Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ ചാവേറായ ജലീൽ സിപിഎമ്മിന്റെ നാടകം പൊളിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ കുടുങ്ങുമെന്നായപ്പോൾ രക്ഷകനായി എത്തിയ എന്നാൽ സിപിഎം കൈവിട്ട വ്യക്തിയാണ് മുൻ മന്ത്രി കൂടിയായ കെ ടി ജലീൽ. ലോകായുക്തയിൽ പിണറായിക്ക് എതിരെ കേസ് വന്നിരിക്കുകയാണ് അതിലും മുമ്പ് ലോകായുക്തയെ പൂട്ടിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് പിണറായിക്ക് അറിയാം. അതുകൊണ്ട് തൽക്കാലത്തേക്ക് കുറച്ച് ആരോപണങ്ങളെല്ലാം ഉന്നയിച്ച് പുകമറ സൃഷ്ടിക്കേണ്ടത് അന്ത്യാപേക്ഷിതവുമാണ്. അതിനായി പിണറായി തിരഞ്ഞെടുത്ത വ്യക്തിയാണ് കെ ടി ജലീൽ . ജലീൽ ആകുമ്പോൾ അനുഭവസ്ഥനും കൂടിയാണല്ലോ… അപ്പോൾ പിന്നെ കാര്യങ്ങൾ ഏൽപ്പിച്ച് കൊടുത്താൽ മതി ജോറാക്കുമെന്ന് പിണറായിക്ക് അറിയാം. എന്നാൽ ജലീലിനെ സിപിഎം കൈവിടുകയും ചെയ്തു. ഇതും മുൻ കൂട്ടി എഴുതി തയ്യാറാക്കി ഒരു നാടകത്തിന്റെ ബാക്കി പത്രം എന്ന് മാത്രം.

സിപിഎമ്മിന്റെ ഔദ്യോ​ഗിക വിശദീകരണം എന്ന് പറയുന്നത്. ജലീൽ പറഞ്ഞതിനെ ഏറ്റെടുക്കേണ്ട എന്ന് തന്നെയാണ്. കാരണം ഏറ്റെടുത്താൽ പാർട്ടി വെട്ടിലാകും എന്ന് കോടിയേരിക്കും പിണറായിക്കും അറിയാം. എന്നാൽ പൊതുജനങ്ങളുടെ മനസിൽ കുറച്ച് തെറ്റ് ധാരണ ഉണ്ടാക്കി എടുക്കുകയും വേണം. അതിനായി ആണ് പിണറായി കരുനീക്കം നടത്തിയത്. എന്നിട്ടും ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവവും. എന്തായാലും ദുബായിൽ സ്ഥിര താമസത്തിന് പോയതല്ലല്ലോ… മടങ്ങി വരേണ്ട സഖാവേ… അല്ല വരുമ്പോൾ ഇരുന്ന കസേര ലോകായുകത കൊണ്ടു പോകാനും പാടില്ലല്ലോ? അതിന് വേണ്ടി ലോകായുക്തയ്ക്കെതിരെ ഘോര ഘേരം ഫേസ് ബുക്ക് പോസ്റ്റുകൾ ഇടുന്നുണ്ട് പ്രിയപ്പെട്ട കെ ടി ജലീൽ.

‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന തലക്കെട്ടോടു കൂടിയാണ് പുതിയ പോസ്റ്റ് വന്നിരിക്കുന്നത്. ആദ്യം വന്ന പോസ്റ്റ് പോലെ തന്നെ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷ വിമര്‍ശനം തന്നെയാണ് ഈ പോസ്റ്റിലും കാണാൻ കഴിയുന്നത്. പക്ഷേ ഈ പോസ്റ്റ് വായിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പു വശവും ജലിലിന്റെ ഈ തിളപ്പിന്റെ കാരണവും കുറച്ചു കൂടി വ്യക്തമായത്. മന്ത്രിയായിരുന്നപ്പോൾ ലോകായുക്തയുടെ അടിയേറ്റ് മന്ത്രി പദത്തിൽ നിന്നും രാജി വെയ്ക്കേണ്ടി വന്ന ആളാണല്ലേ കെ ടി ജലീൽ അപ്പോൾ പിന്നെ അതിന്റെ ചൊരുക്ക് കുറച്ച് കാണാതിരിക്കില്ലല്ലോ?

തനിക്കെതിരായ കേസില്‍ അസാധാരണ വേഗത്തിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫ് വിധി പറഞ്ഞതെന്ന് ജലീല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ച് വാദം കേട്ട് എതിര്‍ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വിധി പറഞ്ഞു. ഇനി ഇതിന്റെ ഉപമയാണ് അതിലും രസകരം. വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞ് ചരിത്രം കുറിച്ചുവെന്നും കെ.ടി ജലീല്‍ പരിഹസിക്കുന്നു.’വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. ‘എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുന്‍കൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല എന്നും ജലീല്‍ ഫേസ് ബുക്കിൽ കുറിച്ചു.

എന്തായാലും ഏറെ പണിപ്പെട്ട് ഉണ്ടാക്കിയതെല്ലാം വേസ്റ്റായി പോയി എന്ന് മാത്രം. ഒന്നും സിപിഎമ്മിന് വേണ്ട പോലും. ജലീൽ പറഞ്ഞതൊന്നും ഏറ്റെടുക്കാനും പാർട്ടി തയ്യാറാകുന്നില്ല. എന്നാൽ ലോകായുക്തയെ പുറത്താക്കുക എന്നത് പാർട്ടിയുടെ കൂടി ആവശ്യമാണല്ലോ ഇനി അതിന് വേറെ വല്ല വഴിയും നോക്കാം എന്നാണ് കോടിയേരി സഖാവ് പറയുന്നത്. ഇനി പുതിയ ആരോപണവുമായി ആരെയെങ്കിലും രം​ഗത്തിറക്കാനുള്ള പ്ലാൻ ഉണ്ടോ? അല്ല ജലീലിനെ നിങ്ങൾ തന്നെ ഇറക്കിയതാണ് എന്ന കാര്യം ഇവിടെ ആർക്കും മനസിലായില്ല കേട്ടോ… പിന്നെ അത് പ്രതിപക്ഷം വൃത്തിക്ക് പൊളിച്ചു കെെയ്യിൽ തന്നോപ്പോൾ ജലീലിനെ തള്ളിപറഞ്ഞതും നാടകത്തിന്റെ ബാക്കിയാണെന്ന കാര്യവും മനസിലായേ.. ഇല്ല. അല്ല ഇനി ഒരു പാട് സമയം ഇല്ല കൂറച്ച് കൂടി വിശ്വാസയോ​ഗ്യമായ കാര്യങ്ങളുമായി പുതിയ ആളെ ഉടൻ രം​ഗത്തിറക്കിയേ മതിയാവു… ഇല്ലെങ്കിൽ ദുബായിൽ നിന്ന് എത്തുമ്പോൾ പാവം പിണറായിക്ക് ഇതിക്കാൻ മുഖ്യമന്ത്രി കസേര ഇല്ലാതാകും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...