Connect with us

Hi, what are you looking for?

Exclusive

കെ കെ രമയ്ക്ക് മുന്നിൽ തോറ്റ് തൊപ്പിയിട്ട് കൈരളി ടിവി… ഈ ജയം സിപിഎമ്മിനേറ്റ തിരിച്ചടി

സിപിഎം നെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കെ കെ രമ . തനിക്കെതിരായി ഉയർത്തിയ കള്ളപ്പരാതി പൊളിഞ്ഞതോടെയാണ് സിപിഎം മാപ്പുപറയണം എന്ന ആവശ്യവുമായി കെ കെ രമ രംഗത്തെത്തിയിരിക്കുന്നത് .
2016 നിയമസഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കെ കെ രമ പെൺകുട്ടിയോട് അസഭ്യം പറഞ്ഞെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയതോടെ സിപിഎം നേതൃത്വത്തിനെതിരെയും കൈരളി ടിവിക്കെതിരെയും വിമർശനവുമായി കെ കെ രമ രംഗത്തെഴ്ത്തിയത് . ഈ പരാതിയിൽ രമക്കെതിരെ തെളിവില്ലെന്ന് പൊലീസ് വടകര കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. രമയുടെതെന്ന പേരിൽ പ്രചരിച്ച വീഡിയോയുടെ ആധികാരികത തെളിയിക്കുന്നതിലും പോലീസ് പരാജയപ്പെട്ടു .
ഇതോടെ വ്യാജ അർപ്പണം ഉന്നയിച്ച് തന്നെ തേജോ വധം ചെയ്ത സിപിഎം നേതൃത്വവും കൈരളി ടി വി യും ഇനിയെങ്കിലും മാപ്പ് പറയാൻ തയ്യാറാണോ ഏന് കെ കെ രമ ചോദിച്ചു.

മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ’തെളിവോ’ടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോൾ താൻ അനുഭവിച്ച വേദനയും നിസ്സഹായതയും തീർച്ചയായും വിവരണാതീതമായിരുന്നുവെന്ന് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു. സാമൂഹിക മാധ്യമങ്ങളിലാകെ സിപിഎം സൈബർ സെല്ലുകൾ ആ നുണപ്രചരണം അക്ഷരാർത്ഥത്തിൽ കൊണ്ടാടുകയായിരുന്നു .

മുഴുദിന ചാനൽ ചർച്ചയിൽ എളമരം കരീം, പി സതിദേവി തുടങ്ങിയ ഉന്നത സിപിഎം നേതാക്കൾ ‘രമയുടെയും സംഘത്തിന്റെയും അഴിഞ്ഞാട്ടത്തെപ്പറ്റി’ കണ്ടകാര്യങ്ങൾ പറയുന്നതു പോലെ വാചാലരായത് നാം കണ്ടു. ഇപ്പോൾ പരാതിയിൽ തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ പൊതുസമൂഹത്തോട് ഇനിയെങ്കിലും മാപ്പുപറയാൻ സിപിഎം തയ്യാറാവുമോയെന്നും കെ കെ രമ ചോദിച്ചു.

കെ കെ രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

2016-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് സി.പി.എമ്മിൻ്റെ ഭാഗത്ത് നിന്ന് എല്ലാ അർത്ഥത്തിലും ഏറ്റവും ഭീകരമായ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. തെരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ട് ദിനത്തിൽ വടകരയിൽ സ്ഥാനാർത്ഥിയായ എൻ്റെ വോട്ടഭ്യർത്ഥന ബലം പ്രയോഗിച്ച് തടയുകയും, ഞാനും കൂടെയുണ്ടായിരുന്ന സഖാക്കളും പൊതുവഴിയിൽ കായികാക്രമണത്തിന് ഇരയാവുകയും ചെയ്തു. എന്നാൽ ആ ആക്രമണത്തേക്കാൾ എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പിൻ്റെ തൊട്ടുതലേന്നാൾ സി.പി.എം ഉന്നത നേതൃത്വത്തിൻ്റെ ആസൂത്രണത്തിൽ നടന്ന അതിക്രൂരമായ അപവാദപ്രചാരണമായിരുന്നു.
വടകരയിലെ വോട്ടറും സിപിഎം പ്രവർത്തകയുമായ ഒരു പെൺകുട്ടിയെ ഞാൻ അസഭ്യം പറഞ്ഞു എന്ന പ്രചാരണമാണ് ഒരു ദിവസം മുഴുവൻ സി.പി.എം നേതൃത്വത്തിൻ്റെ ആസൂത്രണത്തിൽ പാർട്ടി ചാനലുപയോഗിച്ച് സംഘടിതമായി നടത്തിയത്.
പെൺകുട്ടി സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്തത് എന്ന പേരിൽ കൈരളി പീപ്പിൾ ടി.വി ഞാൻ അസഭ്യം പറയുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുകയായിരുന്നു. മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ’തെളിവോ’ടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ച വേദനയും നിസ്സഹായതയും തീർച്ചയായും വിവരണാതീതമായിരുന്നു.
സി.പി.എം സൈബർ സെല്ലുകൾ സാമൂഹ്യമാധ്യമങ്ങളിലാകെ ക്രൂരമായ ആ നുണപ്രചരണം അക്ഷരാർത്ഥത്തിൽ കൊണ്ടാടുക തന്നെ ചെയ്തു. മുഴുദിന ചാനൽ ചർച്ചയിൽ എളമരം കരീം, പി.സതിദേവി തുടങ്ങിയ ഉന്നത സി.പി.എം നേതാക്കൾ “രമയുടെയും സംഘത്തിന്റെയും അഴിഞ്ഞാട്ടത്തെപ്പറ്റി ” കണ്ടകാര്യങ്ങൾ പറയുന്നതു പോലെ വാചാലരായത് നാം കണ്ടു. കേവല ജനാധിപത്യ മര്യാദകളും മാനുഷിക പരിഗണനകളുമെല്ലാം കാറ്റിൽ പറത്തി, നട്ടാൽകിളിർക്കാത്ത ഒരു ഗീബൽസിയൻ നുണ പാർട്ടി ചാനലും,പാർട്ടി സംഘടനയും,പാർട്ടി സൈബർ വെട്ടുകിളിക്കൂട്ടങ്ങളേയും ഉപയോഗിച്ച് സി.പി.എം ഉന്നതനേതൃത്വം കേരളീയ പൊതുസമൂഹത്തിന് മുന്നിൽ സത്യമെന്ന് വരുത്തിതീർത്തതിൻ്റെ അനുഭവം തീർച്ചയായും ഭയാനകമായിരുന്നു.
ആരെയൊക്കെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞാലും, എന്റേത് എന്ന പേരിൽ അതിൽ കേൾക്കുന്ന ശബ്ദം വ്യാജമാണ് എന്ന് എനിക്കും, സഖാക്കൾക്കും, എന്നെ അറിയുന്നവർക്കും സംശയിക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെയാണ് അന്നുതന്നെ സി.പി.എം പാർട്ടി ചാനലിൻ്റെ നെറികെട്ട ഈ വ്യാജ പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കാനും സത്യാവസ്ഥ പുറത്തു കൊണ്ടുവരാനും നിയമ നടപടികൾ സ്വീകരിച്ചത്. സംസ്ഥാന ആഭ്യന്തര വകുപ്പ് അവഗണിച്ച് ചവറ്റുകൊട്ടയിലെറിയാൻ ശ്രമിച്ച ഈ കേസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞ ആറ് വർഷക്കാലയളവിനിടയിൽ എത്ര തവണയാണ് വടകര പൊലീസ് സ്‌റ്റേഷനിൽ ഞാൻ കയറിയിറങ്ങിയതെന്ന് ഓർമ്മയില്ല.
പരാതി നൽകിയ അന്നുമുതൽ കേരളത്തിന്റെ ആഭ്യന്തര ഭരണം സിപിഎമ്മിൻ്റെ കൈകളിലാണ്. ഈ വീഡിയോ സ്വന്തം ഫോണിൽ ചിത്രീകരിച്ചതായി അവകാശപ്പെട്ടത് സി.പി.എം പ്രവർത്തകയാണ്.
ഈ നുണ വാർത്ത പ്രചരിപ്പിച്ചത് സി.പി.എമ്മിൻ്റെ സ്വന്തം പാർട്ടി ചാനലും നേതാക്കളുമാണ്. പൊലീസ് മനസ്സുവെച്ചാൽ മണിക്കൂറുകൾ കൊണ്ട് കണ്ടെത്താവുന്ന ഇലക്ട്രോണിക്, ഫോറൻസിക് തെളിവുകളും വെളിച്ചത്തുകൊണ്ടുവരാവുന്ന വസ്തുതകളും മാത്രമേ ഈ കേസിന് ആധാരമായുള്ളുവെന്ന് ആർക്കാണ് മനസ്സിലാവാത്തത്?! എന്നിട്ടും അങ്ങനെയൊരു നടപടി സർക്കാരിന്റെയോ പൊലീസിൻ്റെയോ ഭാഗത്തുനിന്നും ഉണ്ടായില്ല.
എൻ്റെ കേസിൻ്റെ ഭാഗമായി, ഫോറൻസിക് പരിശോധനങ്ങൾക്ക് വിധേയമാക്കുന്നതിന് ഈ നുണപ്രചാരണത്തിനായി ഉപയോഗിച്ച ഒറിജിനൽ വീഡിയോ ടേപ്പ് പൊലീസിലോ, കോടതിയിലോ ഹാജരാക്കാൻ കൈരളി ടി.വി മേധാവികൾക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ആറ് വർഷത്തിന് ശേഷം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതിൻ്റെ തെളിവുകളാണ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.
പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നതോടെ വളരെ ഗൗരവമേറിയ കാര്യങ്ങളാണ് തെളിയിക്കപ്പെടുന്നത്.
ഒരു സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിൻ്റെ തൊട്ടുതലേദിവസം പൊതുമധ്യേ അപകീർത്തിപ്പെടുത്താനും, അധിക്ഷേപിക്കാനും, പാർട്ടി ചാനലും സി.പി.എം നേതൃത്വവും നടത്തിയ ഗൂഢാലോചന. വ്യാജവീഡിയോ നിർമ്മിച്ച്, ചാനൽ വഴി നടത്തിയ പരസ്യപ്രചാരണം.
അതിഗുരുതരമായ ഈ കുറ്റകൃത്യങ്ങളാണ് ഇവിടെ വെളിവാക്കപ്പെട്ടിരിക്കുന്നത്.
നാണംകെട്ടതും അക്ഷന്തവ്യവുമായ ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ കൈരളി ചാനലും, സി.പി.എം നേതൃത്വവും കേരളീയ പൊതുസമൂഹത്തോട് ഇനിയെങ്കിലും
മാപ്പുപറയാൻ തയ്യാറാവുമോ?
തങ്ങളുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തോട് സന്ധി ചെയ്യാത്തവരെ, ആൺ-പെൺ ഭേദമില്ലാതെ കൈകാര്യം ചെയ്യാനും വേട്ടയാടാനും കേരളത്തിലെ സി.പി.എം നേതൃത്വം നെറികേടിൻ്റെ ഏതറ്റം വരെയും പോകുമെന്നതിൻ്റെ തെളിവുകൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വ്യാജവീഡിയോ നിർമ്മാണവും, സംഘടിത അപവാദപ്രചാരണത്തിലെ രാഷ്ട്രീയ ഗൂഢാലോചനയുമടക്കം ഈ കേസിലെ ഗുരുതരകുറ്റകൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ നിയമനടപടികളുമായി ഇനിയും മുന്നോട്ടുപോവുക തന്നെ ചെയ്യും.നുണയുടെ പാഴ്മുറം കൊണ്ട് സത്യത്തിൻ്റെ വെളിച്ചത്തെ ഏറെനാൾ മറയ്ക്കാനാവില്ലെന്ന് തന്നെയാണ് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...