Connect with us

Hi, what are you looking for?

Exclusive

കേരളം ഭരിക്കുന്നത് റിയാസ് മുഖ്യമന്ത്രിയാണെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം കോവളത്തുണ്ടായ സംഭവത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞവരൊക്കെ ഇപ്പോള്‍ നല്ലതു പറയുന്നൊരവസ്ഥ. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കേരളത്തിന്റെ സൂപ്പര്‍ മുഖ്യമന്ത്രിയെന്നാണ് ഇപ്പോഴത്തെ വിശേഷണം. യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂറാണ് റിയാസിനെ പുകഴ്ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പര്‍ മുഖ്യമന്ത്രി മുഹമ്മദ് റിയാസ് ആണെന്നും നുസൂര്‍ പറയുന്നു. സ്വീഡിഷ് പൗരനെ പൊലീസ് അപമാനിച്ച സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെതിരായ മുഹമ്മദ് റിയാസിന്റെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

സൂപ്പര്‍ മുഖ്യമന്ത്രിയാണെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവും വേണ്ട. മുഹമ്മദ് റിയാസാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പാര്‍ട്ടിക്കകത്ത് നിന്ന് പോലും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. റിയാസ് പറയുന്ന എല്ലാ കാര്യങ്ങളും എല്ലാ വകുപ്പിലും നടക്കും. ആരേയും കുറ്റം പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്.’മുഹമ്മദ് റിയാസിന് പകരം മറ്റേതെങ്കിലും മന്ത്രിമാരാണ് ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നതെങ്കലും എന്താകുമായിരുന്നുവെന്ന് പറയേണ്ടകാര്യമില്ലെന്നും നുസൂര്‍ പറയുന്നു. എല്ലാ വകുപ്പിനെക്കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്യം മന്ത്രിയ്ക്കുണ്ടെന്നും. അത് മുഖ്യമന്ത്രി കേട്ടേ മതിയാകുവെന്നും നുസൂര്‍ പറയുന്നു.

പോലീസിന്റെ എന്തു തെമ്മാടിത്തരവും ഇവിടെ നടക്കാന്‍ സമ്മതിക്കില്ലെന്നാണ് ഇന്നലെ റിയാസ് പറഞ്ഞത്. എങ്കിലും പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെ പരസ്യമായി മരുമകന്‍ കടന്നാക്രമിച്ചത് മുഖ്യന് അത്ര സുഖിച്ചിട്ടുണ്ടായില്ല. ഈ പറഞ്ഞത് ഷംസീറോ അല്ലെങ്കില്‍ മറ്റാരെങ്കിലും ആണെങ്കില്‍ പുറത്തേക്കുള്ള വഴി തുറന്ന് കൊടുത്തേനേ പിണറായി വിജയന്‍. മരുമോനായതു കൊണ്ട് ഒന്നും മിണ്ടാതിരിക്കാനോ വഴിയുള്ളൂ മുഖ്യന്.

കോവളത്ത് നാലു വര്‍ഷമായി ഹോം സ്റ്റേ നടത്തുന്ന സ്വീഡന്‍ സ്വദേശി സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെ(68)യാണ് വാഹനപരിശോധനയ്ക്കിടെ കോവളം പോലീസ് അവഹേളിച്ചെന്ന് പരാതിയുയര്‍ന്നത്. പരിശോധനയ്ക്കിടെ ഇയാള്‍ കൈവശമുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍ രണ്ടെണ്ണത്തിലെ മദ്യം ഒഴുക്കിക്കളഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസിനു നേരേ രൂക്ഷ വിമര്‍ശനമുയര്‍ന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വിദേശി പിന്നീട് മദ്യത്തിന്റെ ബില്ലുമായി സ്റ്റേഷനില്‍ എത്തി പോലീസിനെ കാണിച്ചിരുന്നു. മാത്രമല്ല നല്ല പെരുമാറ്റവുമായിരുന്നു ഇയാളുടേത്. പരിസ്ഥിതിക്ക് ദേഷമാകുന്ന പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയാതെ കൊണ്ടുപോയതിന് ഇദ്ദേഹത്തെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കാനും മറന്നില്ല.

സംഭവം സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണെന്നും ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണമെന്നും സര്‍ക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ ടൂറിസത്തിന് തിരിച്ചടിയാക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തിരുന്നു. ഈ പ്രസ്താവനയെ അഡ്വ.ജയശങ്കര്‍ പരിഹസിക്കുകയാണുണ്ടായത്. അദ്ദേഹം പറഞ്ഞതിങ്ങനെ..

അളളിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്. 1969ല്‍ രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ പതനത്തിനു ശേഷം സി അച്യുതമേനോന്‍ ബദല്‍ മന്ത്രിസഭ രൂപീകരിച്ച സമയത്ത്, മാര്‍ക്‌സിസ്റ്റു ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത രഹസ്യായുധമാണ് ‘അളള്’. നാല് ആണിയുണ്ടെങ്കില്‍ ഒരു അളളുണ്ടാക്കാം. ബസ്സിന്റെ ടയര്‍ പഞ്ചറാക്കാന്‍ അത്യുത്തമം. ലോക സംസ്‌കാരത്തിന് സഖാക്കള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് അളള്. അളളിനെ തളളിപ്പറയുന്നത് മാര്‍ക്‌സിസം- ലെനിനിസത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. മരുമകന്‍ സഖാവേ, പോലീസിനെ കുറ്റപ്പെടുത്തിക്കൊളളൂ, പക്ഷേ അളളിനെ തൊട്ടു കളിക്കരുതെന്നാണ് അഡ്വ. ജയശങ്കര്‍ പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...