Connect with us

Hi, what are you looking for?

Exclusive

ഉളുപ്പുണ്ടോ സഖാക്കളെ ? വീണ്ടും തിരുവാതിരക്കളിയുമായി സിപിഎം

യുവജനോത്സവങ്ങൾ, ഞാറ്റു വേല ,ധനുമാസത്തിലെ തിരുവാതിര നാളുകൾ പോലെയുള്ള വിശേഷപ്പെട്ട ദിവസങ്ങളിലായിരുന്നു തിരുവാതിരക്കളി നമ്മൾ കാണാറുള്ളത്. എന്നാൽ ഇനി മുതൽ ഇടയ്ക്ക് ഇടയ്ക്ക് കാണാം . കാരണം തിരുവാതിരക്കളി സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. തിരുവനന്തപുരത്തെ തിരുവാതിരക്കളിയിലെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ തൃശൂരിലും ജില്ലാസമ്മേളനത്തിന്റെ ഭാ​ഗമായി തിരുവാതിരക്കളി സംഘടിപ്പിച്ചിരിക്കുകയാണ് സിപിഎം.

കോവിഡ് അധികമായാൽ എന്താ പിണറായിയെ വാഴ്ത്തിപാടിക്കൊണ്ടുള്ള തിരുവാതിര നോതാക്കൻമാർക്ക് നന്നായി ബോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാൻ സാധ്യതയും ഇല്ല. പിന്നെ നാട്ടുകാർ പ്രശ്നമുണ്ടാക്കുമ്പോൾ കണ്ണിൽ പൊടിയിടാൻ എന്ന വണ്ണം കണ്ടാലറിയുന്നവർക്കെതിരെ കേസ് എടുത്തിട്ടുണ്ട് എന്ന ന്യായീകരണവും നിരത്തും.

അതേക്കെ പോട്ടെ തിരുവനന്തപുരത്തെ തിരുവാതിര വിവാദമായതിന്റെ ഒരു കാരണം ഇടുക്കി എഞ്ചി. കോളേജിലേ SFI വിദ്യാർഥിയായ ധീരജിന്റെ മരണമായിരുന്നു. ഒരു വശത്ത് വിലപാ യാത്ര നടക്കുമ്പോൾ മറുവശത്ത് സിപിഎമ്മിന്റെ മഹിളകൾ അതും 550 പേർ കൈകൊട്ടി കളിക്കുകയായിരുന്നു എന്നും പറഞ്ഞ് നല്ല രീതിയിൽ തന്നെ വിമർശനം ഉയർന്ന് വന്നിരുന്നു. അത് കേട്ട് സിപിഎമ്മിലെ തലതൊട്ടപ്പൻമാർക്ക് ഇളക്കം തട്ടി കോടിയേരി, ശിവൻകുട്ടി തുടങ്ങിയ നേതാക്കൾ ചെയ്തത് തെറ്റായിപ്പോയി എന്ന് വിലയിരുത്തി മുന്നോട്ടേക്ക് വന്നു. ഒഴിവാക്കേണ്ടതായിരുന്നു, തെറ്റ് പറ്റിപ്പോയി തുടങ്ങിയവയായിരുന്നു ന്യായീകരണം. എന്നാൽ ആ ബോധം വിമർശനം ഉയർന്നപ്പോൾ മാത്രമായിരുന്നു വന്നത് എന്ന് മാത്രം. എന്നാലും ഈ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരം തിരുവാതികക്കളി നടത്തുന്നതിൽ നേതാക്കൻമാർ വിമർശനം ഉന്നയിക്കുകയും വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തിട്ടും പിന്നെയും തൃശൂരിൽ തിരുവാതിര നടത്തിയത് വലിയ തോതിലുള്ള വിമർശനങ്ങൾക്കാണ് വഴിവെയ്ക്കുന്നത്.

തീരുവനന്തപുരത്ത് 550 പേരാണ് ഉണ്ടായിരുന്നതെങ്കിൽ തൃശൂരിൽ അത് 100 നും 150 ഇടയിലായിരുന്നു എന്നു മാത്രം. അത് കാണാൻ ആകട്ടെ അതിലേറെ പേരും ആ പരിസരത്ത് തടിച്ച് കൂടിയിരുന്നു. എന്നാൽ പരിപാടി സംഘടിപ്പിച്ചവർ നിരത്തുന്ന ഒരു വാദം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് എല്ലാവരും മാസ്ക് ഉപയോ​ഗിച്ചാണ് തിരുവാതിരയിൽ പങ്കെടുത്തത് എന്നും സാമൂഹിക അകലം പാലിക്കാൻ നിർദേശം കൊടുത്തിരുന്നു എന്നൊക്കെയാണ്. എന്നാൽ പൊതു ചടങ്ങുകളിൽ ആളുകൾ കൂടരുത് എന്ന നിർദേശം ഇവർ കേട്ടില്ലേ എന്തോ ?

തൃശ്ശൂരിലെ സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മെഗാതിരുവാതിര. ഊരോക്കാട് നടന്ന തിരുവാതിരക്കളിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. അതേസമയം നേരത്തെ നിശ്ചയിച്ച മെഗാതിരുവാതിര ഒഴിവാക്കി കോവിഡ് മാനദണ്ഡമനുസരിച്ച് ചുരുങ്ങിയരീതിയിലാണ് പരിപാടി നടത്തിയതെന്ന് മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം. ഗിരിജാദേവി പറഞ്ഞു.

പണ്ട് കണ്ണൂരിലെ സിപിഎം പരിപാടി നടക്കുന്ന വേദിയിൽ പി ജയരാജനെ പുകഴ്ത്തിയതിനും ഫ്ലക്സ് വച്ചതിനും വ്യക്ത ആരാധന എന്ന് പറഞ്ഞ് പി ജയരാജനെ മാറ്റി നിർത്തിയ പാരമ്പര്യമുള്ള പാർട്ടിയാണെന്ന് ഓർക്കണേ…ഇപ്പോൾ പിണറായി പുകഴ്ത്തി തിരുവാതിര പാട്ടും പാട്ടി കൈക്കൊട്ടികളിച്ചിട്ടും നേതാക്കൻമാരുടെ ഭാ​ഗത്ത് നിന്ന് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഒന്നും കണ്ടില്ലല്ലോ? ഓഹോ പിണറായിയെ അല്ലേ അപ്പോ അത് സൗകര്യപൂർവ്വം മറന്നു കളയാലോ.. പിണറായിക്ക് മുകളിൽ മറ്റാരൊങ്കിലും വളർന്നാൽ അല്ലേ പ്രശ്നമുള്ളു…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...