Connect with us

Hi, what are you looking for?

Exclusive

എല്ലാ മാധ്യമ സ്വാതന്ത്ര്യവും നല്‍കുന്ന പിണറായി, ടിപി നന്ദകുമാറിനോട് ചെയ്തത്?

മീഡിയ വണ്ണിനെതിരെയുള്ള കേന്ദ്രനടപടിയില്‍ പ്രതിഷേധമറിയിച്ച് പ്രമുഖ നേതാക്കളെല്ലാം രംഗത്തുവരുമ്പോള്‍ ദുബായിലിരുന്ന് കാരണഭൂതന്‍ ഇതെല്ലാം കാണുന്നുണ്ട്. എന്നാല്‍ പിന്നെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് രണ്ട് വരി അങ്ങ് കാച്ചാം. അങ്ങനെ സഖാവ് പിണറായി വിജയന്‍ പറഞ്ഞു ഇങ്ങനെ.. മീഡിയ വണ്ണിനെതിരെയുള്ള നടപടി ജനാധിപത്യവിരുദ്ധമാണ്.
അനുഛേദം 19 ന്റെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുത്.. ഇങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ വിലയിരുത്തലും അഭിപ്രായവും. അമേരിക്കയിലും ദുബായിലുമൊക്കെ ചികിത്സയ്ക്കും വിനോദയാത്രയ്ക്കുമൊക്കെ പോയ പിണറായി വിജയന് വല്ല അല്‍ഷിമേഴ്‌സും പിടിച്ചോ എന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരുടെ സംശയം. ഈ പറഞ്ഞ അതേ മാധ്യമ സ്വാതന്ത്ര്യമല്ലേ അന്ന് കടക്ക് പുറത്തെന്ന് പറഞ്ഞ് ആക്രോഷിച്ചപ്പോള്‍ ഇല്ലാതായത്. മാധ്യമങ്ങളെ അടുപ്പിക്കാതെ ശത്രുവിനെ പോലെ മാറ്റി നിര്‍ത്തുന്ന ആ മുഖ്യമന്ത്രി തന്നെയല്ലേ ഇങ്ങേര്‍ എന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്.

ശ്രീജിത്ത് പണിക്കറിന്റെ പരിഹാസം ഇങ്ങനെയാണ്.. വിലക്കപ്പെട്ട ചാനലിന്റെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നാരു പറഞ്ഞു? കെ-ഭൂതന്‍ എന്നാണ് ശ്രീജിത്ത് പറയുന്നത്. ഇന്ന് വേറൊരു ചാനലിന്റെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ കേസെടുത്തു അതേ ആള്‍ തന്നെ എന്നും ശ്രീജിത്ത് പരിഹസിക്കുന്നു. ദിലീപിനെതിരെയുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ സ്വമേധയാ കെസെടുത്തത് പുള്ളി അറിഞ്ഞില്ലെന്ന മട്ടാണ് എന്നാണ് ശ്രീജിത്തിന്റെ പരിഹാസം. അവിടെ ഈ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതെ പോയോ എന്നാണ് പണിക്കര്‍ജീയുടെ ചോദ്യം.

പണിക്കര്‍ജിയുടെ സംശയം അവിടെ നില്‍ക്കട്ടെ. ക്രൈം ചാനലിനെയും ക്രൈം നന്ദകുമാറിനെയും നിരന്തരം വേട്ടയാടിയത് ഇതേ സഖാവ് പിണറായി വിജയന്‍ തന്നെയല്ലേ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഘോരഘോരമായി പ്രസംഗിക്കുന്നത്. ഇല്ലാത്ത കള്ളക്കേസിന്റെ പേരില്‍ പല തവണ ക്രൈമിന്റെ ഓഫീസിലെ പ്രവര്‍ത്തനം മുഴുവന്‍ സ്തംഭിപ്പിച്ചതും ഇതേ പിണറായി പോലീസ് തന്നെയല്ലേ എന്നൊരു ചോദ്യം. ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ മാധ്യമ പ്രവര്‍ത്തനം ഒരു മാസത്തോളം തടസ്സപ്പെടുത്തിയതും ഇതേ പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെയല്ലേ. അവിടെ ടിപി നന്ദകുമാറിന്റെ കാര്യത്തില്‍ ഈ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതെ പോയിരുന്നോ എന്നൊരു ചോദ്യവുമുണ്ട്.

കടക്കുപുറത്തെന്ന് ദാര്‍ഷ്ട്യത്തോടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രോഷിച്ച സഖാവ് പിണറായി വിജയനെ മലയാളികള്‍ മറക്കാനിടയില്ല. കാരണഭൂതന്‍ ഒരു വിസ്മയം തന്നെയെന്നാണ് ആളുകളുടെ പരിഹാസം..അയാള്‍ക്ക് അഹങ്കാരം കൊണ്ട് ബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. പണ്ട് മംഗളം ചാനലിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തതും ഇയാളുടെ അടിമകള്‍ തന്നെയാണെന്നും മറ്റൊരാള്‍ ശ്രീജിത്തിന്‍രെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നുണ്ട്. ഇങ്ങനെ പോകുന്നു പരിഹാസങ്ങള്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിങ്ങനെയാണ്. മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേര്‍പ്പെടുത്തിയത് ഗൗരവതരമായ വിഷയമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹര്യമാണുണ്ടാകേണ്ടത്. വൈവിധ്യമാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ക്കു പൊതുമണ്ഡലത്തില്‍ ഇടമുണ്ടാകണം. മറിച്ചായാല്‍ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തില്‍ പുലരേണ്ടതുണ്ട്.

മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. ഗുരുതര വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അവ പ്രത്യേകമായി പരിശോധിക്കുകയും അതില്‍ ഭരണഘടനാനുസൃതമായ പ്രശ്‌നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. അനുഛേദം 19 ന്റെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തായാലും കാരണഭൂതന്റെ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കവലപ്രസംഗം കൊള്ളാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...