Connect with us

Hi, what are you looking for?

Exclusive

കണ്ണൂരുള്ളൊരു മാക്കുറ്റി.. കുറ്റി പറിക്കാന്‍ പോയപ്പോള്‍.. പാരഡി ഇറക്കി പിവി അന്‍വര്‍

കെ റെയില്‍ പ്രതിഷേധത്തെ ഞങ്ങള്‍ ഗുണ്ടകളെ ഇറക്കി തന്നെ തടയുമെന്ന് പറയാതെ പറഞ്ഞ് പി.വി അന്‍വര്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച ദയനീയ അവസ്ഥയെ പരിഹസിച്ച് പാരഡി ഇറക്കിയാണ് പിവി അന്‍വന്‍ എത്തിയത്. കെ റെയില്‍ വിശദീകരണ യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ റിജില്‍ മാക്കുറ്റി അടക്കം ആറു പേരെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ പരിഹാസം. പി.വി അന്‍വര്‍ പറഞ്ഞത്: ചെറുകഥ. ‘കണ്ണൂരുള്ളൊരു മാക്കുറ്റി, കുറ്റി പറിക്കാന്‍ പോയപ്പോള്‍..’ കഥ കഴിഞ്ഞു..ഒറ്റ സംശയം ബാക്കി..കൂടെ ഉള്ള ഒരുത്തനും വീഡിയോയില്‍ ഇല്ല..ഇതാണോ ഈ സെമി കേഡറിസം. എന്നാണ് പിവി അന്‍വറിന്റെ പരിഹാസം.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജറും രംഗത്തെത്തി. പൊതുശല്യമായാല്‍ നിലയ്ക്ക് നിര്‍ത്താന്‍ അറിയാമെന്നും ബാക്കി എല്ലാം കര്‍മ്മ ഫലമെന്നുമാണ് ഷാജറിന്റെ വെല്ലുവിളി സ്വരം. കെപിസിസി ഗുണ്ടയുടെ ശിഷ്യന്മാര്‍ പൊതുശല്യമായാല്‍ നിലക്ക് നിര്‍ത്താന്‍ നാടിനു നന്നായി അറിയാമെന്നും ബാക്കി എല്ലാം കര്‍മ്മ ഫലമാണെന്ന് ഷാജര്‍ പറഞ്ഞു. വേഷം മാറി വന്ന് ജനങ്ങളെയും ഉദ്യോഗസ്ഥരെയും തെറി വിളിക്കുന്ന തെരുവ് ഗുണ്ടകളായി യൂത്ത് കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുകയാണെന്നും ഷാജര്‍ പറഞ്ഞു. ഗുണ്ടകളെയും സാമൂഹ്യ ദ്രോഹികളെയും പൊതു സമൂഹം നിലക്ക് നിര്‍ത്തുക തന്നെ ചെയ്യും. ജനസമക്ഷം പരിപാടിയില്‍ കുഴപ്പമുണ്ടാക്കാന്‍ നാല് ഗുണ്ടകള്‍ സുധാകരന്റെ കൊട്ടേഷന്‍ ഏറ്റെടുത്തു വരികയായിരുന്നുവെന്നാണ് ഷാജറിന്റെ ആരോപണം.

കാറില്‍ നാലു ഗുണ്ടകള്‍ വേഷം മാറി വരുന്നതിനെ സമരം എന്നാണോ പറയുക. ആരുടെയോ പാന്റും ധരിച്ചു വേഷം മാറി വന്നിട്ട് ജനങ്ങളെയും ഉദ്യോഗസ്ഥരെയും തെറി വിളിക്കുന്ന തെരുവ് ഗുണ്ടകളായി യൂത്ത് കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുന്നു. കെപിസിസി ഗുണ്ടയുടെ ശിഷ്യന്മാര്‍ പൊതുശല്യമായാല്‍ നിലക്ക് നിര്‍ത്താന്‍ ഈ നാടിനു നന്നായി അറിയാം. ബാക്കി എല്ലാം കര്‍മ്മ ഫലം അത്ര തന്നെ.. എന്നാണ് പരിഹാസം. കെ റെയില്‍ വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്നത് പ്രതിഷേധ സമരമല്ല, മറിച്ച് ഗുണ്ടായിസമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും പറഞ്ഞിരുന്നു. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കാനാണ് സംഘം എത്തിയതെന്നും എംവി ജയരാജന്‍ പറഞ്ഞിരുന്നു.

അതേസമയം, എത്ര തടഞ്ഞാലും കെ റെയില്‍ എന്ന വാശിയുമായി മുന്നോട്ട് പോകുമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. അതിനെതിരെ ശക്തമായി തന്നെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് പോകുകയാണ് കോണ്‍ഗ്രസും. ഇതിനിടയില്‍ അങ്കമാലി പുളിയനത്ത് സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതു മാറ്റി കൂട്ടിയിട്ട് റീത്തു വെച്ചു. ത്രിവേണി പാടശേഖരത്തില്‍ സ്ഥാപിച്ച കല്ലുകളാണ് പിഴുത് മാറ്റിയത്. ഇന്ന് തന്നെ കല്ലുകള്‍ വീണ്ടും സ്ഥാപിക്കുമെന്നാണ് സൂചന. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധിക്കും.

നേരത്തെ കണ്ണൂര്‍ മാടായിപ്പാറയിസും സമാന സംഭവം നടന്നിരുന്നു. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകളാണ് കൂട്ടിയിട്ട് റീത്ത് വച്ച നിലയില്‍ കണ്ടെത്തിയത്. സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണിത്. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞ സംഭവവും ഉണ്ടായിരുന്നു. പൊലീസ് സഹായത്തോടെയാണു സര്‍വേ പൂര്‍ത്തീകരിച്ചത്.സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയത്. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.

പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പദ്ധതിയില്‍ നിന്ന് ഒരുകാരണവശാലും പിന്നോട്ട് പോവില്ലെന്നു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...