മദ്ധ്യപ്രദേശില്‍ നാല് വയസുകാരിയെ അഞ്ചോളം തെരുവ് നായ്ക്കള്‍ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചു. ഭോപ്പാലിലെ ഒരു തെരുവിലാണ് സംഭവം.
കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. അതിനിടെ അഞ്ച് നായ്ക്കൾ ചേര്‍ന്ന് പെണ്‍കുട്ടിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. വളഞ്ഞിട്ട് നായ്ക്കൾ കുട്ടിയെ കടിച്ചുകീറുന്നതിനിടെ ഇത് കണ്ട് അതുവഴി വന്നയാളാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വിവരം.
Horrific! Stray dogs mauled a 4 year old girl in Bhopal a passerby threw stones at the dogs and chased them away. The child has been hospitalized with severe injuries. pic.twitter.com/X4EyruZxra
— Anurag Dwary (@Anurag_Dwary) January 2, 2022