Connect with us

Hi, what are you looking for?

Exclusive

സി പി എമ്മിന് പിന്നാലെ കോൺഗ്രസ്സിന്റെ തിരുവാതിര കളി

സി പി എമ്മിന് മാത്രമല്ല കോൺഗ്രസ്സുകാർക്കും അസ്സലായിട്ടു തിരുവാതിര കളിക്കാനറിയാം. കേരളത്തിൽ ഉയർന്നു വരുന്ന കോവിഡ് കേസുകളാൽ ജന ജീവതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാം ഉത്തരവാദിത്തമുള്ള നാട് ഭരിക്കുന്ന സർക്കാർ ഇപ്പോൾ ചെയ്തു കൂട്ടുന്നത് ലജ്ജാവഹമായ കാര്യങ്ങളാണ്. കേരളം വീണ്ടുമൊരു അടച്ചിടലിന്റെ വക്കിലെത്തി നിക്കുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സാഹചര്യത്തിലും പിണറായി സർക്കാർ ഇവിടെ കാണിച്ച് കൂട്ടുന്നത് ശുദ്ധ തോന്നിവാസമാണ്. നിയന്ത്രണങ്ങൾ പാലിക്കണമെന്നും ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നുമൊക്കെ പറയുന്ന സർക്കാർ തന്നെ നിയമ ലംഘനം നടത്തുകയാണ്. ജനങ്ങൾക്ക് ഒരു നിയമം സർക്കാരിന് മറ്റൊരു നിയമം എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട ഈ ഒരു സാഹചര്യത്തിൽ കേരളം ഭരിക്കുന്ന സർക്കാരിന് അവരുടെ ജില്ലാ സമ്മേളനമാണ് വലുതെന്നു പറഞ്ഞുകൊണ്ട് ജനങ്ങളെയും കോടതിയെയും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ സമ്മേളനം വൻ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചു. സർക്കാരിന്റെ ഈ തോന്നിയവാസത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് കെ എസ് യു, യൂത്ത് കോൺഗ്രസ്സ്. വ്യത്യസ്തമായ ഒരു പ്രതിഷേധമാണ് ഇവിടെ അരങ്ങേറിയത്.

എന്തെന്നാൽ തിരുവാതിര കളിച്ചാണ് ഇവർ പ്രതിഷേധിച്ചത്. തൃശൂർ കളക്ടേറേറ്റിന് മുന്നിലായിരുന്നു ഇവർ തിരുവാതിര കളിച്ചുകൊണ്ട് പ്രതിഷേധം അറിയിച്ചത് . പത്തു പേർ ചേർന്നാണ് പ്രതിഷേധ തിരുവാതിരക്കളി നടത്തിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ച് സിപിഎം സമ്മേളനം നടത്തിയിട്ടും കളക്ടർ തടയാത്തതും പ്രതിഷേധാർഹമാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി കൊണ്ടാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. കാസർകോട്ടെ സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നിശിതമായ വിമർശനം ഉന്നയിച്ചിരുന്നു. കോടതിയെയും ജനങ്ങളെയും സിപിഎം വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കെ എസ് യു, യൂത്ത് കോൺഗ്രസ് ചേർന്ന് ഇത്തരമൊരു പ്രതിഷേധ തിരുവാതിര നടത്തിയത്.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഇതിന്റെ പോസ്റ്റ് പങ്കു വെച്ചിട്ടുണ്ട്. കേരളത്തിൻ്റെ ജനതയെ വെല്ലുവിളിച്ച് ഭരണമുപയോഗിച്ച് തോന്നിവാസം കാണിക്കുമ്പോൾ അതിന് കുട പിടിക്കുന്ന കളക്ട്രറുടെ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ച Kടu ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ..ഈ സമയം തൃശ്ശൂരിൽ ജില്ല സമ്മേളനം കത്തികയറുകയാണ് സുഹൃത്തുക്കളേ…എന്നു പറഞ്ഞു കൊണ്ടാണ് ശോഭ സുബിൻ തിരുവാതിര പ്രതിഷേധത്തിന്റെ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...