Connect with us

Hi, what are you looking for?

Exclusive

ദിലീപ് മാഫിയ കിങ് ആണോ? നികേഷിനോട് പൊട്ടിത്തെറിച്ച് രാഹുല്‍ ഈശ്വര്‍

ദിലീപ് കേസ് വീണ്ടും ചര്‍ച്ചയ്ക്ക് വന്നതുമുതല്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഒരാളാണ് രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചകളില്‍ തന്നെ നികേഷ് കുമാറിനോട് തട്ടിക്കയറുകയും മറ്റ് അംഗങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു രാഹുലിന്റെ രോഷ പ്രകടനങ്ങള്‍. ദിലീപ് ഇപ്പോഴും തെറ്റ് ചെയ്തിട്ടില്ലെന്ന വാദവുമായാണ് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തുന്നത്. ദിലീപ് മാഫിയ കിങ് ആണോ? എന്ന ചോദ്യത്തിനോട് നികേഷിനോട് പൊട്ടിത്തെറിക്കുന്ന രാഹുല്‍ ഈശ്വറിനെയാണ് കാണാല്‍ കഴിയുക. ദിലീപ് ബാലചന്ദ്രകുമാറിനെ പോലെ വൃത്തിക്കെട്ട സ്വഭാവമുള്ള ആളല്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. ദിലീപ് അനുകൂലി എന്ന പട്ടമാണ് രാഹുലിന് ചാര്‍ത്തി കൊടുത്തിരിക്കുന്നത്.

പോലീസിന്റെ ചില താല്പര്യങ്ങളാണ് ഇതുപോലെയുള്ള കേസുകളില്‍ സംഭവിക്കുന്നതെന്നാണ് രാഹുല്‍ പറയുന്നത്. ക്രിമിനല്‍ ആയ പള്‍സര്‍ സുനിയെ ‘വിക്ടിം’ അഥവാ ‘ഇര’ എന്ന് വിളിക്കുന്ന ഒരു കൂട്ടവും ഇവിടെയുണ്ടെന്നും രാഹുല്‍ പറയുന്നുണ്ട്. സംഭവം നടന്ന് 1500 ദിവസങ്ങള്‍ കഴിഞ്ഞ ശേഷം പള്‍സര്‍ സുനിയുടെ അമ്മയെ സാക്ഷിയാക്കണമെന്ന പോലീസിന്റെ ആവശ്യത്തിന് പിന്നിലെ ഉദ്ദേശം സുനി പറയുന്ന വാദങ്ങള്‍ക്ക് ബലം കൂട്ടുക എന്നതാണെന്ന് പകല്‍ പോലെ വ്യക്തമാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നുണ്ട്.. ഒരു കേസില്‍ കുറ്റാരോപിതനായ വ്യക്തി കുറ്റക്കാരന്‍ ആകുന്നത് കോടതി വിധി വന്ന ശേഷം മാത്രമാണ്. എന്നാല്‍, ഇരയ്ക്ക് നീതി കിട്ടണമെങ്കില്‍ ദിലീപ് കുടുങ്ങണം എന്ന് വരുത്തിത്തീര്‍ക്കുന്നു. ദിലീപിനെ കുടുക്കിയാല്‍ മാത്രമേ ഇരയ്ക്ക് നീതി കിട്ടുകയുള്ളു എന്ന തെറ്റിദ്ധാരണയാണ് ഇപ്പോള്‍ പരത്തുന്നത് എന്ന് വ്യക്തം. ഇത്തരം പ്ലാനിംഗിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടെന്നും രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിക്കുന്നുണ്ട

ദിലീപ് തന്റെ രക്ഷയ്ക്കുവേണ്ടിയല്ലേ ഫോണ്‍ മുംബൈയ്ക്ക് അയച്ചതെന്ന നികേഷിന്റെ ചോദ്യത്തെയാണ് രാഹുല്‍ ഈശ്വര്‍ അഭിമുഖീകരിച്ചത്. രാഹുല്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ട് പോയാല്‍ മതി എന്നാണ് നികേഷ് പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...