Connect with us

Hi, what are you looking for?

Exclusive

500 ഫയലുകള്‍ മുക്കിയതിനുപിന്നില്‍, വീണാ ജോര്‍ജ്ജിന്റെ കറുത്തകരങ്ങളോ? ടിപി നന്ദകുമാര്‍ അന്ന് പറഞ്ഞത്…

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായുള്ള കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരോഗ്യവകുപ്പില്‍ നിന്ന് കാണാതായതിന്റെ പിന്നില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ കറുത്ത കരങ്ങളാണോ എന്ന ചോദ്യമാണ് ഉയരുന്നത്. 500 ഫയലുകള്‍ കാണാനില്ലെന്ന വസ്തുത പുറത്തുവന്നപ്പോള്‍ പ്രതിപക്ഷം രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. ക്രൈം ഈ ഫയലുകളെക്കുറിച്ച് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ വന്നതുമുതല്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ടത് ആരോഗ്യവകുപ്പാണ്. കൊവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അതില്‍ ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥ. ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ദിവസേന കേരളത്തില്‍ ആയിരങ്ങള്‍ മരിച്ചുവീഴുമ്പോള്‍ കണക്കില്‍ വന്ന 25ഉം 50 ഉം എന്ന നിലയിലായിരുന്നു. ക്രൈം ആണ് ഇതിനെതിരെ ആദ്യം രംഗത്തുവന്നത്. ഓരോ പഞ്ചായത്തിലും ഒരാള്‍ വീതമെങ്കിലും കൊവിഡ് മൂലം ദിവസേന ശരാശരി മരണപ്പെട്ടിരുന്നുവെന്ന് ക്രൈമിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍ 941 പഞ്ചായത്തുകളാണുള്ളത്. മുന്‍സിപ്പാലിറ്റികളില്‍ ദിവസേന അഞ്ച് മുതല്‍ 10 വരെ മരണം സംഭവിച്ചിട്ടുണ്ട്. കോര്‍പ്പറേഷനുകളില്‍ 10 മുതല്‍ 25 വരെയും മരണങ്ങള്‍ നടന്നിരുന്നുവെന്ന് ക്രൈം കണ്ടെത്തിയിരുന്നു.

കേരളത്തില്‍ 86 മുന്‍സിപാലിറ്റികളും ആറ് കോര്‍പ്പറേഷനുകളുമാണുള്ളത്. അതായത് എങ്ങനെ കൂട്ടിയാലും കുറച്ചാലും ശരാശരി മരണം 1000 പേര്‍ കൊവിഡ് മൂലം ദിവസേന മരണപ്പെട്ടിരുന്നു. ക്യാന്‍സര്‍, കിഡ്‌നി, ഹാര്‍ട്ട്, ലിവര്‍ തകരാറുള്ളവര്‍ തുടങ്ങിയ രോഗികള്‍ കൊവിഡ് മൂലം പെട്ടെന്ന് മരണപ്പെടും. കൊവിഡ് മാത്രമായി വരുന്നവര്‍ശരിക്കും മരണപ്പെടുന്നില്ല. എന്നാല്‍ ഇങ്ങനെ മറ്റ് അസുഖമുള്ളവര്‍ കൊവിഡ് മൂലം മരണപ്പെട്ടപ്പോള്‍ അവരെയൊന്നും കൊവിഡ് ഗണത്തില്‍ പെടുത്തിയിരുന്നില്ല. സത്യത്തില്‍ കൊവിഡ് മൂലം ഈ വിധത്തില്‍ മരണപ്പെട്ടവര്‍ ഏകദേശം അഞ്ച് ലക്ഷത്തിലേറെ പേര്‍ കേരളത്തില്‍ ഉണ്ടെന്നാണ് നിഗമനം.

ഈ വസ്തുത ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ പോലും ചൂണ്ടിക്കാണിച്ചതാണ്. വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇത് വഴിവെച്ചിരുന്നതും. രണ്ടാം മന്ത്രിസഭ വരുന്നതുവരെ ദിവസേന 25 മുതല്‍ 50 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക്. എന്നാല്‍ അതേദിവസം കേരളത്തിലെ ഓരോ മെഡിക്കല്‍ കോളേജുകളിലും 75 മുതല്‍ 100 വരെ ആളുകള്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. ഓരോ ശ്മശാനങ്ങളിലും ടോക്കണ്‍ വെച്ച് രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് ബോഡി കത്തിച്ചുകളഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് സംബന്ധിച്ച് അന്വേഷിക്കാനാണ് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍ പരാതി അയച്ചത്. ഏകദേശം 2.4 ലക്ഷം പേര്‍ മരിച്ചതിന്റെ റെക്കോര്‍ഡാണ് ക്രൈ അന്വേഷണം നടത്തി കണ്ടെത്തിയിരുന്നത്.

മാത്രമല്ല കൊവിഡിന്റെ മറവില്‍ കോടികളുടെ അഴിമതിയാണ് അരങ്ങേറിയതെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ടെണ്ടറില്ലാതെ മാസ്‌ക്കുകളും പിപി ഇ കിറ്റുകളും മറ്റ് ഉപകരണങ്ങളും മരുന്നുകളും അഞ്ചും ആറും ഇരട്ടി തുകയ്ക്കാണ് വാങ്ങി കൂട്ടിയത്. ഏറ്റവും ചുരുങ്ങിയത് 1000 കോടി രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് ആരോപണം. ഇതിലെല്ലാം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പങ്കാളിത്തമുണ്ടെന്ന രേഖകളും ഫയലുകളുമാണ് എറണാകുളം ക്രൈം ഓഫീസ് റെയ്്ഡ് ചെയ്ത് സൈബര്‍ ക്രൈം പോലീസ് കടത്തി കൊണ്ടുപോയതെന്നണ് ടിപി നന്ദകുമാര്‍ ആരോപിക്കുന്നത്. കടത്തികൊണ്ട് പോകുന്നത് തെളിവ് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് സിസിടിവി ക്യാമറയുടെ ഹാര്‍ഡ് സിഡ്‌സും മറ്റ് ഉപകരണങ്ങളും പോലീസ് ആദ്യം അഴിച്ചുമാറ്റിയതെന്ന് പറയേണ്ടിവരും.

ഇപ്പോഴിതാ ആരോഗ്യവകുപ്പിന്റെ സുപ്രധാനമായ 500 ഫയലുകള്‍ കാണാതായിരിക്കുന്നു. സാധനങ്ങള്‍ അമിത വിലക്കു ടെണ്ടറില്ലാതെ വാങ്ങിയതിന്റെയും അതില്‍ കമ്മിഷന്‍ അടിച്ചു മാറ്റിയതിന്റെയും കൊവിഡ് മരണത്തിന്റെയും ഞെട്ടിക്കുന്ന രേഖകളാണ് ഇപ്പോള്‍ മുക്കിയിരിക്കുന്നതെന്ന് സംശയിക്കേണ്ടിവരും. ഇതിലെല്ലാം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടിവരും.

പിണറായി പറയുന്നത് മാത്രം കേള്‍ക്കുന്ന പോലീസ് ഈ അഴിമതി കേസ് എങ്ങനെ തെളിയിക്കുമെന്നാണ് ചോദിക്കാനുള്ളത്. ഫയലുകള്‍ കത്തിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമായി ബന്ധപ്പെട്ട് ഈയടുത്ത് നടന്ന ഇടപാടുകള്‍ എല്ലാം അന്വേഷിക്കണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം.

ചില ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനികളുമായി വീണാജോര്‍ജ്ജ് മറ്റ് ഉദ്യോഗസ്ഥന്മാരെ മാറ്റി നിര്‍ത്തി രഹസ്യ ചര്‍ച്ചകളും കമ്മിഷന്‍ ഇടപാടുകളും നടത്തിയെന്ന ആരോപണവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആള്‍ എന്ന നിലയില്‍ പിണറായിയുടെ താല്‍പര്യപ്രകാരമാണ് കമ്പനികളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയതെന്നും ആരോപണമുണ്ട്.

ഹൈദരാബാദില്‍ പിണറായി വിജയന്‍ വീണാ ജോര്‍ജ്ജില്ലാതെ ജോണ്‍ ബ്രിട്ടസുമൊത്ത് ഏകദേശം 50 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമകളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണവും അന്വേഷിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് കോടി രൂപയുടെ മരുന്നുകളും മറ്റ് ഉപകരണങ്ങളുമാണ് മെഡിക്കല്‍ കോളേജുകളിലേക്കും മറ്റ് ആരോഗ്യസ്ഥാപനങ്ങളിലെക്കും വര്‍ഷംതോറും വാങ്ങി കൂട്ടുന്നത്. ഇതില്‍ ഒരു ശതമാനം കമ്മീഷന്‍ കിട്ടിയാല്‍ തന്നെ 1000 കോടിയോളം രൂപ കൈക്കലാക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...