സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. ഇന്ന് 50 പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിതീകരിച്ചത്. ഇതില്‍ 45 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 5 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഇതുകൂടാതെ, കോയമ്പത്തൂര്‍ സ്വദേശിക്കും രോഗം സ്ഥീരികരിച്ചു. ഇതിൽ ആർക്കും സമ്പർക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
അതേസമയം, ശ്വാസകോശത്തിന് ഇത് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ശ്വാസനാളിയിൽ ഡെൽറ്റയെ അപേക്ഷിച്ച് 70 മടങ്ങ് വേഗത്തിലാണ് ഒമിക്രോൺ വൈറസ് പെരുകുന്നത്. എങ്കിലും ശ്വാസകോശത്തിന് ഇത് കാര്യമായ ആഘാതം ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് രോഗതീവ്രത രൂക്ഷമല്ലാത്തത് എന്നാണ് പഠനങ്ങൾ പറയുന്നത്.