Connect with us

Hi, what are you looking for?

Exclusive

പി സി ജോർജിനെതിരെ പരിഹാസവുമായി നടി ചിന്നു ചാന്ദിനി

ജനപക്ഷം എം.എല്‍.എ പി.സി. ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ചിന്നു ചാന്ദിനി രം​ഗത്ത്. നടിയെ ആക്രമിച്ച കേസില്‍ റിപ്പോട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ അബ്യൂസിനെ അതിജീവിച്ച നടിയ്‌ക്കെതിരെ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് പി.സി. ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ചിന്നു ചാന്ദിനി രംഗത്ത് എത്തിയത്. പി.സി. ജോര്‍ജിനെ പോലുള്ള ആളുകളോട് അഭിപ്രായം ചോദിക്കാന്‍ ചാനലുകള്‍ ഇപ്പോഴും വിളിക്കുന്നണ്ടല്ലോ എന്നായിരുന്നു ചിന്നു ചാന്ദിനിയുടെ പ്രതികരണം.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സ്റ്റോറിയിലൂടെയായിരുന്നു പി.സി. ജോര്‍ജ് നടിയെ ആക്രമിച്ച വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് നടത്തിയ പ്രതികരണം പങ്കുവെച്ച്‌ ചിന്നു നിലപാട് വ്യക്തമാക്കിയത്. ‘എഴുപതു വയസ്സായി ഇയാള്‍ക്ക്. 30 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണത്രെ. അത്യന്തം മാന്യമായി നടക്കേണ്ട ചാനല്‍ പരിപാടികളിലേക്കാണ് അഭിപ്രായം ചോദിക്കാന്‍ ഇയാളെ പോലുള്ളവരെ നിരന്തരം ക്ഷണിക്കുന്നത്,’ ചിന്നു ചാന്ദിനി പറഞ്ഞു.

ചാനൽ ചർച്ചകളിൽ ദിലാപിന് അനുകൂലമായാണ് പി സി ജോർജ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ പി സി യുടെ ഈ നിലപാടിനോട് വിയോജിച്ച് നിരവധി പേർ രം​ഗത്തെത്തുകയുണ്ടായി. ദിലീപിന്റെ മേൽ എല്ലാം കെട്ടിവെയ്ക്കാൻ നോക്കുകയാണ് എന്നൊക്കെയായിരുന്നു പി സിയുടെ വാദം എന്നാൽ പി സി ജോർജിനെതിരെ നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

ദിലീപ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിൽ നിരവധി പേരാണ് ദിലീപിനെതിരെ രം​ഗത്തെത്തുന്നത്. ചാനലുകളിലെ അന്തിചർച്ചകൾ ദിലീപ് കേസാണ്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലോടെയാണ് ദിലീപ് കേസ് കൂടുതൽ ചർച്ചാ വിഷയമായത്. മാത്രമല്ല കേസിലെ പ്രതിയായ പഴ്സർ സുനി ദീലീപിന് അയച്ച കത്തും പുറത്തെത്തിയിരുന്നു അതിൽ ദിലീപിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് നിലനിൽക്കുന്നത്.

ദിലീപിനെതിരെ അന്വേഷണം ശക്തമാക്കാൻ തന്നെയാണ് തീരുമാനം. നടനെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്യും. കേസ് വഴിത്തിരിവിലാണ് എനി എന്തൊക്കെ സംഭവിക്കുമെന്ന് നോക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...