വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ഗോമൂത്രത്തില്‍ നിന്നു സോപ്പും ഷാംപൂവും ചാണകത്തില്‍ നിന്നു ഓയില്‍ പെയിന്റും നിർമിക്കാൻ തയ്യാറെടുക്കുകയാണ് കർണാടക. ഇതിന്റെ നിര്‍മ്മാണ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന് കര്‍ണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന് അറിയിച്ചു.
അതുപോലെ തന്നെ പശു സംരക്ഷണത്തിനായി വേണ്ട നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗോശാല നിര്‍മാണത്തിനായി 50 ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഗോശാലകളിലൂടെ വരുമാന മാര്‍ഗം കണ്ടെത്താനുളള പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോൾ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലാണ് മാതൃക ഗോശാല നിര്‍മ്മിക്കുന്നത്. ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും നിരവധി ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് മന്ത്രി പറയുന്നത്.