Connect with us

Hi, what are you looking for?

Exclusive

ജിമ്മിൽ വ്യായാമം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി; വീഡിയോ വൈറൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ ജിംനേഷ്യം സന്ദർശിക്കുന്നതിനിടയിൽ ആണ് പ്രധാനമന്ത്രി ജിമ്മിൽ വ്യായാമം ചെയ്തത്. ഇതിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഫിറ്റ് ഇന്ത്യ സന്ദേശം നൽകുകയാണ് പ്രധാനമന്ത്രിയെന്നാണ് ഈ ദൃശ്യങ്ങള്‍ക്കുള്ള ചില കമന്‍റുകള്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജർ ധ്യാൻചന്ദ് കായിക സർവകലാശാലയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഞായറാഴ്ച ആണ് തറക്കലിട്ടത്. കായിക സര്‍വകലാശാല മേജർ ധ്യാൻചന്ദിന് സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സലാവ, കൈലി ഗ്രാമങ്ങളിലായി 700 കോടി രൂപയോളം മുടക്കിയാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. അതോടൊപ്പം തന്നെ വര്‍ഷാരംഭത്തില്‍ മീററ്റ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നും യുവാക്കള്‍ മറ്റേതൊരു തൊഴില്‍ രംഗത്തെയും പോലെ കായിക രംഗത്തെയും കാണണമെന്നും അതാണ് തന്‍റെ ആഗ്രഹവും സ്വപനവും എന്നും പ്രധാനമന്ത്രി പറഞ്ഞു. 32 കായിക താരങ്ങളുമായി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. മീററ്റിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനായി വൻ ജനാവലിയാണ് എത്തിയത്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...