Connect with us

Hi, what are you looking for?

Exclusive

വിഡി സതീശന്‍ പിണറായിയുടെ നാവായി മാറിയെന്ന് വി മുരളീധരന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍.ഡി ലിറ്റ് വിവാദത്തിലാണ് സര്‍ക്കാരിനെതിയും പ്രതിപക്ഷ നേതാവിനെതിരെയും മുരളീധരന്റെ പരാമര്‍ശം.
മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവിന് ഭയമാണെന്നും വിഡി സതീശന്‍ പിണറായിയുടെ നാവായി മാറിയെന്നും മുരളീധരന്‍ പറയുന്നു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാലും പഴവും നല്‍കി വളര്‍ത്തുന്ന തത്തയായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാറിയെന്ന് മുരളീധരന്‍ പറയുന്നു.

ഡി ലിറ്റിനുള്ള ശുപാര്‍ശ നല്‍കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്. അത് കൊടുക്കേണ്ട എന്നുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ചട്ടവിരുദ്ധമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുള്ളത് എന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതില്‍ എന്ത് അയോഗ്യതയാണ് ഉള്ളതെന്ന് പറയണം. ദളിത് കുടുംബത്തില്‍ ജനിച്ചത് കൊണ്ടാണോ ഡി ലിറ്റ് നിഷേധിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

ഡി ലിറ്റിനുള്ള നിര്‍ദ്ദേശമല്ല ഗവര്‍ണ്ണര്‍ നല്‍കിയത്. ശിപാര്‍ശയാണ് നല്‍കിയത് എന്നെങ്കിലും പ്രതിപക്ഷ നേതാവ് മനസ്സിലാക്കണമെന്നും അദ്ദേഹത്തിന് വിവരമില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നാവായി വിഡി സതീശന്‍ മാറിയിരിക്കുകയാണ്. ഗവര്‍ണ്ണറെ അവഹേളിച്ചതിലൂടെ ഭരണഘടനയെയാണ് അവഹേളിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം നിലപാട് വ്യക്തമാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.പിണറായിയെ ഭയക്കുന്ന പ്രതിപക്ഷ നേതാവിനെയല്ല കേരളത്തിന് വേണ്ടത്. സര്‍ക്കാരിന്റെ ദുഷ്ചെയ്തികളെ ചോദ്യം ചെയ്യാന്‍ തന്റേടമുള്ള ആളെയാണ് വേണ്ടത്. അത് കോണ്‍ഗ്രസ് പരിഗണിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...