Connect with us

Hi, what are you looking for?

Kerala

മലപ്പുറത്ത് ലഹരിവസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യാൻ ഫാക്ടറി;കെട്ടിടം വാടകയ്ക്ക് എടുത്ത മുഹമ്മദിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

മലപ്പുറത്ത് ലഹരി മരുന്ന് നിർമ്മാണ ഫാക്ടറി കണ്ടെത്തി. കുറ്റിപുറം കുന്നുംപുറത്താണ് സംഭവം. ഫാക്ടറിയിൽ നിന്ന് ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തു. പട്ടാമ്പി കുന്നത്ത് കുഴിയിൽ മുഹമ്മദ് എന്നയാൾക്ക് വാടകയ്‌ക്ക് കൊടുത്തതാണ് കെട്ടിടം. ശ്രീകുമാർ, ഷറഫുദ്ദീൻ എന്നിവരാണ് കെട്ടിട ഉടമകൾ. ലഹരിവസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന ഫാക്ടറിയാണ് പോലീസ് കണ്ടെത്തിയത്.
നിരോധിത പുകയിലെ ഉത്പ്പന്നങ്ങൾ നിർമ്മിച്ചാണ് ഇവിടെ പാക്ക് ചെയ്യുന്നത്. ഇത് നിരവധി ജില്ലകളിലേക്കും എത്തിക്കാറുണ്ട്. പുകയില ലോഡ് വന്നപ്പോഴാണ് നാട്ടുകാർ തടഞ്ഞത്. ഇതോടെ ഫാക്ടറി ഉടമകൾ കടന്നു കളഞ്ഞു. തുടർന്ന് നാട്ടുകാർ ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പുകയില പൊടിക്കാനും പാക്ക് ചെയ്യാനും ഫാക്ടറിയിൽ സംവിധാനം ഉണ്ടായിരുന്നു. വിവിധ ഭാഷാ തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കൾ പാക്ക് ചെയ്ത് എത്തിക്കുന്നതും ഇവരാണെന്നാണ് പോലീസ് കണ്ടെത്തൽ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...