗ്യനായ എതിരാളിയാണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.’കഴിഞ്ഞ ദിവസം ബിജെപി നടത്തിയ ഗംഭീര പ്രകടനത്തിന് അഭിനന്ദനങ്ങള്‍. കോണ്‍ഗ്രസ് യോഗ്യനായ എതിരാളിയാണെന്ന് തെളിയിക്കുക തന്നെ ചെയ്യും. ‘ഞങ്ങള്‍ തോറ്റു പക്ഷെ പരാജയപ്പെട്ടിട്ടില്ല എന്നാണ് സഹപ്രവര്‍ത്തകന്‍ ആലിം ജാവേരി പറഞ്ഞത്. നമ്മുടെ ബോധ്യങ്ങള്‍, മൂല്യങ്ങള്‍, പൈതൃകം എന്നവയെല്ലാം ആഴത്തില്‍ വേരൂന്നിയതാണ്. അത് നിലനില്‍ക്കും,’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.പഞ്ചാബില്‍ നേട്ടമുണ്ടാക്കിയ ആം ആദ്മി പാര്‍ട്ടിയെയും തരൂര്‍ അഭിനന്ദിച്ച് രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ നേതൃത്വം നവീകരിക്കേണ്ട സമയമായെന്നും തരൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...