Connect with us

Hi, what are you looking for?

Exclusive

കെ റെയിൽ പദ്ധതിയിൽ വിശദീകരണ സെമിനാറുമായി സിപിഐഎം

കെ റെയിൽ പദ്ധതിയിൽ വിട്ടുവീഴ്ച ചെയ്യാതെ സിപിഐഎം. കെ-റെയില്‍ പദ്ധതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനു പിന്നാലെ വിശദീകരണ സെമിനാറുമായി ഇറങ്ങിയിക്കുകയാണ് സിപിഐഎം. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി ജനകീയ സമരം ആരംഭിച്ച കോഴിക്കോട് കാട്ടില്‍പീടികയിലാണ് കെ-റെയില്‍ നേരും നുണയും എന്ന പേരില്‍ ഇന്നുമുതല്‍ സെമിനാര്‍ നടത്തുന്നത്. സെമിനാര് അവതരിപ്പിക്കുന്നത് മുൻ ധനകാര്യ മന്ത്രി കൂടിയായ തോമസ് ഐസക് ആണ്. സെമിനാര് സംഘടിപ്പിച്ചിരിക്കുന്നത് സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ്. മാത്രമല്ല സമരം വിജയിച്ചതിന്റെ സൂചികയാണ് സിപിഐഎം സെമിനാറെന്നാണ് സമര സമിതിയുടെ അഭിപ്രായം. പിണറായി സർക്കാർ ഭാഗത്ത് നിന്നും ജനങ്ങൾ എതിർക്കുന്ന ഈ പദ്ധതി നടപ്പിലാക്കാൻ വാശി പിടിക്കുമ്പോൾ വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. അതിന്റെ ഭാഗമായി വീടുകൾ കയറി ലഘുലേഖകളുമായി കെ-റെയിലിനെതിരായി പ്രചാരണം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രകൃതിയ്ക്കും മനുഷ്യനും നാശം വിതക്കുന്ന ഈ പദ്ധതിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സാമൂഹികാഘാത പഠനം വൈകിവന്ന വിവേകമാണെന്നും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. അതിനിടെ കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടിയായി സാമൂഹിക ആഘാത പഠനം നടത്താനൊരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍. കുടിയൊഴിപ്പിക്കേണ്ടവരുടെ എണ്ണം, പദ്ധതിയോട് ജനങ്ങള്‍ക്കുള്ള താത്പര്യം, കെ-റെയിലിന് ബദലായി മറ്റെന്തെങ്കിലും പദ്ധതി നിര്‍ദേശിക്കാനുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സാമൂഹിക ആഘാത പഠനത്തിന് വിധേയമാക്കും.

ഈ ഒരു പദ്ധതിയിൽ ജനങ്ങൾ പ്രധിശേഷം നടത്തുമ്പോഴും പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിഷയത്തിൽ കോൺഗ്രസിലെയും മറ്റു പാർട്ടികളിലെയുമായി പ്രമുഖ നേതാക്കൾ പിണറായി സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല എന്ന നിലപാടിലാണ് അവർ. കെ റെയിൽ വിഷയത്തിൽ കോൺഗ്രസ്സും യു ഡി എഫും മാത്രമാണ് കൃത്യമായ പഠനവും വിശകലനവും നടത്തി നിലപാട് വ്യക്തമാക്കിയിട്ടുള്ളത് എന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതിന്റെ ഭാഗമായി ഡോ. എം.കെ. മുനീർ കൺവീനറായ കമ്മിറ്റിയെ നിയോഗിക്കുകയും പൊതുജനങ്ങളുടെ അഭിപ്രായം തേടി നാല് സിറ്റിങ് നടത്തുകയും ചെയ്തു. കെ റെയിൽ കോർപറേഷൻ അടക്കമുള്ള സ്ഥാപനങ്ങളുമായി സംസാരിച്ചു. യു.ഡി.എഫിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കുന്നതിനായി ഘടകകക്ഷികൾക്ക് കൈമാറി. തുടർന്ന് നടത്തിയ യു.ഡി.എഫ് യോഗമാണ് പദ്ധതിക്കെതിരെ സമരം ആരംഭിക്കാൻ തീരുമാനിച്ചത്. കെ റെയിലിനെ കുറിച്ച്‌ നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ച നടത്താൻ പ്രതിപക്ഷം ആവശ്യപ്പെട്ടു എങ്കിലും സർക്കാർ അതിനു സമയം അനുവദിച്ചിരുന്നില്ല . എന്ത് സുതാര്യതയാണ് പദ്ധതിക്കുള്ളതെന്നും ഒളിച്ചുവെക്കാൻ നിരവധി കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ചർച്ച നടത്താൻ സർക്കാർ തയാറാകാതിരുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുറമെ അനേകം പ്രമുഖ നേതാക്കൾ വിഷയത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പദ്ധതിയിൽ സർക്കാരിന്റെ ലക്ഷ്യം കമ്മീഷൻ തട്ടലാണെന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു. ശാസ്ത്രീയ പഠനം നടത്തത്തെ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഈ പദ്ധതിയ്ക്ക് പിന്നിൽ കമ്മീഷൻ തട്ടാനാണെന്നാണ് ചെന്നിത്തല പറയുന്നത്. അതിനോടൊപ്പം തന്നെ സംസ്ഥാനത്ത് വികസന പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ എതിർക്കാൻ ചിലർ വരുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന കുറ്റബോധം കൊണ്ട് ഉണ്ടായതാണെന്ന് മുൻ മാതൃ ഉമ്മൻചാണ്ടി പറഞ്ഞു. കമ്പ്യൂട്ടർ കൊണ്ടുവരാൻ ശ്രെമിച്ചപ്പോൾ തുടങ്ങി ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ വരെ അതിനെ അട്ടിമറിക്കാൻ ശ്രമിച്ച സിപിഎം തേതൃത്വത്തിനു വൈകിവന്ന വിവേകമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ കാരണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...