Connect with us

Hi, what are you looking for?

Exclusive

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ വി മുരളീധരന്‍

രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാലും പഴവും കൊടുത്ത് വളര്‍ത്തുന്ന വക്കീലായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നുവെന്ന് മുരളീധരന്‍ പരിഹസിച്ചു.

‘ഡി-ലിറ്റ് ശുപാശ നല്‍കാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ട് എന്നും നിര്‍ദ്ദേശമല്ല ശുപാര്‍ശയാണ് അദ്ദേഹം നല്‍കിയത് എന്നും മുരളീധരൻ പറഞ്ഞു . പ്രതിപക്ഷനേതാവിന് വിവരമില്ല എന്നും കൂട്ടിച്ചേർത്തു . ശുപാര്‍ശയാണ് നല്‍കിയതെന്നെങ്കിലും പ്രതിപക്ഷ നേതാവ് മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

അതുപോലെതന്നെ മുഖ്യമന്ത്രി പിണറായി വിജയൻറെ നാവായി വി ഡി സതീശന്‍ മാറിയെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി, ഗവര്‍ണറെ അവഹേളിച്ചതിലൂടെ ഭരണഘടനയെയാണ് അവഹേളിച്ചതെന്നും വിമര്‍ശിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം നിലപാട് വ്യക്തമാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തിൽ വി ഡി സതീശനെ വിമർശിച്ച്കൊണ്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്ത് വന്നിട്ടുണ്ട്. പിണറായി വിജയനെ നിഴൽ പോലെ പിന്തുടരുന്ന നിർ​ഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറയുന്നത്. വി.ഡി സതീശൻ്റെ സ്ഥാനം അജ​ഗള സ്തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണ്.

പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി പണിയാണ് അദ്ദേഹത്തിന് ചേരുകയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. ബിജെപി പറയുന്നത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശൻ പറയുന്നത്, രമേശ് ചെന്നിത്തലയെ ഉന്നം വെച്ചാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു.

അതുപോലെ തന്നെ കേരളത്തിലെ സർവകലാശാലകളെ കൈപിടിയിലാക്കി കൊണ്ട് അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമർശിക്കാതെ ​ഗവർണറെ വിമർശിക്കുന്നതിൽ നിന്ന് തന്നെ സതീശന് ഒരു ​ഗുണവുമില്ലെന്ന് മനസിലാകും. പ്രതിപക്ഷത്തിൻ്റെ ധർമ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...