തിരുവനന്തപുരത്ത് ആക്രിക്കടയില്‍ തീപിടുത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ ആണ് വന്‍ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടർന്നുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള പുകയും സമീപത്തേക്ക് ഉയരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തേണ്ടതായുണ്ട്. എന്നാൽ മാത്രമേ തീ നിയന്ത്രിക്കാനാകൂ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. നിലവില്‍ രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകള്‍ മാത്രമാണുള്ളത്. ഗതാഗത തടസം പരിഹരിക്കാനുള്ള ശ്രമവും പൊലീസ് നടത്തി വരികയാണ്. പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട് . ആക്രിക്കടയിലെ വസ്തുക്കള്‍ പൊട്ടിത്തെറിച്ചും മറ്റും അപകട സാധ്യത നിലവിലുണ്ട്. തീ പിടിത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...