Connect with us

Hi, what are you looking for?

Exclusive

ദിലീപ് കേസ് : നികേഷ് കൊല്ലപ്പെടും മുന്നറിയിപ്പുമായി സംവിധായകൻ

നടിയെ ആക്രമിച്ച കേസ് കൂടുതൽ പ്രശ്നങ്ങളിലേക്കാണ് വഴി തെളിയിക്കുന്നത്. നടൻ ദിലീപിനെതിരെ ദിനം പ്രതി നിരവധി ആരോപണങ്ങളാണ് ഉയർന്ന് വരുന്നതും. സംവിധായകനായ ബാലചന്ദ്ര കുമാറായിരുന്നു ദിലീപിനെതിരെ ആരോപണങ്ങളുമായി ആദ്യം രം​ഗത്തേക്ക് എത്തിയത്. തൊട്ടു പിന്നാലെ തന്നെ മറ്റൊരു സംവിധായകനായ ബൈജു കൊട്ടാരക്കരയും രം​ഗത്തുത്തുകയുണ്ടായി. തന്നെ വധിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ സംഘങ്ങളെ ഏല്‍പ്പിച്ചുവെന്ന് വാര്‍ത്തയുണ്ടെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മാത്രമല്ല റിപ്പോർട്ടർ ടി വി ചീഫ് ആയ നികേഷിനെയും വധിക്കാൻ പ്ലാനുണ്ടെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.

ഒരു ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ദിലീപിന്റെ ഗുണ്ടാ സംഘങ്ങള്‍ എന്നെ നാലാമതായാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത് . ഇതൊരു വലിയ ഗൂഡാലോചനയുടെ ഭാഗമാണ്. ഗുണ്ടകള്‍ക്കാണ് ദിലീപ് ക്വട്ടേഷന്‍ കൊടുത്തിരിക്കുന്നത്. ആ വാര്‍ത്ത കൊടുത്ത ആളുകളെ ഞാന്‍ വിളിച്ച്‌ സംസാരിച്ചിരുന്നു. വിശ്വാസനീയമായ ചില കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ അത്തരമൊരു വാര്‍ത്ത കൊടുത്തതെന്നാണ് പറയുന്നതെന്നും ബൈജു കൊട്ടാരക്കര
ചർച്ചയിൽ വ്യക്തമാക്കുന്നു.

അതേസമയം ദിലീപിന് അനുകൂലമായി തന്നെ പല വാര്‍ത്തകളും കൊടുത്തുകൊണ്ടിരുന്നവരാണ് ഈ ഓണ്‍ലൈന്‍ ചാനലുകാര്‍. അത് ഞാന്‍ വലിയ കാര്യമാക്കിയിട്ടില്ല. മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടിവിയുടെ ചീഫുമായ നികേഷിനേതിരേയും ഈ പറഞ്ഞ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉണ്ട്. അതുകൊണ്ട് വളരെ അധികം സൂക്ഷിച്ചോളു. താങ്കള്‍ റൂട്ട് പറഞ്ഞ് കൊടുത്താല്‍ കറക്ടാണ്. ഞാനും എന്റെ മേല്‍വിലാസം കൊടുക്കാം. അവര്‍ വന്നോട്ടെ, എന്തും നേരിടാന്‍ ഞാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഡിസംബര്‍ 25 മുതല്‍ ദിലീപിന്റെ നിരവധി ശബ്ദ സന്ദേശങ്ങള്‍ എയറില്‍ ഇങ്ങനെ കിടന്ന് കറങ്ങുന്നുണ്ട്. ഇത് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ഇന്നുവരെ ഇത് എന്റെ ശബ്ദമല്ല എന്ന് പറഞ്ഞ് ദിലീപ് എവിടേയും വന്നിട്ടില്ല. കോടതിയിലും ഇക്കാര്യങ്ങള്‍ പറയുന്നില്ല. റെയിഡ് നടന്ന അതേ ദിവസം തന്നെ ദൃശ്യങ്ങള്‍ കോടതിയെ ഏല്‍പ്പിക്കണം എന്നുപറഞ്ഞ് വിചാരണക്കോടതിയെ സമീപിക്കണമെങ്കില്‍ ഇതിനകത്ത് എന്തെങ്കിലും ഇല്ലാതെ നടക്കുമോയെന്നാണ് എന്റെ ചോദ്യമെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

ഒരിക്കലും ഈ കേസിലൂടെ ദിലീപിനെ കുടുക്കണം എന്നാഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. ദിലീപൊക്കെ സിനിമയില്‍ വന്ന കാലം മുതല്‍ അറിയാവുന്ന ആളാണ് ഞാന്‍. ആ കാലം മുതല്‍ അറിയാവുന്നത് കൊണ്ടാണ് ഈ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട കാര്യവുമായി വിശകലനം ചെയ്ത് കൊണ്ടാണ് നമ്മള്‍ സംസാരിക്കുന്നത്. തെളിവുകള്‍ ഒന്നുമില്ലെങ്കില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലില്‍ ഇടുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഈ കേസില്‍ ആദ്യകാലം മുതല്‍ തന്നെ ദിലിപീനെതിരെ തെളിവുകളുണ്ട്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ സാക്ഷികളുടെയൊക്കെ മൊഴി മാറ്റാന്‍ നടക്കുന്നത്. അന്ന് തിരുത്തിയ ആളുകള്‍ തന്നെ ഇപ്പോള്‍ വീണ്ടും പൊലീസിന് അരികിലേക്ക് എത്തുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മൊഴിമാറ്റിയ സാക്ഷികളുടെ ഫോണ്‍ റെക്കോര്‍ഡും അക്കൌണ്ട് വിവരങ്ങളുമൊക്കെ പൊലീസ് ശേഖരിച്ചിരുന്നു. ഇതോടെയാണ് ഞങ്ങള്‍ കാര്യങ്ങള്‍ സത്യസന്ധമായി പറയാമെന്ന് വ്യക്തമാക്കി ഇവര്‍ രംഗത്ത് വന്നിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...