Connect with us

Hi, what are you looking for?

Exclusive

എസ്എന്‍സി ലാവ്‌ലിന്‍, സിബിഐ അന്വേഷണം കൊണ്ടുവന്ന ടിപി നന്ദകുമാര്‍

പിണറായിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയും തന്നെക്കാള്‍ വളര്‍ന്നുവെന്ന് തോന്നുന്നവരെയും വെട്ടിമാറ്റുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതാണോ? ടിപി ചന്ദ്രശേഖരന്‍, കെകെ രമ, അഡ്വ.ജയശങ്കര്‍, കെകെ ശൈലജ, പി ജയരാജന്‍ തുടങ്ങി എന്തിന് വിഎസ് അച്യുതാനന്ദനെ പോലും ഒതുക്കി നിര്‍ത്തിയ പിണറായി എന്നാണ് വിശേഷണം. എന്നാല്‍, പിണറായി വിജയന് ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ മുന്നില്‍ മാത്രം അടിപതറി എന്ന് പറയാതിരിക്കാനാകില്ല. ടിപി എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എല്ലായിപ്പോഴും ഭയം പിണറായിക്കുമുണ്ട്. ഇവിടെ ടിപി നന്ദകുമാറിന്റെ കൈകളിലെ രേഖകളും തെളിവുകളും തന്നെയാണ് പിണറായിയെ പ്രതിരോധത്തിലാക്കുന്നതും. ടിപി നന്ദകുമാറിനെ നിശബ്ദനാക്കാനും ഒതുക്കാനും പിണറായിയും സംഘവും കാണിച്ച വൃഗ്രതയാണ് കേരളക്കര കുറച്ച് വര്‍ഷങ്ങളായി കണ്ടത്.

എസ്എന്‍സി ലാവ്‌ലിന്‍ കേസ് തുടങ്ങി പരിയാരം മെഡിക്കല്‍ കോളേജ് പ്രശ്‌നം വരെ എത്തി നില്‍ക്കുന്നു. SNC ലാവ്ലിന്‍ കേസില്‍ CBI അന്വേഷണം കൊണ്ട് വന്ന് പിണറായി വിജയന്റെ കോടികളുടെ അഴിമതി ലോകത്തിനു മുന്നില്‍ സധൈര്യം പുറത്ത് കൊണ്ടുവന്ന പത്രപ്രവര്‍ത്തകനാണ് ക്രൈം ചീഫ് എഡിറ്റര്‍ ടി പി നന്ദകുമാര്‍. എന്‍ഫോഴ്‌സ്‌മെന്റ്റില്‍ പിണറായിയുടെ 1000 കോടിയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകളാണ് നന്ദകുമാര്‍ എത്തിച്ചത്. ഇത് വലിയ വാര്‍ത്തകളായി ലോകം മുഴുവന്‍ അറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പോലീസിനെയും ദുരുപയോഗം ചെയ്ത് കള്ള കേസെടുത്ത് ജയിലിലടച്ചും കസ്റ്റഡിയില്‍ വാങ്ങിയും ഓഫീസും വീടും റെയ്ഡ് ചെയ്തും ക്രൈമിനെയും ടി പി നന്ദകുമാറിനെയും നിശ്ശബ്ദനാക്കാനുള്ള പ്രതികാര നടപടികളാണ് പിണറായി വിജയന്‍ നടത്തിയത്.

വീണ ജോര്‍ജിനെ മുന്നില്‍ നിര്‍ത്തിയാണ് പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും കള്ള കേസുകള്‍ എടുപ്പിച്ച് ഇത്തരത്തിലുള്ള അധികാര ദുര്‍വിനിയോഗവും ഭരണകൂടഭീകരതയും സത്യപ്രതിജ്ഞ ലംഘനവും നടത്തി ക്രൈം നന്ദകുമാറിനെ നിരന്തരമായ വേട്ടയാടല്‍ നടത്തിയത് എന്ന് പറയേണ്ടിവരും. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ മുന്നില്‍ നിര്‍ത്തി മൂന്ന് കള്ള കേസുകളാണ് പിണറായി സര്‍ക്കാര്‍ എടുത്തത്. തിരുവനന്തപുരം സൈബര്‍ പോലീസിനെ കൊണ്ടാണ് ആദ്യം രാജ്യദ്രോഹ കുറ്റങ്ങള്‍ അടക്കം ചാര്‍ത്തി കേസെടുത്തതെങ്കില്‍ പിന്നീട് 2 കള്ള കേസുകള്‍ എടുത്തത് എറണാകുളം ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസിനെ കൊണ്ടാണ്.

പോലീസ് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള ക്രൂരമായ നടപടികള്‍ക്ക് ഹൈകോടതി ശക്തമായ താക്കിതാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തുടര്‍ച്ചയായി പോലീസിനെ ദുരുപയോഗം ചെയ്ത് നടത്തുന്ന പോലീസ് വേട്ടകള്‍ക്കെതിരെ ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയന്റെ കഴുത്തിന് കുത്തിപിടിച്ചിരിക്കുന്നു എന്ന് പറയാം. അത്രക്കും ശക്തമായ താക്കിതാണ് പോലീസിന്റെ തെറ്റായ നടപടികള്‍ക്കെതിരെ ഹൈക്കോടതി നടത്തിയിരിക്കുന്നത്. അഡ്വ. ബിമല ബിനു മുഖേന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി bail application No 5319 / 2021 ല്‍ ബഹുമാന്യയായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷേര്‍സി v യുടെ ഉത്തരവിലെ അഞ്ചാം പാരയില്‍ ഇപ്രകാരമാണ് പറയുന്നത്.

ഈ വാര്‍ത്ത മിക്ക ചാനലിലും കൊടുത്തിട്ടുണ്ടെന്നും ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കണമെന്നും അറിയിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടുള്ളതാണെന്നുമാണ് ഇതില്‍ വിശദീകരിക്കുന്നത്. ന്യൂസ് പബ്ലിഷ് ചെയ്യുന്നതിനുമുന്‍പ് ഇതെല്ലാം മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും അറിയിച്ചിട്ടുണ്ടെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

ബഹു. ഹൈക്കോടതിയുടെ ഉത്തരവിന് ആസ്പദമായ കാര്യമെന്താണ്?
കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് രോഗികള്‍ക്ക് മതിയായ ചികിത്സ നടത്താതെ ധാരാളം പേര് മരിച്ചിരുന്നു. എന്നാല്‍ മനഃപൂര്‍വം രോഗികളെ കൊല്ലുന്നുവെന്ന ഞെട്ടിക്കുന്ന പല സംഭവങ്ങളും പല ചാനലുകളും പുറത്തുവിടുകയുണ്ടായി. ഇതിനിടയിലാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ക്രൂരമായ നരഹത്യ നടത്തുന്ന വിവരം ക്രൈം പുറത്തുകൊണ്ടു വരുന്നത്. കഞ്ഞി പോലുള്ള ദ്രാവകം തുണികൊണ്ട് മറച്ച് ഭാഗത്തേയ്ക്ക് രോഗം മൂര്‍ച്ഛിച്ച് രോഗികളെ കൊണ്ട് പോയി ട്യൂബിലൂടെ മൂക്കിലേക്ക് കയറ്റുകയും കുറഞ്ഞ സമയം കൊണ്ട് അവരെ കൊന്ന്‌ബോഡി പാക്ക് ചെയ്യുന്നത് കണ്ട്‌ഞെട്ടി വിറച്ച മറ്റു രോഗികള്‍ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്യുന്ന വിവരമാണ് ക്രൈം പുറത്ത് വിട്ടത്. ഈ കാര്യം അറിയിക്കാനായി മന്ത്രി വീണ ജോര്‍ജിനെ നേരിട്ട് വിളിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ല എന്നു മാത്രമല്ല അവര്‍ക്കയച്ച പരാതി നോക്കാനോ മറുപടി അയക്കാനോ അവര്‍ തയ്യാറായില്ല. ഈ സന്ദര്‍ഭത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയക്കുന്നത്.
അദ്ദേഹം സഗൗരവം ആ പരാതിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെകൊണ്ട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ഈ കാര്യം ക്രൈമിന് മറുപടി നല്‍കുകയും ചെയ്തു.
പരാതിയില്‍ 3 കാര്യങ്ങളാണ് ഉന്നയിച്ചത്.

  1. പരിയാരം മെഡിക്കല്‍ കോളേജുകളിലടക്കം കോവിഡ് രോഗികളെ ക്രൂരമായി കൊല്ലുന്നു.
    2 . ലക്ഷക്കണക്കിന് രോഗികള്‍ മരണപെട്ടിട്ടും കോവിഡ് രോഗികളുടെ മരണനിരക്ക് മറച്ചു വെക്കുന്നു.
    3 . കോവിഡ് രോഗികളാക്കി രോഗമില്ലാത്തവരുടെ അവയവങ്ങള്‍ ചില വന്‍കിട ഹോസ്പിറ്റലുകള്‍ തട്ടിയെടുക്കുന്നു.
    ഈ പരാതി നല്‍കി മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട സന്ദര്‍ഭത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റില്‍ പിണറായി വിജയനെതിരെ 1000 കോടിയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകളും ലാവലിന്‍ അഴിമതി രേഖകളും ക്രൈം ചീഫ് എഡിറ്റര്‍ 2021 ജൂലൈ 8 ന് സമര്‍പ്പിക്കുന്നത്. 2021 ജൂലൈ 9 ന് തിരുവനന്തപുരം സൈബര്‍ പോലീസ് പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം ക്രൈമിന്റെ ഓഫീസില്‍ റെയ്ഡ് ചെയ്ത് പ്രസ്തുത രേഖകളുടെ ഫയലുകളെല്ലാം കടത്തിക്കൊണ്ടു പോയി.

പോലീസ് ഭീകരതയ്ക്കെതിരെയും കള്ളക്കേസില്‍ കുടുക്കി അറസ്‌റ് ചെയ്യാനുള്ള നീക്കത്തിനെതിരെയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ശക്തമായ താക്കീതാണ് ഹൈക്കോടതി പിണറായി പൊലീസിന് നല്‍കിയിരിക്കുന്നത്. കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയും തള്ളിക്കൊണ്ട് ബഹുമാനപെട്ട ഹൈക്കോടതി പ്രധാനമായ ചോദ്യമാണ് ഉയര്‍ത്തിയത്.
1 . മുഖ്യമന്ത്രിയ്ക്ക് ക്രൈം ചീഫ് എഡിറ്റര്‍ പരാതി നല്‍കുകയും അതിന്മേല്‍ മുഖ്യമന്ത്രി നടപടിയെടുക്കാന്‍ ഉത്തരവിടുകയും ചെയ്ത കാര്യത്തില്‍ ക്രൈം ചീഫ് എഡിറ്റര്‍ക്കെതിരെ എന്തിനാണ് കേസ് എടുത്തിരിക്കുന്നത്.
2 . ഏഷ്യാനെറ്റ്, മീഡിയ വണ്‍,ന്യൂസ് 18 ,കര്‍മ്മ ന്യൂസ്, മലയാളി വാര്‍ത്ത, കേരള കൗമുദി തുടങ്ങിയ ചാനലുകളില്‍ സമാനമായ വാര്‍ത്ത യൂട്യൂബ് ചാനലില്‍ വന്നിട്ടുണ്ട്. പിന്നെന്തുകൊണ്ട് ക്രൈം ചീഫ് എഡിറ്റര്‍ ടി പി നന്ദകുമാറിനെതിരെ മാത്രം കേസെടുക്കുന്നു?

അതായത് ബഹുമാനപെട്ട ഹൈക്കോടതി പറയാതെ പറഞ്ഞിരിക്കുകയാണ് പിണറായി സര്‍ക്കാര്‍ ക്രൈം ചീഫ് എഡിറ്റര്‍ക്കെതിരെ പ്രതികാരം തീര്‍ക്കുകയാണ്.വേട്ടയാടുകയാണ്. അതിരുവിട്ടു പൗരന്റെയും പത്ര പ്രവര്‍ത്തകരുടെയും മേല്‍ കുതിര കയറുമ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തുമ്പോള്‍ ബഹുമാനപെട്ട ഹൈക്കോടതി ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ശക്തമായ താക്കീത് നല്‍കിയിരിക്കുന്നു. അതേ കോടതിയോട്,നീതിന്യായ വ്യവസ്ഥയോട് നമ്മുടെ ബഹുമാനം വര്‍ധിക്കുന്നു. നമ്മുടെ അവസാനത്തെ അത്താണിയാണ് കോടതി. നീതി നടപ്പാക്കുന്ന കോടതി ടിപി നന്ദകുമാറിനെയും കൈവിടില്ല എന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നതും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...