Connect with us

Hi, what are you looking for?

Exclusive

പറഞ്ഞാൽ അവർ എന്നെയും കൊല്ലും… സെക്സ് മാഫിയ .. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാർവതി..

മലയാള സിനിമാ ലോകത്തെ സെക്സ് മാഫിയാ ബന്ധങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി പാർവതി .
സിനിമയ്ക്കുള്ളിലെ സെക്സ് മാഫിയാ ബന്ധങ്ങൾ പലപ്പോഴും ചർച്ച വിഷയമായിട്ടുണ്ടെങ്കിലും കൃത്യമായി ഇതിന്റെ കണ്ണികളെ പുറത്ത് കൊണ്ട് വരാനോ നടപടി സ്വീകരിക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത .

ലഹരി മരുന്ന് , സെക്സ് മാഫിയാ ബന്ധങ്ങളുടെ ഒരു കേന്ദ്രം തന്നെയാണ് മലയാള സിനിമാ മേഖല എന്നതിന് പലപ്പോഴും തെളിവുകൾ പുറത്ത് വന്നിട്ടുണ്ട് . ഇതിന്റെ കണ്ണികളായി ജീവിതം തുടങ്ങിയവരും ആഘോഷിച്ചാക്കിവരും ഒടുക്കം ഒടുങ്ങിയവരും നിരവധിയാണ് .
സിനിമാ മേഖലയിലെ ഉന്നതർക്കായി ലഹരിയും പെണ്ണും എത്തിച്ചു കൊടുക്കുന്ന കണ്ണികൾ കേരളം രാഷ്ട്രീയം അടക്കി വാഴുന്ന തലതൊട്ടപ്പന്മാരുടെ സല്പുത്രന്മാർ തന്നെയാവുമ്പോൾ പോലീസും ഈ വഴി ഗൗനിക്കാനും തിരിഞ്ഞു നോക്കാനും സമയം പാഴാക്കില്ല എന്നത് മറ്റൊരു വസ്തുത. ഇപ്പോൾ ഞാൻ പറഞ്ഞ ആ സല്പുത്രന്മാരുടെ പേരുകൾ തല്ക്കാലം എടുത്ത് പറയുന്നില്ല . സമീപ കാല സംഭവങ്ങളിൽ നിന്നും തന്നെ ഊഹിച്ചെടുത്ത് പൂരിപ്പിക്കാൻ കഴിവുള്ളവരാണ് ക്രൈമിന്റെ പ്രേക്ഷകർ എന്ന വിശ്വാസം ഉള്ളത് കൊണ്ട് കടമ്പ നിങ്ങൾക്കായി വിട്ടു തരുന്നു .

എന്തായാലും ഇപ്പോൾ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തെത്തുടർന്ന് നടന്ന വെളിപ്പെടുത്തലുകൾക്കും കേസിലെ വഴിത്തിരിവുകൾക്കും പിന്നാലെ വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുകയാണ് മലയാള സിനിമയിലെ സെക്സ് മാഫിയാ ബന്ധങ്ങൾ .

ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത് നടി പാർവതി ആണ് .
മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ച്‌ മിണ്ടാതിരിക്കുന്നത് ജീവഭയം കൊണ്ടാണെന്ന് നടി പറഞ്ഞു.

സെക്സ് റാക്കറ്റ് അടക്കം സുഗമമായി നടത്തി കൊടുക്കുന്ന ഒരു സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. എന്നാൽ സൂപ്പര്‍ താരങ്ങള്‍ ഇതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല എന്നും പാർവതി പറഞ്ഞു. പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്ന സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പാര്‍വതി പ്രതികരിച്ചത്. പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ..
അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല. സെക്‌സ് റാക്കറ്റ് അടക്കം സുഗമമാക്കി കൊടുക്കുന്ന സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിക്ക് അകത്തുണ്ട്. അതിനെ കുറിച്ച്‌ വളരെ വ്യക്തമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന് പറയുന്നതില്‍ ഒരിക്കലും താന്‍ അതിശയപ്പെടുന്നില്ല.
ഇപ്പോഴും താനടക്കമുള്ള പലരും മിണ്ടാതിരിക്കുന്നത് ജീവനിൽ ഭയമുള്ളത് കൊണ്ടാണെന്നും പാർവതി കൂട്ടിച്ചേർത്തു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...