Connect with us

Hi, what are you looking for?

Exclusive

അഴിമതി വെളിച്ചതാക്കും ഫയലുകൾ മുക്കിയത് മുഖ്യനോ?

ഒരു മാസം മുൻപ് ആരോഗ്യ വകുപ്പിൽ നിന്നും ഫയലുകൾ കാണാതായി. പർച്ചേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ ആണ് കാണാതായത്. 500 ലേറെ ഫയലുകൾ കാണാതായിട്ടും കൃത്യമായ വിവരങ്ങൾ ആരോഗ്യ വകുപ്പ് ഇതുവരെ പൊലീസിന് നൽകിയിട്ടില്ല. വിവരങ്ങൾ നൽകാത്തതിനാൽ കേസെടുക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതു സംബന്ധിച്ച് കന്റോൺമെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകി. ഫയലുകൾ കാണാനില്ല എന്ന വിവരം ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്കുമാര്‍ തന്നെയാണ് ഉന്നതാധികാരികളെ അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാര്‍ പരിശോധന നടത്തിയെങ്കിലും ഒരെണ്ണംപോലും കണ്ടെത്താനായില്ല. ആരോഗ്യവകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ആസ്ഥാനത്തും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലും വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായി കരുതേണ്ടിവരുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കോവിഡ് പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍വഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകള്‍ അപ്രത്യക്ഷമായത്. 550 രൂപയിൽ ലഭിച്ചിരുന്ന പി പി ഇ കിറ്റിന് കെ എം സ് സി എൽ കരാറിന് മറിച്ചുനൽകിയത് 1550 രൂപയ്ക്കാണ്. ഒരു പി പി ഇ കിറ്റിന് 550 രൂപയ്ക്കാണ് കെറോൺ എന്ന കമ്പനി കൊടുത്തിരുന്നത്. പിന്നീട് കോവിഡ് കുതിച്ച് ഉയർന്നപ്പോ പി പി ഇ കിറ്റിന് ആവശ്യകത കൂടി. കിറ്റിന് ആവശ്യകത കൂടിയപ്പോളും മനഃപൂർവം കെറോണിന് കരാർ നൽകാതെ വായികിപ്പിക്കുകയിരുന്നുവെന്ന് രേഖകൾ തന്നെ സൂചിപ്പിക്കുന്നുണ്ട്. കോവിഡ് പടർന്ന് പിടിക്കുമ്പോളും കെറോണിന് കരാർ കൊടുക്കാൻ മാസങ്ങൾ ആണ് പിണറായി സർക്കാർ എടുത്തത്. കെറോണിന്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്ന വരുത്തി തീർക്കാൻ വേണ്ടി ആയിരുന്നു ഇങ്ങനെ ഒരു നീക്കം സർക്കാർ നടത്തിയത്. അതിന് ശേഷം മന്ത്രിതല യോഗത്തിൽ വേറെ കരാർ നൽകണമെന്ന തീരുമാനിക്കുകയായിരുന്നു. ദിനംപ്രതി 4000 കിറ്റ് വേണമെന്ന് പറഞ്ഞായിരുന്നു മഹാരാഷ്ട്ര സോളാപൂരിൽ നിന്നുമുള്ള സൺഫാർമ കമ്പനിക്ക് കരാർ മറിച്ചു നൽകിയത്. വെറും രണ്ട് ദിവസം കൊണ്ട് സൺഫാർമയിക്ക് കരാർ നൽകി.

ചെറിയ തുകയ്ക്ക് പി പി ഇ കിറ്റ് കിട്ടുമായിരുന്നിട്ടും പിന്നെ എന്തിനാണ് സർക്കാർ ഇങ്ങനെ ഒരു കാര്യം ചെയ്തത്. ഈ കരാറിലൂടെ കോടികൾ പിണറായിയുടെ കീശയിൽ ആയി എന്നതിൽ സംശയം ഇല്ല. ഇതൊക്കെ വിവാദമായപ്പോൾ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തിയിരുന്നു. മാർക്കറ്റ് വിലയുടെ മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം പിണറായി വിജയന്‍റെ നിർദ്ദേശ പ്രകാരം എടുത്തതാണെന്നാണ് കെ കെ ശൈലജ പറഞ്ഞു. എല്ലാ തെളിവുകളും പിണറായിക്ക് എതിരെ. ഈ തെളിവുകൾ ഒക്കെ ആണ് ഇപ്പോൾ കാണാതായിരിക്കുന്നത്. ഓരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവനാണ്. അതെ, പിണറായിയേയും കൂട്ടരെയും അഴിക്കുള്ളിലാക്കാനുള്ള തെളിവുകള്‍ ആ ഫയലിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ജീവിതങ്ങള്‍ വഴിമുട്ടില്ലെന്ന് ഉറപ്പാക്കാനുള്ള കരുതല്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ സംഭവിച്ചു.

ഡയറക്ടറേറ്റിലെ ജീവനക്കാര്‍ അറിയാതെ ഫയലുകള്‍ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ആസ്ഥാനത്തുനടന്ന നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകള്‍ സൂക്ഷിച്ചിരുന്ന അലമാരകളും മറ്റും നേരത്തേ ഒരുഭാഗത്തേക്കു മാറ്റിയിരുന്നു. അപ്പോഴൊന്നും ഫയലുകള്‍ നഷ്ടമായിരുന്നില്ലെന്നാണ് ക്ലാര്‍ക്കുമാര്‍ പൊലീസിനെ അറിയിച്ചത്. സുപ്രധാന ഫയലുകള്‍ സൂക്ഷിച്ച സ്ഥലങ്ങള്‍ അടിയന്തരമായി സി.സി.ടി.വി. നിരീക്ഷണത്തിലാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ സിസിടിവിയില്‍ തെളിവൊന്നും കാണാനിടയില്ലെന്നാണ് വിലയിരുത്തല്‍. എല്ലാം അറിയുന്നവര്‍ സമര്‍ത്ഥമായി ഫയലും കടത്തിയെന്നാണ് സൂചന.

വളരെ പ്രധാനപ്പെട്ട ഫയലുകൾ ആണ് കാണാതായത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഒരുവര്‍ഷം ആവശ്യമായ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ് വാങ്ങുന്നത്. ഇതുകൂടാതെയാണ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ ഒഴിവാക്കി കോടികളുടെ മരുന്നും ഉപകരണങ്ങളും വാങ്ങിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാന്‍ തയ്യാറാക്കിയ ഇന്‍ഡന്റുമുതല്‍ ഓഡിറ്റ് നിരീക്ഷണങ്ങള്‍വരെ അടങ്ങിയ അഞ്ഞൂറിലധികം ഫയലുകളാണ് കാണാതായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...