Connect with us

Hi, what are you looking for?

Exclusive

കണ്ണുരുട്ടിയാല്‍ പേടിക്കുന്ന ഏറാന്‍ മൂളികളല്ല മാധ്യമപ്രവര്‍ത്തകര്‍, ദിലീപിനെതിരെ ഒളിയമ്പുമായി വിധു

നടന്‍ ദിലീപിന്റെ തനി മുഖം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഭീഷണിക്കെതിരെ പ്രതികരിച്ച് സംവിധായിക വിധു വിന്‍സെന്റ്. ദിലീപിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും നികേഷ് കുമാറിനെതിരെയുമാണ് ഭീഷണികള്‍ എത്തുന്നത്. ഇതിനുപിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ കേരളാ പൊലീസ് സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് വിധു വിന്‍സെന്റിന്റെ പ്രതികരണം. അങ്ങോട്ട് ചെന്ന് കണ്ണുരുട്ടി കാണിച്ചാല്‍ പേടിച്ച് പിന്മാറുന്ന ഏറാന്‍ മൂളികളാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കമെന്ന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അതങ്ങ് മാറ്റിവച്ചേക്കുക എന്നാണ് വിധു വിന്‍സെന്റ് പറയുന്നത്.

കേരളാ പൊലീസിനെ രൂക്ഷമായി പരിഹസിക്കുന്നതാണ് വിധു വിന്‍സന്റിന്റെ കുറിപ്പ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപണം പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ചീഫ് എഡിറ്റര്‍ നികേഷ് കുമാറിനെതിരേ കേരള പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നു. ഇപ്പുറത്ത് ആ ആരോപണത്തിന്റെ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് തകൃതിയായി അന്വേഷണം നടത്തുന്നു. ഇതെന്താ പോലീസെ, ഈ തമാശക്കളി നടത്താന്‍ ഇത് ഉത്തര്‍പ്രദേശോ മധ്യപ്രദേശോ ഒന്നുമല്ലല്ലോ കേരളമല്ലേ എന്നാണ് വിധു ചോദിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നികേഷ് അദ്ദേഹത്തിന്റെ പണിയാണ് എടുക്കുന്നത്. അങ്ങോട്ട് ചെന്ന് കണ്ണുരുട്ടി കാണിച്ചാല്‍ പേടിച്ച് പിന്മാറുന്ന ഏറാന്‍ മൂളികളാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കമെന്ന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അതങ്ങ് മാറ്റിവച്ചേക്കുക. അറിയാന്‍ വയ്യാത്തോണ്ട് ചോദിക്കയാണ്. എന്തൊരു പ്രഹസനമാണ് കേരള പോലീസേ ഇത്? എന്നാണ് വിധു വിന്‍സെന്റിന്റെ പരിഹാസം.

നടി ആക്രമണ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ കേസെടുത്തത്. 228 എ 3 വകുപ്പ് ചുമത്തിയാണ് കേരളാ പൊലീസിലെ സൈബര്‍ വിഭാഗം സ്വമേധയാ കേസെടുത്തത്. റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എം.വി നികേഷ് കുമാറിനും റിപ്പോര്‍ട്ടര്‍ ടിവിക്കും എതിരെയാണ് കേസ്. കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചര്‍ച്ച സംഘടിപ്പിച്ചതായി എഫ്ഐആറില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ലൈവ് വെബ്സൈറ്റില്‍ നടി ആക്രമണ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്ര കുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. വിഷയത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ പൊലീസ് നീക്കം. നടന്‍ ദിലീപും ചാനലിനെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു.

ദിലീപിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്തത്. സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരുടെ വാ മൂടി കെട്ടുന്ന പിണറായി പോലീസിന്റെ പതിവ് ശൈലി തന്നെയാണ് ഇവിടെയും പ്രാവര്‍ത്തികമായത്.

താന്‍ വിചാരണ നടപടികള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസുമായി മുന്നോട്ട് പോകുന്നതില്‍ തടസം നില്‍ക്കില്ലെന്നാണ് നികേഷ് കുമാര്‍ ഇതിനോട് പ്രതികരിച്ചത്. പക്ഷെ,അതൊരു ഭീഷണിയാക്കി, ദിലീപിനൊപ്പം ചേര്‍ന്ന് പൊലീസിലെ ഒരു വിഭാഗം റിപ്പോര്‍ട്ടര്‍ ടിവിയെ മൗനത്തിലാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ പള്ളിയില്‍ പോയി പറയാനേ താന്‍ പറയൂയെന്നാണ് നികേഷ് കുമാര്‍ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി കൂടിയായ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും എംഡി നികേഷ് കുമാറിനെതിരെയും പൊലീസ് കേസെടുത്തത്. ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പൊലീസ് നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും സ്വമേധയാ കേസെടുക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...